ഐപിഎൽ ഇനി അടിപൊളിയായി കാണാം ; ജിയോ ഡ്രൈവ് വി.ആർ ഹെഡ്സെറ്റ് വിപണിയിലെത്തി

By Web TeamFirst Published May 5, 2023, 4:00 PM IST
Highlights

100 ഇഞ്ച് വെർച്വൽ സ്‌ക്രീനിൽ 360 ഡിഗ്രീ വ്യൂവിൽ ജിയോസിനിമ ആപ്പ് ഉപയോഗിച്ച്  സിനിമ കാണാം ഈ വിആറ്‍ ഹെഡ്സെറ്റ് സഹായിക്കും. വീട്ടിലിരുന്ന് ടൂർണമെന്റ് കാണുന്ന ക്രിക്കറ്റ് പ്രേമികൾക്ക് സ്റ്റേഡിയത്തിലിരുന്ന് കാണുന്ന അനുഭവം നൽകുകയാണ് ഉദ്ദേശം. 

മുംബൈ: ചെറിയ സ്ക്രീനിലൊക്കെ  ഐപിഎൽ കാണുന്നതിലും നല്ലത് വൈഡ് സ്ക്രീനിൽ കാണുന്നതല്ലേ ?.... പഴയ ടിവിയിലും സ്മാർട്ട്ഫോണിലും കുഞ്ഞൻ സ്ക്രീനിലുമൊക്കെ കാണുന്നതിനെക്കാൾ ബെസ്റ്റ് എക്സ്പീരിയൻസ് കിട്ടുന്ന പ്രൊഡക്ടുമായി എത്തിയിരിക്കുകയാണ് ജിയോ. ‘ജിയോ ഡ്രൈവ് വി.ആർ ഹെഡ്സെറ്റ്’ എന്ന പേരിലാണ് കമ്പനി പ്രൊഡക്ട് ലോഞ്ച് ചെയ്തിരിക്കുന്നത്.

100 ഇഞ്ച് വെർച്വൽ സ്‌ക്രീനിൽ 360 ഡിഗ്രീ വ്യൂവിൽ ജിയോസിനിമ ആപ്പ് ഉപയോഗിച്ച്  സിനിമ കാണാം ഈ വിആറ്‍ ഹെഡ്സെറ്റ് സഹായിക്കും. വീട്ടിലിരുന്ന് ടൂർണമെന്റ് കാണുന്ന ക്രിക്കറ്റ് പ്രേമികൾക്ക് സ്റ്റേഡിയത്തിലിരുന്ന് കാണുന്ന അനുഭവം നൽകുകയാണ് ഉദ്ദേശം. കണക്റ്റുചെയ്‌ത ഫോണിന്റെ ഗൈറോസ്‌കോപ്പും ആക്‌സിലറോമീറ്ററുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഹൈ ക്വാളിറ്റിയുള്ള ലെൻസാണ് ഈ ഹെഡ്സെറ്റിലുള്ളത്. 90° ഫീൽഡ് ഓഫ് വ്യൂവാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 

ഹെഡ്‌സെറ്റിന്റെ മധ്യഭാഗത്തും വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വീലുകൾ ഉപയോഗിച്ച് വ്യൂ ക്രമീകരിക്കാനാകുമെന്നതാണ് പ്രത്യേകത. വിആറിലെ ഓപ്ഷനുകൾ ഉപയോഗിക്കാനായി നിരവധി ബട്ടണുകളുമുൾപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റിനെ കൂടാതെ ജിയോഇമ്മേഴ്‌സ് ആപ്പ് ഉപയോഗിച്ച് വിആർ ഗെയിമുകൾ മറ്റ് കണ്ടന്റുകള്‌ എന്നിവയിലേക്കും ആക്സസ് ലഭിക്കും.

വിആര്‍ ഹെഡ്സെറ്റ് ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഹെഡ്സെറ്റിന് ഒപ്പം ഉപയോഗിക്കുന്ന ഫോണിന്റെ സ്ക്രീൻ സൈസ് ഏറ്റവും കുറഞ്ഞത് 4.7 ഇഞ്ചും കൂടിയത് 6.7 ഇഞ്ചുമായിരിക്കണമെന്നതാണ് അതിൽ പ്രധാനം.ആൻഡ്രോയ്ഡ് വേർഷൻ കുറഞ്ഞത് 9, ഐ.ഒ.എസ് വേർഷൻ കുറഞ്ഞത് 15 എങ്കിലും സപ്പോർട്ട് ചെയ്യുന്ന ഫോണിലെ ഹെഡ്സെറ്റ് ഉപയോഗിക്കാനാകൂ. ജിയോ നമ്പർ നിർബന്ധമാണ്. 

നിലവിൽ ഈ വിആർ ഹെഡ്സെറ്റ് ജിയോ ഉപയോക്താക്കൾക്ക് വേണ്ടി മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.  1,299 രൂപയാണ് ഇതിന്റെ വില. ജിയോമാർട്ടിൽ ലഭ്യമാണ്. . 500 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് 100 രൂപ കിഴിവ് ലഭിക്കും.  ക്രെഡ് പേ യുപിഐ പേയ്‌മെന്റുകളാണ് ഉപയോഗിക്കുന്നതെങ്കിൽ  250 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. പേടിഎം വാലറ്റ് ഉപയോഗിച്ചാൽ 500 രൂപയാണ് ക്യാഷ്ബാക്കായി ലഭിക്കുക.

എച്ച്ബിഒ കണ്ടന്‍റുകള്‍ ഇനി ജിയോ സിനിമ വഴി; ഇന്ത്യന്‍ സ്ട്രീമിംഗ് രംഗത്ത് വന്‍ ട്വിസ്റ്റ്.!

5ജി ഫ്രീയായി കൊടുക്കുന്നു; പരാതിയുമായി 'വി' രംഗത്ത്

click me!