മോട്ടോ ജി 72 ഒക്ടോബർ 12 ന് ഇന്ത്യയിലെത്തും, വിവരങ്ങൾ അറിയാം...

By Web TeamFirst Published Oct 4, 2022, 11:11 AM IST
Highlights

മോട്ടോ G72 ആൻഡ്രോയിഡ് 12 ഔട്ട്-ഓഫ്-ബോക്‌സിലാണ് പ്രവർത്തിക്കുന്നത്.  30W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടെ 5,000mAh ബാറ്ററി പായ്ക്ക് ചെയ്യുന്നുണ്ട്.

ജി-സീരീസ് സ്മാർട്ട്‌ഫോണായ മോട്ടോ ജി 72  ഇന്ത്യയിൽ അവതരിപ്പിച്ചു. 6 ജിബി റാമുമായി പെയർ ചെയ്ത മീഡിയടെക് ജി 99 SoC ആണ് ഈ ഹാൻഡ്‌സെറ്റിനെ സപ്പോർട്ട് ചെയ്യുന്നത്. 120Hz റിഫ്രഷിങ് റേറ്റും  576Hz ടച്ച് സാമ്പിൾ റേറ്റുമുള്ള 6.6 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേയാണ് സ്‌മാർട്ട്‌ഫോണിനുള്ളത്. 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിലുണ്ട്. മോട്ടോ G72 ആൻഡ്രോയിഡ് 12 ഔട്ട്-ഓഫ്-ബോക്‌സിലാണ് പ്രവർത്തിക്കുന്നത്.  30W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടെ 5,000mAh ബാറ്ററി പായ്ക്ക് ചെയ്യുന്നുണ്ട്. മോട്ടോ G72 വിന്റെ  6GB + 128GB സ്റ്റോറേജ് മോഡലിന് ഇന്ത്യയിലെ വില 18,999 രൂപയാണ്. മെറ്റിയോറൈറ്റ് ഗ്രേ, പോളാർ ബ്ലൂ കളർ ഓപ്ഷനുകളിലും സ്മാർട്ട്ഫോൺ ലഭ്യമാകും. ഒക്ടോബർ 12 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വിൽപ്പനയ്‌ക്കെത്തുന്നത്.

ഡ്യുവൽ സിം (നാനോ) മോട്ടോ ജി 72 ആൻഡ്രോയിഡ് 12-ൽ കമ്പനിയുടെ മൈ യുഎക്‌സ് സ്‌കിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷിങ് നിരക്കും 576Hz ടച്ച് സാംപ്ലിംഗ് നിരക്കും ഉള്ള 6.6-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്സലുകൾ) പോൾഇഡ് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിനുള്ളത്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, മോട്ടോ G72-ൽ f/1.7 അപ്പേർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ മെയിൻ ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയ്‌ക്കൊപ്പം 8 മെഗാപിക്‌സൽ ഹൈബ്രിഡ് അൾട്രാ വൈഡ് ആംഗിളും ഡെപ്ത് ക്യാമറയും എഫ്/2.2 അപ്പെർച്ചർ ലെൻസും സ്‌മാർട്ട്‌ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി എഫ്/2.45 അപ്പേർച്ചർ ലെൻസുള്ള 16 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമായാണ് മോട്ടോ ജി72 വരുന്നത്. ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി കൂടുതൽ ഡവലപ്പ് ചെയ്യാൻ കഴിയുന്ന 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് മോട്ടോ ജി 72 വരുന്നത്. 4G LTE, വൈഫൈ, ബ്ലൂടൂത്ത് v5.1, GPS/ AGPS എന്നിവ ഹാൻഡ്‌സെറ്റിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. മോട്ടറോളയുടെ കണക്കനുസരിച്ച് ഫോണിന് 166 ഗ്രാം ഭാരമാണ് ഉള്ളത്.
 

click me!