Latest Videos

ലെനോവോ ലെജിയന്‍ 5ഐ ലാപ്‌ടോപ്പിന് ആമസോണില്‍ 52,100 രൂപ വരെ ഡിസ്‌ക്കൗണ്ട് !

By Web TeamFirst Published Oct 19, 2020, 11:56 AM IST
Highlights

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്ക് കീഴില്‍ ലെജിയന്‍ 5ഐ ലാപ്‌ടോപ്പ് ലെനോവോ ആമസോണില്‍ 83,990 രൂപയ്ക്ക് വില്‍ക്കുന്നു. ലാപ്‌ടോപ്പിന്റെ എംആര്‍പി 1,33,090 രൂപയാണ്. ഇതില്‍ നിന്ന് ഏകദേശം 49,100 രൂപയാണ് ഇപ്പോള്‍ നേരിട്ടുള്ള ഡിസ്‌ക്കൗണ്ട്.

മുംബൈ: നിങ്ങള്‍ ഒരു ഗെയിമര്‍ ആണെങ്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഗെയിമുകള്‍ കളിക്കാന്‍ ഒരു ലാപ്‌ടോപ്പിലേക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കില്‍, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്ക് കീഴില്‍, ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ വലിയൊരു നിര കാണാം. ലെനോവോ ലെജിയന്‍, അസൂസ് ടി യു എഫ്, എച്ച്പി ഒമാന്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുണ്ട്. ഇവയെല്ലാം മികച്ചതാണെങ്കിലും 

ഹൈഎന്‍ഡ് ഗെയിമിംഗിന് അനുയോജ്യമായ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ കൊണ്ടുവരുന്ന ലെനോവോ ലെജിയന്‍ 5ഐ ലാപ്‌ടോപ്പിനെക്കുറിച്ചു നോക്കാം. ഈ പിസിയില്‍ ഹാലോ, പബ്ജി, ഫോര്‍സ ഹൊറൈസണ്‍ 4 പോലുള്ള ഗെയിമുകള്‍ കളിക്കാന്‍ കഴിയും. 

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്ക് കീഴില്‍ ലെജിയന്‍ 5ഐ ലാപ്‌ടോപ്പ് ലെനോവോ ആമസോണില്‍ 83,990 രൂപയ്ക്ക് വില്‍ക്കുന്നു. ലാപ്‌ടോപ്പിന്റെ എംആര്‍പി 1,33,090 രൂപയാണ്. ഇതില്‍ നിന്ന് ഏകദേശം 49,100 രൂപയാണ് ഇപ്പോള്‍ നേരിട്ടുള്ള ഡിസ്‌ക്കൗണ്ട്. മറ്റേതൊരു ലാപ്‌ടോപ്പിലും നിങ്ങള്‍ കണ്ടെത്താനാകാത്ത ഒരു വലിയ കിഴിവാണ് ഇത്. എന്നാല്‍ ഇതു മാത്രമല്ല ഇതിലും കൂടുതല്‍, നിങ്ങള്‍ക്ക് ഇപ്പോള്‍ നേടാനാകും.

നിങ്ങള്‍ ഒരു എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍, 1,750 രൂപ കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡിനൊപ്പം നിങ്ങള്‍ ആമസോണ്‍ പേ ഉപയോഗിക്കുമ്പോള്‍, ഈ ലാപ്‌ടോപ്പില്‍ നിങ്ങള്‍ക്ക് 1,250 രൂപ അധിക ക്യാഷ്ബാക്ക് ലഭിക്കും. ഇതുവഴി വീണ്ടും 3,000 രൂപയാണ് നിങ്ങള്‍ സമ്പാദിക്കുന്നത്. ഇതോടെ ആകെ മൊത്തം 52,100 രൂപ ഡിസ്‌ക്കൗണ്ടായി. ഇതുവരെ, നിങ്ങള്‍ക്ക് ലഭിക്കുന്ന ഗെയിമിംഗ് ലാപ്‌ടോപ്പിലെ ഏറ്റവും മികച്ച ഡീല്‍ ഇതാണ്.

120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനൊപ്പം 15.6 ഇഞ്ച് പിഎസ്പി ഡിസ്‌പ്ലേയാണ് ലെനോവോ ലെജിയന്‍ 5ഐ. 16 ജിബി റാം, 256 ജിബി എസ്എസ്ഡി, 1 ടിബി എച്ച്ഡിഡി എന്നിവയുമായി ചേര്‍ത്ത പത്താം തലമുറ ഇന്റല്‍ കോര്‍ ഐ 7 പ്രോസസറാണ് ഇതിന്റെ കരുത്ത്. 4 ജിബി റാമുള്ള എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 ഗ്രാഫിക്‌സ് കാര്‍ഡ് ഉണ്ട്. ഗെയിമുകള്‍ കളിക്കുമ്പോള്‍ താപനില നിയന്ത്രണവിധേയമാക്കാന്‍ ഇതില്‍ കോള്‍ഡ്ഫ്രണ്ട് കൂളിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നു. 
 

click me!