OnePlus Nord Smartwatch : നോര്‍ഡ് ബ്രാന്‍റില്‍ സ്മാര്‍ട്ട് വാച്ചുമായി വണ്‍പ്ലസ് എത്തുന്നു

Web Desk   | Asianet News
Published : Mar 23, 2022, 02:21 PM IST
OnePlus Nord Smartwatch : നോര്‍ഡ് ബ്രാന്‍റില്‍ സ്മാര്‍ട്ട് വാച്ചുമായി വണ്‍പ്ലസ് എത്തുന്നു

Synopsis

ഷവോമി, റിയല്‍മി, ബോട്ട്, നോയിസ് എന്നീ വെയറബിള്‍ വിപണിയിലെ വമ്പന്മാര്‍ക്കെതിരെ വണ്‍പ്ലസിന്‍റെ പുതിയ തുരുപ്പ് ചീട്ടായിരിക്കും  നോർഡ് ബ്രാൻഡിന് കീഴില്‍ എത്തുന്ന വാച്ചുകള്‍.

മുംബൈ: നോർഡ് ബ്രാൻഡിന് കീഴിൽ ഇന്ത്യയിൽ ഒരു സ്മാർട്ട് വാച്ച് അവതരിപ്പിക്കാൻ വൺപ്ലസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വൺപ്ലസ് നോർഡ് വാച്ച് എന്ന് വിളിക്കപ്പെടുന്ന മിഡ്-ബജറ്റ് സ്മാർട്ട് വാച്ചുകള്‍ ഉടന്‍‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും. വണ്‍പ്ലസ് നിലവിൽ വൺപ്ലസ് വാച്ച്, വൺപ്ലസ് ബാൻഡ് എന്നീ രണ്ട് വെയറബിളുകളാണ് ഇന്ത്യയിൽ വിൽക്കുന്നത്. 

റിപ്പോർട്ട് അനുസരിച്ച്, വണ്‍പ്ലസ് വാച്ചിനെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്ന ഒരു സ്മാർട്ട് വാച്ച് വൺപ്ലസ് അവതരിപ്പിക്കും, ഇത് രാജ്യത്ത് 1000 രൂപയ്ക്ക് താഴെയുള്ള വില മുതല്‍ ലഭ്യമായേക്കും എന്നാണ് സൂചന. 

ഷവോമി, റിയല്‍മി, ബോട്ട്, നോയിസ് എന്നീ വെയറബിള്‍ വിപണിയിലെ വമ്പന്മാര്‍ക്കെതിരെ വണ്‍പ്ലസിന്‍റെ പുതിയ തുരുപ്പ് ചീട്ടായിരിക്കും  നോർഡ് ബ്രാൻഡിന് കീഴില്‍ എത്തുന്ന വാച്ചുകള്‍.

ഈ വാച്ചിന്‍റെ പ്രത്യേകതകള്‍ സംബന്ധിച്ച് വിവരം ഇല്ലെങ്കിലും, കളർ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഹാർട്ട് റേറ്റ് സെൻസർ, SpO2 മോണിറ്ററിംഗ്, സ്ലീപ്പ് ട്രാക്കിംഗ്, സ്റ്റെപ്പ് കൗണ്ട്, ഹെൽത്ത് ഫീച്ചറുകൾ, ആക്‌റ്റിവിറ്റി ട്രാക്കിംഗ്, സ്‌മാർട്ട്‌ഫോൺ അറിയിപ്പുകൾ, സംഗീതം എന്നിങ്ങനെ ഏകദേശം 8,000 മുതൽ 10,000 രൂപ വരെ വിലയുള്ള മറ്റ് സ്‌മാർട്ട് വാച്ചുകൾക്ക് സമാനമായ സവിശേഷതകൾ ഇതിന് ഉണ്ടായിരിക്കും.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയോട് കാര്യമായ പ്രതികരണം വണ്‍പ്ലസ് നടത്തിയിട്ടില്ല. എന്നാല്‍ ഈ വാച്ചിന്‍റെ ചില ഭാഗങ്ങളുടെ ചിത്രങ്ങള്‍ അടക്കം ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. വരാനിരിക്കുന്ന നോര്‍ഡ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ വണ്‍പ്ലസ് നോര്‍ഡ് 3 ഫോണിനൊപ്പം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്., രണ്ടാമത്തേതും രണ്ട് അവസരങ്ങളിൽ ചോർന്നു. ടിപ്‌സ്റ്റർ ബ്രാർ പറയുന്നതനുസരിച്ച്, വണ്‍പ്ലസ് നോര്‍ഡ് സ്മാർട്ട് വാച്ചിന്റെ ഇന്ത്യയിലെ വില 10,000 രൂപയിൽ താഴെയായിരിക്കും, ഒരുപക്ഷേ 5,000 മുതൽ 8,000 രൂപ വരെ.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി