കാത്തിരിപ്പ് അവസാനിപ്പിച്ച് ഐഫോണ്‍ 16ഇ വില്‍പന ഇന്ത്യയില്‍ തുടങ്ങി; വിലക്കുറവില്‍ വാങ്ങാം

Published : Feb 28, 2025, 02:24 PM ISTUpdated : Feb 28, 2025, 02:28 PM IST
കാത്തിരിപ്പ് അവസാനിപ്പിച്ച് ഐഫോണ്‍ 16ഇ വില്‍പന ഇന്ത്യയില്‍ തുടങ്ങി; വിലക്കുറവില്‍ വാങ്ങാം

Synopsis

മുന്‍ എസ്ഇ ഫോണ്‍ മോഡലുകളെ അപേക്ഷിച്ച് ഐഫോണ്‍ 16ഇ-യ്ക്ക് വില കൂടുതലാണെങ്കിലും വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഓഫറോടെ വാങ്ങാം

ദില്ലി: കാത്തിരിപ്പ് അവസാനിപ്പിച്ച് ഐഫോണ്‍ 16ഇ സ്മാര്‍ട്ട്‌ഫോണിന്‍റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍ ശ്രേണിയായിരുന്ന എസ്ഇ സീരീസിന് പകരം കൂടുതല്‍ വിലയിലും സ്പെസിഫിക്കേഷനുകളോടെയും ഇറക്കിയ മൊബൈല്‍ ഫോണ്‍ മോഡലാണ് ഐഫോണ്‍ 16ഇ. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 16 സീരീസിലെ പുതിയ മോഡല്‍ കൂടിയാണ് ഐഫോണ്‍ 16ഇ.

ഐഫോണ്‍ 16ഇ  വില

59,900 രൂപയിലാണ് ഐഫോണ്‍ 16ഇ ഇന്ത്യയില്‍ ആരംഭിക്കുന്നത്. 128 ജിബി സ്റ്റോറേജ് വരുന്ന ബേസ് ഫോണ്‍ മോഡലിന്‍റെ വിലയാണിത്. 256 ജിബി മോഡലിന് 69,900 രൂപയും 512 ജിബി മോഡലിന് 89,900 രൂപയുമാണ് വില. ആമസോണ്‍ ഇന്ത്യ, ഫ്ലിപ്‌കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, വിജയ് സെയില്‍ തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകള്‍ വഴി ഐഫോണ്‍ 16ഇ ഇന്ത്യയില്‍ വാങ്ങാം. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ മാത്രമാണ് ഫോണ്‍ ലഭ്യം. 

ഐഫോണ്‍ 16ഇ ഓഫര്‍

ഐഫോണ്‍ 16ഇ-യ്ക്ക് വില്‍പനയുടെ ആരംഭത്തിലേ ഓഫറുണ്ട്. 4000 രൂപയുടെ ബാങ്ക് കിഴിവ് ലഭിക്കുന്നതോടെ അടിസ്ഥാന മോഡലിന്‍റെ വില 55,900 രൂപയായി താഴും. ഐസിഐസിഐ, കൊടാക്, എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ തുടങ്ങിയ ബാങ്ക് കാര്‍ഡുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഓരോ വില്‍പന പ്ലാറ്റ്‌ഫോമുകളും വ്യത്യസ്ത ബാങ്ക് കാര്‍ഡുകള്‍ക്കാണ് വിലക്കിഴിവ് നല്‍കുന്നത്. എക്‌സ്‌ചേഞ്ച് ഓഫര്‍ വഴിയും ഐഫോണ്‍ 16ഇ വാങ്ങാം എന്നതിനാല്‍ ഫോണ്‍ ഇനിയുമേറെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനും അവസരമുണ്ട്. 

ഐഫോണ്‍ 16ഇ സ്പെസിഫിക്കേഷനുകള്‍

ഐഫോണ്‍ 16ഇ-യ്ക്ക് എ18 ചിപ്പ്, 6-കോര്‍ സിപിയു, ആപ്പിള്‍ ഇന്‍റലിജന്‍സ്, ചാറ്റ്‌ജിപിടി ഇന്‍റഗ്രേഷന്‍, 2x ഡിജിറ്റല്‍ സൂം സഹിതം 48 എംപി ഫ്യൂഷന്‍ സിംഗിള്‍ റീയര്‍ ക്യാമറ, ഓട്ടോഫോക്കസ് സഹിതം 12 എംപി ട്രൂഡെപ്ത് സെല്‍ഫി ക്യാമറ, 60 ഫ്രെയിം പെര്‍ സെക്കന്‍ഡ് സഹിതം 4കെ വീഡിയോ റെക്കോര്‍ഡിംഗ്, 26 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക്, 6.1 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലെ, ഫേസ് ഐഡി, ആക്ഷന്‍ ബട്ടണ്‍, യുഎസ്‌ബി-സി പോര്‍ട്ട് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 

Read more: പുതിയ ഐഫോൺ 16ഇ-യും 'മെയ്‌ഡ് ഇന്‍ ഇന്ത്യ'; ഇന്ത്യയിൽ നിര്‍മാണം ആരംഭിച്ചു, കയറ്റുമതിയും ലക്ഷ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി