
ഇന്ത്യയുടെ ഡിജിറ്റൽ ലൈഫ് സ്റ്റൈൽ അതിവേഗം മാറുകയാണ്. വെബ് സീരീസുകൾ ബിഞ്ച് വാച്ച് ചെയ്യുന്നത് മുതൽ വിർച്വൽ മീറ്റിങ്ങുകൾ മാറിമാറി അറ്റൻഡ് ചെയ്യുകയും മണിക്കൂറുകളോളം കൂട്ടുകാരോടൊപ്പം ഗെയിം കളിക്കുന്നതുമെല്ലാം പതിവായി. കൂടാതെ എല്ലായിടത്തും മ്യൂസിക്കും വേണം. ഇതെല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ഓഡിയോ ഡിവൈസാണ് എല്ലാവർക്കും ആവശ്യം. എന്നാൽ പ്രീമിയം എക്സ്പീരിയൻസ് തരുന്ന ഒരു ഓഡിയോ ഡിവൈസ് 5,000 രൂപ പ്രൈസ് റേഞ്ചിൽ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു.
അതിന് പരിഹാരമാണ് OPPO Enco Air5 Pro. എന്റർടെയ്ൻമെന്റിനും ട്രാവൽ കംപാനിയൻ എന്ന നിലയിലും ഈ ഡിവൈസ് മികച്ച പ്രകടനം നടതതും. ട്രൂ വയർലെസ് ഇയർബഡ്സ് എന്ന ഖ്യാതിയോടെ എത്തുന്ന OPPO Enco Air5 Pro ഓഡിയോ മികവ്, അത്യാധുനിക നോയിസ് ക്യാൻസലേഷൻ, പിന്നെ ദീർഘനേരം നീണ്ടു നിൽക്കുന്ന ബാറ്ററി എന്നിവയുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്.
വെറും 4,999 രൂപ വിലയിൽ എത്തുന്ന OPPO Enco Air5 Pro ഇന്ത്യയിൽ നിലവിൽ വാങ്ങാനാകുന്ന മികച്ച TWS ഇയർബഡ്സുകളിൽ ഒന്നാണ്. നോയിസ് ക്യാൻസലേഷൻ, ഓഡിയോ ക്വാളിറ്റി, കോൾ, ബാറ്ററി ലൈഫ്, ദിവസേനയുള്ള യൂസ് എന്നിവയിൽ ഇത് മികച്ചു നിൽക്കുന്നു. മെട്രോയിലെ തിരക്കുള്ള യാത്രയായാലും ഒ.റ്റി.റ്റി സീരീസുകൾ കാണുകയാണെങ്കിലും, ശബ്ദമുള്ള ഒരു കഫേയിൽ ഇരിക്കുകയാണെങ്കിലും, മൊബൈലിൽ ഗെയിം കളിക്കുകയാണെങ്കിലും മീറ്റിങ്ങുകൾ ഒന്നിന് പിന്നാലെ ഒന്നായി അറ്റൻഡ് ചെയ്യുകയാണെങ്കിലും ഈ ഇയർബഡ്സ് നിങ്ങളുടെ സഹായിയാകും.
ദിവസേനയുള്ള ശബ്ദകോലാഹലം ക്യാൻസൽ ചെയ്യാം
Active Noise Cancellation (ANC) ഇയർബഡുകളിൽ എല്ലാവരും അന്വേഷിക്കുന്ന ഒരു ഫീച്ചറാണ്. Enco Air5 Pro ഡിസ്ട്രാക്ഷനുകൾ മാത്രമല്ല ക്യാൻസൽ ചെയ്യുന്നത് മറിച്ച് ശാന്തമായ അന്തരീക്ഷം ഒരുക്കുകയാണ്. ഇത് 55dB ANC 5000Hz ultra-wide frequency-യിൽ ലഭ്യമാക്കും. ഇതിനേക്കാൾ വിലയുള്ള ഇയർബഡ്സുകൾക്ക് പോലും ഈ ഫീച്ചർ ഇല്ല.
