ഐഫോണ്‍ 12 മിനി നിര്‍മ്മാണം നിര്‍ത്താന്‍ ആപ്പിള്‍

By Web TeamFirst Published Feb 9, 2021, 12:25 PM IST
Highlights

അതേസമയം, ഐഫോണ്‍ 12 മോഡലിന് ധാരാളം ആവശ്യക്കാരുണ്ട്. അതില്‍ നിന്ന് മനസ്സിലാകുന്നത് ഐഫോണ്‍ 12 മിനിയുടെ സൈസ് കൂടുതല്‍ പേര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്നതാണ്. മറ്റൊരു പ്രശ്‌നം ബാറ്ററിയാകാം.

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണുകളില്‍ വിലകുറഞ്ഞ ഐഫോണ്‍ 12 മിനി നിര്‍മ്മാണം നിര്‍ത്താന്‍ ആപ്പിള്‍ ആലോചിക്കുന്നു. വിപണിയില്‍ ഈ ഫോണ്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാത്തതാണ് നിര്‍മാണം നിർത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ പുതിയ ഐഫോണ്‍ 12 മിനി ഫോണുകള്‍ കമ്പനി ഇറക്കിയേക്കില്ലെന്നു ജെപി മോര്‍ഗന്‍ സപ്ലൈ ചെയിന്‍ വിശകലനവിദഗ്ധന്‍ വില്യം യാങ് പറയുന്നു. 

അതേസമയം, ഐഫോണ്‍ 12 മോഡലിന് ധാരാളം ആവശ്യക്കാരുണ്ട്. അതില്‍ നിന്ന് മനസ്സിലാകുന്നത് ഐഫോണ്‍ 12 മിനിയുടെ സൈസ് കൂടുതല്‍ പേര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്നതാണ്. മറ്റൊരു പ്രശ്‌നം ബാറ്ററിയാകാം. ചെറിയ ഫോണായതിനാല്‍ ചെറിയ ബാറ്ററിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബാറ്ററി അധികം നേരം നില്‍ക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. 

അതേസമയം, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവ യഥാക്രമം 56 ദശലക്ഷവും, 41 ദശലക്ഷവും എണ്ണം 2021ല്‍ വില്‍ക്കുമെന്നും യാങ് പ്രവചിക്കുന്നു. പ്രോ മാക്‌സ് ഈ വര്‍ഷം 11 ദശലക്ഷം എണ്ണം നിര്‍മിക്കുമെന്നും യാങ് കരുതുന്നു. എന്നാല്‍, 12 മിനിക്കേറ്റ ക്ഷീണം തീര്‍ക്കാനായി ഐഫോണ്‍ 11 കൂടുതല്‍ എണ്ണം ഉണ്ടാക്കിയേക്കും. 2019 മോഡലായ ഐഫോണ്‍ 11 ഒരു പക്ഷേ 8 ദശലക്ഷം എണ്ണം വരെ ഈ വര്‍ഷം ഉണ്ടാക്കിയേക്കാമെന്നും പ്രവചിക്കുന്നു.

2021 രണ്ടാം പാദത്തോടെയാണ് ആപ്പിള്‍ ഐഫോണ്‍ 12 മിനി നിര്‍മ്മാണം വെട്ടികുറയ്ക്കാന്‍ ആപ്പിള്‍ ആലോചിക്കുന്നത് എന്ന് ഒരു ആപ്പിള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വരുന്നു. 65,900 ആണ് ആപ്പിള്‍ ഐഫോണ്‍ 12 മിനിയുടെ വില. എന്നാല്‍ വിപണിയില്‍ നിന്നും ആപ്പിള്‍ ഐഫോണ്‍ 12 പൂര്‍ണ്ണമായും പിന്‍മാറില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

click me!