മീ ഫാന്‍ ഫെസ്റ്റിവല്‍: ഷവോമി ഫോണുകള്‍ വന്‍ വിലക്കുറവില്‍

By Web TeamFirst Published Apr 5, 2019, 9:38 AM IST
Highlights

 1 രൂപ ഫ്ലാഷ് സെയിലും മിസ്ട്രി ബോക്‌സ് സെയിലും നടക്കും. അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ, റെഡ്മി ഗോ എന്നിവയും ഷവോമി മി ഫാന്‍ ഫെസ്റ്റിവലില്‍ നിന്നും വാങ്ങാം. മി ലൈഡ് ടിവി 4 പ്രോ (55) 45,999 രൂപയ്ക്ക് സെയിലില്‍ നിന്നും വാങ്ങാം

ദില്ലി: ഷവോമിയുടെ മി ഫാന്‍ ഫെസ്റ്റിവല്‍ 2019 ഏപ്രില്‍ 6വരെ. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ പങ്കാളികള്‍, മി ഹോം, മി സ്റ്റോര്‍, ഓഫ് ലൈന്‍ പങ്കാളികള്‍ എന്നിവ വഴിയാണ് വില്‍പന. ഫോണുകള്‍ക്ക് വലിയ വിലക്കുറവാണ് ലഭിക്കുക. പോക്കോ എഫ് 1, റെഡ്മി നോട്ട് 6 പ്രോ, മി ലെഡ് ടിവി 4 പ്രോ, മി ബാന്‍ഡ് എച്ച്ആര്‍എക്‌സ് എഡിഷന് അടക്കമുളളവയ്ക്ക് ഡിസ്‌കൗണ്ടുണ്ട്. 

ഇതിനൊപ്പം  1 രൂപ ഫ്ലാഷ് സെയിലും മിസ്ട്രി ബോക്‌സ് സെയിലും നടക്കും. അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ, റെഡ്മി ഗോ എന്നിവയും ഷവോമി മി ഫാന്‍ ഫെസ്റ്റിവലില്‍ നിന്നും വാങ്ങാം. മി ലൈഡ് ടിവി 4 പ്രോ (55) 45,999 രൂപയ്ക്ക് സെയിലില്‍ നിന്നും വാങ്ങാം.  പോക്കോ എഫ് 1 ന് 2,000 രൂപ വിലക്കിഴിവാണ് നല്‍കുന്നത്. 22,999 രൂപ വിലയുളള ഫോണ്‍ 20,999 രൂപയ്ക്ക് ലഭിക്കും. 

റെഡ്മി നോട്ട് 5 പ്രോയുടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റ് 10,999 രൂപയ്ക്കും 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള വെര്‍ഷന്‍ 11,999 രൂപയ്ക്കും വാങ്ങാം. റെഡ്മി നോട്ട് 6 പ്രോയ്ക്ക് 3,000 രൂപ വിലക്കിഴിവാണ് നല്‍കുന്നത്. 10,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാം.
റെഡ്മി 6-ന് 2,000 വിലക്കിഴിവുണ്ട്. റെഡ്മി വൈ2 3 ജിബി റാം വേരിയന്റ് 7,999 രൂപയ്ക്കും 4 ജിബി റാം വേരിയന്റ് 9,999 രൂപയ്ക്കും ലഭിക്കും. 

റെഡ്മി 6 പ്രോയ്ക്ക് 3,500 രൂപയുടെ വിലക്കിഴിവാണ് നല്‍കുന്നത്. മി കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കര്‍ 2,699 രൂപയ്ക്കു സെയിലില്‍ മി ഇയര്‍ഫോണുകള്‍ 599 രൂപയ്ക്കും മി ബോഡി കോപോസിഷന്‍ സ്‌കെയില്‍ 1,499 രൂപയ്ക്കും മി എയര്‍ പൂരിഫയര്‍ 2S 8,499 രൂപയ്ക്കും മി പോക്കറ്റ് സ്പീക്കര്‍ 2 1,299 രൂപയ്ക്കും മി ബ്ലൂടൂത്ത് സ്പീക്കര്‍ 2 1,599 രൂപയ്ക്കും മി ബാന്‍ഡ് എച്ച്ആര്‍എക്‌സ് എഡിഷന്‍ 999 രൂപയ്ക്കും ലഭിക്കും.

എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു ശതമാനം ഡിസ്‌കൗണ്ടുണ്ട്. മി പേ ഉപഭോക്താക്കള്‍ക്ക് ദിവസവും റെഡ്മി നോട്ട് 7 സമ്മാനമായി ലഭിക്കാനുളള അവസരവും സെയിലിലുണ്ട്. 
 

click me!