'സോഷ്യൽ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങൾ ലൈക്ക് ചെയ്യുന്നത് കുറ്റമായി കാണാനാവില്ല' ; അലഹബാദ് ഹൈക്കോടതി

Published : Oct 30, 2023, 04:45 PM IST
'സോഷ്യൽ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങൾ ലൈക്ക് ചെയ്യുന്നത് കുറ്റമായി കാണാനാവില്ല' ; അലഹബാദ് ഹൈക്കോടതി

Synopsis

ആഗ്ര സ്വദേശിയായ മുഹമ്മദ് ഇമ്രാൻ കാസി എന്നയാളുടെ കേസിലാണ് ജസ്റ്റിസ് അരുൺ കുമാർ സിങ് ദേശ്‌വാൾ ഉത്തരവ് പുറപ്പെടുവിട്ടത്.

അലഹബാദ്: സോഷ്യൽ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങൾ ലൈക്ക് ചെയ്യുന്നത് കുറ്റമായി കാണാനാവില്ലെന്ന ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. എന്നാൽ അവ പ്രസീദ്ധികരിക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും നിയമപരമായി കുറ്റമാണെന്ന് കോടതി പറഞ്ഞു. അശ്ലീല ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നത് വഴി അത് പ്രചരിപ്പിക്കുക കൂടിയാണ് ആളുകൾ ചെയ്യുന്നത്. ഐടി നിയമം സെക്ഷൻ 67 അനുസരിച്ച് ഇത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആഗ്ര സ്വദേശിയായ മുഹമ്മദ് ഇമ്രാൻ കാസി എന്നയാളുടെ കേസിലാണ് ജസ്റ്റിസ് അരുൺ കുമാർ സിങ് ദേശ്‌വാൾ ഉത്തരവ് പുറപ്പെടുവിട്ടത്.

ഐടി സെക്ഷൻ 67 നും ഐപിസിയിലെ മറ്റ് സെക്ഷനുകളും അടിസ്ഥാനമാക്കി ചുമത്തിയ കേസുകൾ കോടതി റദ്ദാക്കി. മറ്റൊരാളുടെ പോസ്റ്റ് ലൈക്ക് ചെയ്തുവെന്നതാണ് കാസിയെ നിയമത്തിന് മുന്നിലെത്തിച്ചത്. കേസിൽ വിധി പറയവെയാണ് കോടതി നീരിക്ഷണങ്ങൾ കൂടി കൂട്ടിച്ചേർത്തത്. നിയമവിരുദ്ധമായ ഒത്തുകൂടലിനായി ഫർഹാൻ ഉസ്മാൻ എന്നയാൾ പങ്കുവെച്ച പോസ്റ്റ് ലൈക്ക് ചെയ്തുവെന്നതാണ് ഇമ്രാൻ കാസിക്കെതിരെ ചുമത്തിയ കുറ്റം. ജാഥയ്ക്ക് വേണ്ടി മുസ്ലീം സമുദായത്തിൽ നിന്നുള്ളവരെത്തണം എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

ഇതെത്തുടർന്ന് സോഷ്യൽ മീഡിയയിൽ 'പ്രകോപനപരമായ' സന്ദേശങ്ങൾ ലൈക്ക് ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ഇമ്രാൻ കാസിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തത്.ഇതിനെ തുടർന്ന് ആഗ്ര ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കുറ്റപത്രം പരിഗണിക്കുകയും ജൂൺ 30ന് ഇമ്രാൻ കാസിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷേ പോസ്റ്റും കാസിമും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞു. അപേക്ഷകന്റെ ഫേസ്ബുക്കിൽ നിന്നോ വാട്ട്സാപ്പ് അക്കൗണ്ടുകളിൽ നിന്നോ കുറ്റകരമായ പോസ്റ്റുകൾ ഒന്നും കണ്ടെത്തിയില്ല. കൂടാതെ ഐടി നിയമത്തിലെ സെക്ഷൻ 67 പറയുന്നത് അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും പ്രകോപനപരമായ ഉള്ളടക്കത്തിന് വേണ്ടിയുള്ളതല്ല ഇതെന്നും കോടതി പറഞ്ഞു.

Read More :  ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

2026ല്‍ ഞെട്ടിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ ഫോള്‍ഡ് അടക്കം ആറ് വമ്പന്‍ ഗാഡ്‌ജറ്റുകള്‍ വരും
ക്യാമറ ഡിഎസ്എല്‍ആര്‍ ലെവലാകും? ഐഫോണ്‍ 18 പ്രോ ലീക്കുകള്‍ വന്നുതുടങ്ങി