എച്ച്പി ക്രോംബുക്ക്‌ എക്സ് 360 കേരള വിപണിയിൽ

Web Desk   | Asianet News
Published : Feb 04, 2020, 04:40 PM IST
എച്ച്പി ക്രോംബുക്ക്‌ എക്സ് 360 കേരള വിപണിയിൽ

Synopsis

14/12ഇഞ്ച് ഡബ്ല്യൂഎൽഇഡി ബാക്ക്ലിറ്റ് മൈക്രോ എഡ്ജ് ടച്ച് ഡിസ്പ്ലേ ജീവനുള്ള ചിത്രങ്ങൾ, സമൃദ്ധമായ നിറ വൈവിദ്ധ്യങ്ങൾ,  മികച്ച പ്രതികരണം എന്നിവ ലഭ്യമാക്കുന്നു.

കൊച്ചി: മുൻനിര ലാപ്ടോപ്,  അനുബന്ധ ഉൽപ്പന്ന നിർമ്മാതാവായ എച്ച്പിയുടെ ഏറ്റവും മികച്ച ക്രോംബുക്ക് എക്സ് 360 കേരള വിപണിയിൽ.  പ്രീമിയം രൂപവും ഭാവവും സാമന്യയിക്കുന്ന ക്രോംബുക്ക് എക്സ് 360 കാര്യക്ഷമതയിലും പ്രകടനത്തിലും വളരെ മികച്ചതാണെന്നാണ് എച്ച്.പി അവകാശവാദം. ടാബ്‌ലെറ്റ്,  ടെന്റ്, സ്റ്റാൻഡ് അല്ലെങ്കിൽ ലാപ്‌ടോപ്പ് എന്നിങ്ങനെ വിവിധ രീതിയിൽ ഉപയോഗിക്കാവുന്ന ഓപ്ഷനുകൾ എക്സ് 360 വാഗ്ദാനം ചെയ്യുന്നു.

14/12ഇഞ്ച് ഡബ്ല്യൂഎൽഇഡി ബാക്ക്ലിറ്റ് മൈക്രോ എഡ്ജ് ടച്ച് ഡിസ്പ്ലേ ജീവനുള്ള ചിത്രങ്ങൾ, സമൃദ്ധമായ നിറ വൈവിദ്ധ്യങ്ങൾ,  മികച്ച പ്രതികരണം എന്നിവ ലഭ്യമാക്കുന്നു. എച്ച്പി ക്രോംബുക്ക് എക്‌സ് 360 സ്‌പോർട്‌സ് ഡ്യുവൽ സ്പീക്കറുകൾ ബാങ് ആൻഡ് ഒലുഫ്‌സെൻ ആണ് ട്യൂൺ ചെയ്തിരിക്കുന്നത്. കൂടാതെ സംയോജിത ഡ്യൂവൽ ശ്രേണി ഡിജിറ്റൽ മൈക്രോഫോൺ,   എച്ച്പി വൈഡ് വിഷൻ എച്ച്ഡി ക്യാമറ,  എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. അയ്ലന്റ് ശൈലിൽ  ബാക്ക്‌ലിറ്റ് കീബോർഡാണ് എക്‌സ് 360യുടെ മറ്റൊരു സവിശേഷത.

ക്രോം ഒഎസ്  അടിസ്ഥാനമാക്കിയാണ് എച്ച്പി ക്രോംബുക്ക് എക്‌സ് 360 സജ്ജീകരിച്ചിരിക്കുന്നത്. ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് 620 യോടുകൂടിയ എട്ടാം തലമുറ ഇന്റൽ കോർ ഐ5 പ്രോസസ്സർ,  8ജിബി ഡിഡിആർ 4എസ്ഡി റാം,  64ജിബി ഇഎംഎംസി സ്റ്റോറേജ് എന്നിവ വേഗതയേറിയ മികച്ച പ്രകടനം സാധ്യമാക്കുന്നു. 2യുഎസ്ബി-സി,  ഒരു യുസ്ബി-എ പോർട്ടുകളും,  ഹെഡ്‌ഫോൺ മൈക്രോഫോൺ കോമ്പോയും ഉൾപ്പെടുത്തിയിരിക്കുന്നു.

13മണിക്കൂർ നീണ്ടു നിൽക്കുന്ന കരുത്തുറ്റ ബാറ്ററിയോടു കൂടിയ എച്ച്പി ക്രോംബുക്ക് എക്‌സ് 360യുടെ ഭാരം 1.58കിലോഗ്രാം മാത്രമാണ്. വിവിധ വേരിയന്റുകളിൽ ലഭ്യമാകുന്ന എക്സ് 360യുടെ വില 20,000 മുതൽ Rs. 50,000രൂപ വരെയാണ്
 

PREV
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്നാലൊരു പവര്‍ബാങ്കായി പ്രഖ്യാപിച്ചൂടേ; 10000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി കെ90 അൾട്ര വരുന്നു