24 എംപി സെല്‍ഫി ക്യാമറ; ഐഫോണ്‍ 17 എയര്‍ ഞെട്ടിക്കും, വില ലീക്കായി

Published : Nov 21, 2024, 02:47 PM ISTUpdated : Nov 21, 2024, 02:51 PM IST
24 എംപി സെല്‍ഫി ക്യാമറ; ഐഫോണ്‍ 17 എയര്‍ ഞെട്ടിക്കും, വില ലീക്കായി

Synopsis

ഐഫോണ്‍ 17 എയര്‍ ക്യാമറകള്‍, ഡിസ്‌പ്ലെ, മറ്റ് ഫീച്ചറുകള്‍, വില സൂചന എന്നിവ പുറത്ത് 

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സിരീസില്‍ ഒരു പുതിയ മോഡലുമുണ്ടാകും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 'ഐഫോണ്‍ 17 എയര്‍' എന്നാണ് ഇതിന്‍റെ പേരായി പറഞ്ഞുകേള്‍ക്കുന്നത്. നിലവിലെ ഐഫോണ്‍ 16 സിരീസില്‍ അടക്കമുള്ള പ്ലസ് വേരിയന്‍റിന് പകരമാകും എയര്‍ വരിക എന്നാണ് സൂചനകള്‍. ഈ മോഡലിന്‍റെ വില സൂചനകളും പുറത്തുവന്നിരിക്കുകയാണ്. 

ഐഫോണ്‍ 17 എയര്‍

2025 സെപ്റ്റംബറില്‍ ഐഫോണ്‍ 17 സിരീസ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ. ഈ ഫോണിനെ കുറിച്ച് ഒരു ടിപ്‌സ്റ്ററാണ് വീഡിയോയിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടത്. പ്ലസ് വേരിയന്‍റിന് പകരമെത്തുന്ന എയര്‍ മോഡല്‍ കട്ടി കുറഞ്ഞതും 6.6 ഇഞ്ച് ഒഎല്‍ഇഡി (120Hz പ്രോ-മോഷന്‍ റിഫ്രഷ്) ഡിസ്‌പ്ലെയിലുള്ളതുമായിരിക്കും എന്നതാണ് പുറത്തുവന്ന ഒരു സൂചന. ഈ ഫോണിന് 24 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറ വരുമെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്ന്. ഐഫോണ്‍ 16 പ്ലസില്‍ സെല്‍ഫി ക്യാമറ 12 എംപിയുടേതായിരുന്നു. എന്നാല്‍ സിംഗിള്‍ ക്യാമറയായിരിക്കും പിന്‍ഭാഗത്ത് ഐഫോണ്‍ 17 എയറില്‍ വരാനിട. ഐഫോണ്‍ 16ലുള്ള 2x ടെലിഫോട്ടോ ഫീച്ചര്‍ വരും ഫോണിലും ഉണ്ടാവാനിടയുണ്ട് എന്നും വീഡിയോയില്‍ പറയുന്നു. ഇടത് ഭാഗത്ത് നിന്ന് ബാക്ക് പാനലിന്‍റെ മധ്യ ഭാഗത്തേക്ക് ക്യാമറ പാനല്‍ മാറ്റും എന്നതാണ് മറ്റൊരു വിവരം. 

ടൈറ്റാനിയം, അലുമിനിയം കോംബിനേഷനില്‍ അള്‍ട്രാ-തിന്‍ സ്‌മാര്‍ട്ട്ഫോണായിരിക്കും ഐഫോണ്‍ 17 എയര്‍. കൂടുതല്‍ മെച്ചപ്പെട്ട സ്ക്രീച്ച് റെസിസ്റ്റന്‍റ് ഈ ഫോണിനുണ്ടാകും എന്നും വീഡിയോയില്‍ അവകാശപ്പെടുന്നു. 2025ലെ ഐഫോണ്‍ മോഡലുകളില്‍ അണ്ടര്‍-ഡിസ്‌പ്ലെ ഫേസ് ഐഡി സാങ്കേതികവിദ്യ വരുമെന്ന് ഇതിനകം വിവരങ്ങളുണ്ട്. ആപ്പിളിന്‍റെ ആദ്യത്തെ 5ജി, വൈ-ഫൈ ചിപ്പുകള്‍ ഉള്‍പ്പെടുത്തുന്ന ഫോണായിരിക്കും ഐഫോണ്‍ 17 എയര്‍ എന്നും പറയപ്പെടുന്നു. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളോടെ എ19 ചിപ്പോടെയായിരിക്കും ഐഫോണ്‍ 17 എയര്‍ വരികയെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു. 

എത്രയായിരിക്കും ഐഫോണ്‍ 17 എയറിന്‍റെ വില?

വീഡിയോയില്‍ പറയുന്നത് ഐഫോണ്‍ 17 എയറിന് 1,299 ഡോളറും (ഏകദേശം 1,09,755 ഇന്ത്യന്‍ രൂപ), 1,500 ഡോളറും (ഏകദേശം 1,26,735) ആയിരിക്കും വില എന്നാണ്. 

Read more: വില കുറഞ്ഞേ...വമ്പിച്ച ഡിസ്‌കൗണ്ടില്‍ ഐഫോണ്‍ 16; ഇതൊരു ഒന്നൊന്നര ഓഫര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി