ഫെസ്റ്റിവല്‍ വില്‍പനയ്ക്ക് ശേഷവും ഐഫോണ്‍ 15 കുഞ്ഞന്‍ വിലയില്‍ കൊത്തിപ്പറക്കാം; ഇതാ ഓഫറുകളുടെ നിര

Published : Nov 04, 2024, 11:49 AM ISTUpdated : Nov 04, 2024, 11:52 AM IST
ഫെസ്റ്റിവല്‍ വില്‍പനയ്ക്ക് ശേഷവും ഐഫോണ്‍ 15 കുഞ്ഞന്‍ വിലയില്‍ കൊത്തിപ്പറക്കാം; ഇതാ ഓഫറുകളുടെ നിര

Synopsis

17 ശതമാനം വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് സൗകര്യവും ഐഫോണ്‍ 15ന് ഫ്ലിപ്‌കാര്‍ട്ട് നല്‍കുന്നു  

തിരുവനന്തപുരം: ആപ്പിളിന്‍റെ ശ്രദ്ധേയമായ സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളിലൊന്നായ ഐഫോണ്‍ 15ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ വമ്പന്‍ ഓഫര്‍. 17 ശതമാനം ഓഫിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്‌ചേഞ്ച് സൗകര്യവും ഐഫോണ്‍ 15ന് ഫ്ലിപ്‌കാര്‍ട്ട് നല്‍കുന്നു. ഓഫറുകള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം. 

ഫെസ്റ്റിവല്‍ വില്‍പനയ്ക്ക് ശേഷവും ഐഫോണ്‍ 15 കുറഞ്ഞ വിലയില്‍ വാങ്ങാം. ഐഫോണ്‍ 15ന്‍റെ യഥാര്‍ഥ റീടെയ്‌ല്‍ വില 69,990 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ 57,999 രൂപയ്ക്ക് ഐഫോണ്‍ 15ന്‍റെ 128 ജിബി വേരിയന്‍റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ട് വില്‍ക്കുന്നു. ഈ ഡിസ്‌കൗണ്ടിന് പുറമെ ആകര്‍ഷകമായ ബാങ്ക് ഓഫറുകളും ഫ്ലിപ്‌കാര്‍ട്ട് വച്ചുനീട്ടിയിട്ടുണ്ട്. ഇതോടെ ഫോണിന്‍റെ വില വീണ്ടും താഴും. 

ഐഫോണ്‍ 15 വാങ്ങുമ്പോള്‍ ഫ്ലിപ്‌കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ‍് വഴി 5 ശതമാനം ക്യാഷ്‌ബാക്ക് ലഭിക്കും. നോണ്‍ ഇഎംഐ ട്രാന്‍സാക്ഷനുകളില്‍ 3000 രൂപ വരെ ഓഫ് എച്ച്‌ഡ‍ിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാണ് എന്നതാണ് മറ്റൊരു ബാങ്ക് ഓഫര്‍. ഈ ബാങ്ക് ഓഫറുകള്‍ക്ക് ചില ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ബാധകമായിരിക്കും. ഇതിനെല്ലാം പുറമെ എക്‌സ്‌ചേഞ്ച് സൗകര്യം വഴി 32,950 രൂപ വരെ ഓഫും ഫ്ലിപ്‌കാര്‍ട്ട് ഐഫോണ്‍ 15ന് ഇപ്പോള്‍ നല്‍കുന്നുണ്ട്. 

6.1 ഇഞ്ച് (15.49 സെന്‍റീമീറ്റര്‍) സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്പ്ലെയാണ് ഐഫോണ്‍ 15നുള്ളത്. 48 എംപി + 12 എംപി റീയര്‍ ക്യാമറ, 12 എംപി മുന്‍ ക്യാമറ എന്നിവയാണ് ക്യാമറ വിഭാഗത്തിന്‍റെ പ്രധാന സവിശേഷതകള്‍. എ 16 ബയോനിക് ചിപ്പും, 6 കോര്‍ പ്രൊസസറും മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. നാനോ + ഇ-സിം എന്നിങ്ങനെ ഡുവല്‍ സിം സൗകര്യം ഐഫോണ്‍ 15നുണ്ട്. 

Read more: പ്രശ്‌നത്തില്‍ വലഞ്ഞ് ഈ ഐഫോണ്‍ മോഡല്‍; സൗജന്യ റിപ്പയര്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

വിവോ Y31s 5G: മിഡ്-റേഞ്ചിലെ പുതിയ താരം?
ആമസോൺ മെഗാ ഡീൽ: ഇന്ന് അവസാന ദിനം, വമ്പൻ ഓഫറുകൾ!