നോക്കിയ ഫോണുകളുടെ വില വെട്ടിക്കുറച്ചു

Published : Sep 16, 2019, 05:42 PM IST
നോക്കിയ ഫോണുകളുടെ വില വെട്ടിക്കുറച്ചു

Synopsis

 നോക്കിയ 3.2വിന് 7999 രൂപയും. നോക്കിയ 4.2വിന് 9499 രൂപയുമാണ്. നോക്കിയയുടെ ഓഫീഷ്യല്‍ വെബ് സൈറ്റില്‍ പുതിയ വില മാറ്റം ദൃശ്യമായിട്ടുണ്ട്.

ദില്ലി: നോക്കിയ 4.2, നോക്കിയ 3.2 എന്നിവയുടെ ഇന്ത്യയിലെ വില കുറച്ചു. ഈ ഫോണുകളുടെ  അവതരിപ്പിക്കുമ്പോഴുള്ള വില യഥാക്രമം 8990 രൂപ, 10990 രൂപ എന്നിങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള വില നോക്കിയ 3.2വിന് 7999 രൂപയും. നോക്കിയ 4.2വിന് 9499 രൂപയുമാണ്. നോക്കിയയുടെ ഓഫീഷ്യല്‍ വെബ് സൈറ്റില്‍ പുതിയ വില മാറ്റം ദൃശ്യമായിട്ടുണ്ട്.

നോക്കിയയുടെ മിഡ് റേഞ്ച് ഫോണ്‍ നോക്കിയ 8.1 ന് ഈ മാസം ആദ്യം നോക്കിയ വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. 27,999 രൂപയുണ്ടായിരുന്ന ഈ ഫോണിന്‍റെ വില 15,999 രൂപയിലേക്കാണ് നോക്കിയ കുറച്ചത്. അതിന് പിന്നാലെയാണ് ബഡ്ജറ്റ് ഫോണുകളായ നോക്കിയ 3.2, നോക്കിയ 4.2 എന്നിവയുടെ വില കുറച്ചത്.

നോക്കിയ 4.2 വാട്ടര്‍ ഡ്രോപ്പ് നോച്ചോടെയുള്ള 5.71 ഇ‌ഞ്ച് ടിഎഫ്ടി 720 പി ഡിസ്പ്ലേയോടെയാണ് എത്തുന്നത്. സ്നാപ്ഡ്രാഗണ്‍ 439 ചിപ്പാണ് ഫോണിനുള്ളത്. ആഡ്രിനോ 505 ആണ് ജിപിയു. 2ജിബി,3 ജിബി റാം ടൈപ്പുകള്‍ ഈ ഫോണിനുണ്ട്. പിന്നില്‍ ഡ്യൂവല്‍ ക്യമറ സെറ്റപ്പാണ് ഫോണിനുള്ളത് 13എംപി+2 എംപിയാണ് സെന്‍സറുകള്‍. 8 എംപിയാണ് സെല്‍ഫി ക്യാമറ. ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

ഇതേ സമയം നോക്കിയ 3.2 6.26 ഇഞ്ച് 720 പി ടിഎഫ്ടി സ്ക്രീനോടെയാണ് എത്തുന്നത്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഫോണിനുണ്ട്. സ്നാപ്ഡ്രാഗണ്‍ 429 നോച്ചാണ് ഫോണിനുള്ളത്. 2ജിബി+16ജിബി പതിപ്പും, 3ജിബി+32ജിബി പതിപ്പും ഈ ഫോണിനുണ്ട്.  13 എംപി സിംഗിള്‍ ക്യാമറയാണ് പിന്നില്‍. മുന്നില്‍ 5 എംപിയാണ് ക്യാമറ. 4,000 എംഎഎച്ചാണ് ബാറ്ററി ശേഷി. 

PREV
click me!

Recommended Stories

ഐഫോണുകള്‍ വാങ്ങാന്‍ ബെസ്റ്റ് ടൈം? 2026ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണുകളുടെ സമ്പൂര്‍ണ പട്ടിക
200എംപി ക്യാമറയുമായി വിപണി പിടിച്ചടുക്കാന്‍ ചൈനീസ് ബ്രാന്‍ഡ്, വണ്‍പ്ലസ് 16 സവിശേഷതകള്‍ ലീക്കായി