IPhone SE : ഐഫോണ്‍ എസ്ഇ 3: പ്രത്യേകതകള്‍, ഇന്ത്യയിലെ വില, ഇതുവരെ പുറത്തുവന്നത് ഇതൊക്കെ

Web Desk   | Asianet News
Published : Dec 05, 2021, 11:40 AM IST
IPhone SE : ഐഫോണ്‍ എസ്ഇ 3: പ്രത്യേകതകള്‍, ഇന്ത്യയിലെ വില, ഇതുവരെ പുറത്തുവന്നത് ഇതൊക്കെ

Synopsis

2022-ലെ ലോഞ്ചിങ്ങിന് മുന്നോടിയായി ഐഫോണ്‍ എസ്ഇ 3നെ ചുറ്റിപ്പറ്റിയുള്ള ചോര്‍ച്ചകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഗവേഷണ സ്ഥാപനമായ ട്രെന്‍ഡ്ഫോഴ്സിന്റെ ഒരു പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2022-ന്റെ ആദ്യ പാദത്തില്‍ ഐഫോണ്‍ എസ്ഇ 3അവതരിപ്പിക്കും. 

ഫോണ്‍ എസ്ഇ 2020-ല്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ സീരീസില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ഒരു നവീകരിച്ച മോഡല്‍ കാണുമെന്നാണ് സൂചന. 2022-ല്‍ ലോഞ്ച് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ ചോര്‍ന്നു കിട്ടിയ വിവരമനുസരിച്ച് ഐഫോണ്‍ എസ്ഇ 3 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലോഞ്ച് ചെയ്യും. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

പുതിയ ഐഫോണ്‍ എസ്ഇ 3 ലെ ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡ് ചെയ്യപ്പെടുമെന്ന് സൂചനയുണ്ടെങ്കിലും, ഡിസൈന്‍ മാറ്റത്തിന് സാധ്യതയില്ല. ആപ്പിളില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന 5ജി ഉപകരണമായിരിക്കും ഇത്. ഏറ്റവും പുതിയ എ15 ബയോണിക് ചിപ്സെറ്റിനൊപ്പം സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്യാം. ചോര്‍ച്ച ശരിയാണെങ്കില്‍, ഐഫോണ്‍ എസ്ഇ 2020-ല്‍ കാണുന്നത് പോലെ കട്ടിയുള്ള ബെസലുകളും ടച്ച്-ഐഡിയും ഐഫോണ്‍ എസ്ഇ 3 വഹിക്കും. പഴയമോഡലില്‍ കാണുന്ന അതേ 4.7 ഇഞ്ച് എല്‍സിഡി പാനല്‍ ഉപയോഗിക്കുമെന്നാണ് സൂചന.

2022-ലെ ലോഞ്ചിങ്ങിന് മുന്നോടിയായി ഐഫോണ്‍ എസ്ഇ 3നെ ചുറ്റിപ്പറ്റിയുള്ള ചോര്‍ച്ചകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഗവേഷണ സ്ഥാപനമായ ട്രെന്‍ഡ്ഫോഴ്സിന്റെ ഒരു പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2022-ന്റെ ആദ്യ പാദത്തില്‍ ഐഫോണ്‍ എസ്ഇ 3അവതരിപ്പിക്കും. രൂപകല്‍പ്പന അതേപടി തുടരുമെങ്കിലും, ഹാര്‍ഡ്വെയര്‍ മുന്‍വശത്ത് മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ ആപ്പിളിന് കഴിയും. ഐഫോണ്‍ 13 സീരീസിന് കരുത്ത് പകരുന്ന എ15 ബയോണിക് ചിപ്സെറ്റ് ഉള്‍പ്പെടുത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. അതോടൊപ്പം, ഇത് ക്വാല്‍കോമിന്റെ എക്‌സ്60 5ജി മോഡം അവതരിപ്പിച്ചേക്കാം. അതായത് വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 3 5ജി ശേഷിയുള്ളതായിരിക്കും. ഇതിന്റെ പേരില്‍ ഇപ്പോഴും ചില ആശയക്കുഴപ്പങ്ങളുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ ഐഫോണ്‍ എസ്ഇ 3 എന്നു നിര്‍ദ്ദേശിക്കുമ്പോള്‍, മറ്റുള്ളവ ഐഫോണ്‍ എസ്ഇ പ്ലസ് എന്ന പേരിലേക്ക് സൂചന നല്‍കുന്നു. എന്തായാലും, ഐഫോണ്‍ എസ്ഇ 3-യുടെ മറ്റ് വിശദാംശങ്ങള്‍ നിലവില്‍ ലഭ്യമല്ല. വരും സമയങ്ങളില്‍ ഈ ഉപകരണത്തെക്കുറിച്ച് കൂടുതല്‍ കേള്‍ക്കാനായേക്കും.

പിക്‌സല്‍ 5എ, വണ്‍പ്ലസ് നോര്‍ഡ് 2 എന്നിവ പോലുള്ള ഐഫോണ്‍ എസ്ഇ 3 യുടെ എതിരാളികള്‍ AMOLED ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ വരാനിരിക്കുന്ന മോഡലില്‍ ഒരു OLED പാനല്‍ കണ്ടേക്കാം. ഒപ്പം ഒരു വലിയ ബാറ്ററിയും ചേര്‍ത്തേക്കാം. നിലവിലെ എസ്ഇ 2020-ല്‍ 1821 എംഎഎച്ച് ബാറ്ററിയുണ്ട്. അതിനാല്‍ ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി ഐഫോണ്‍ എസ്ഇ3-ന് മികച്ച ഒരു കൂട്ടിച്ചേര്‍ക്കലായിരിക്കും. എന്നാല്‍, ക്യാമറ ഹാര്‍ഡ്വെയര്‍ മെച്ചപ്പെടുത്താന്‍ പോവുകയാണോ എന്നറിയില്ല. ആദ്യ തലമുറ ഐഫോണ്‍ എസ്ഇ, ഐഫോണ്‍ എസ്ഇ 2000 എന്നിവയില്‍ 12-മെഗാപിക്സല്‍ പിന്‍ ക്യാമറയാണ് അവതരിപ്പിച്ചത്. അതിനാല്‍ ഒരു അധിക വൈഡ് ലെന്‍സ് വളരെ വിലമതിക്കപ്പെടും.

ഐഫോണ്‍ എസ്ഇ 3 ആപ്പിളിന്റെ അടുത്ത മിഡ് റേഞ്ച് ഓഫറായിരിക്കും. സമാനമായ വിലയുള്ള നിരവധി ആന്‍ഡ്രോയിഡ് ഉപകരണങ്ങളുമായി ഇത് മത്സരിക്കും. അതും മുമ്പത്തെ വിലയും മനസ്സില്‍ വെച്ചുകൊണ്ട്, ഐഫോണ്‍ എസ്ഇ 3യുടെ വില ഏകദേശം 45,000 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ എസ്ഇ 3 2000, 39,900 രൂപയ്ക്കാണ് പുറത്തിറക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ആർ-സീരീസിലെ ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ; വൺപ്ലസ് 15 R ഇന്ത്യയിൽ പുറത്തിറങ്ങി
ഹേയ് 'വൺപ്ലസ് ലവേഴ്സ്', രാജ്യത്ത് ലോഞ്ചിന് മുന്നെ വൺപ്ലസ് 15R ന്റെ വിലയും മറ്റ് വിവരങ്ങളും ചോർന്നു