ഒരു സ്റ്റാറ്റിക് ഫിൽറ്റർ ഇടുകയല്ല ഈ ഡിവൈസ് ചെയ്യുക. Adaptive Wind Noise Reduction എന്ന ഫീച്ചറാണ് ഇയർബഡ്സ് ഉപയോഗിക്കുന്നത്. റൈഡ് ചെയ്യുമ്പോഴോ, നടക്കുമ്പോഴാ, ഔട്ട്ഡോറിൽ ആയിരിക്കുമ്പോഴോ എല്ലാം ഇത് മികവാർന്ന ശബ്ദം കേൾക്കാൻ സഹായിക്കും. കാറ്റ്, ആംബിയന്റ് ശബ്ദം എന്നിവയെ ഇത് വ്യക്തമായി മറച്ചു പിടിക്കും.
ഗെയിമിങ്, ഒ.റ്റി.റ്റി, മ്യൂസിക്
Enco Air5 Pro 12എംഎം ടൈറ്റാനിയം കോട്ട് ചെയ്ത ഡൈനാമിക് ഡ്രൈവറോടെയാണ്. ഇത് ബേസ് കൺട്രോൾ, കുറഞ്ഞ ഡിസ്റ്റോർഷൻസ്, ഉയർന്ന ഫ്രീക്വൻസിൽ ശബ്ദം എന്നിവ ലഭ്യമാക്കും. ലെയറുകളായി സംഗീതം ആസ്വദിക്കാൻ ഇത് സഹായിക്കും. സിനിമകൾക്കും ഷോകൾക്കുമുള്ള ലോ-എൻഡ് വെയ്റ്റും സ്പേഷ്യൽ ടെക്സ്ച്ചറും ഇതിലൂടെ കൃത്യമായി മനസ്സിലാക്കാം.
മിഡ് റേഞ്ച് ക്ലാരിറ്റി ഉറപ്പാക്കുന്ന ശബ്ദ സംവിധാനം ഉയർന്ന ബേസും ഉറപ്പാക്കും. വിവിധ പ്രീസെറ്റുകളും ഉണ്ട്. ഇതിനായി Hey Melody ആപ്പിലെ Sound Master EQ ഉപയോഗിക്കാം. ബാൻസ്ഡ് ആയ വൈഡ് സ്റ്റേജ് പ്രസന്റേഷന് അൾട്ടിമേറ്റ് സൗണ്ട് ഉപയോഗിക്കാം. പോഡ്കാസ്റ്റുകൾക്കും അക്വസ്റ്റിക് സംഗീതത്തിനും പ്യൂവർ വോക്കൽസ് ഉപയോഗിക്കാം. പരമാവധി ലോ-എൻഡ് ഇംപാക്റ്റിന് തണ്ടറിങ് ബേസ് ഉപയോഗിക്കാം. പലവിധ മാനുവൽ ഇക്യു കൺട്രോളുകളുമുണ്ട്.
ഗെയിം കളിക്കാൻ OPPO Alive Audio ഉണ്ട്. സ്പേഷ്യൽ ഓഡിയോ അൽഗോരിതം പ്രയോജനപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് എല്ലാ ശബ്ദവും അകലം പോലെയുള്ള മാനദണ്ഡങ്ങൾ കണക്കാക്കി യഥാർത്ഥമായി നിങ്ങളുടെ ചെവിയിൽ എത്തിക്കും. Game Sound Effects ഗെയിമിങ്ങിനായ പ്രത്യേകം ഓപ്റ്റിമൈസ് ചെയ്തതാണ്. ഹൈ-റെസ് ഓഡിയോ സപ്പോർട്ടും ഇതിന്റെ 12എംഎം ഡ്രൈവർ തരുന്നുണ്ട്. ഈ പ്രൈസ് റേഞ്ചിൽ മറ്റൊരിടത്തും ഇത് ലഭിക്കില്ല.
ദിവസവുമുള്ള മൾട്ടി ടാസ്കിങ്ങിന് നിർമ്മിച്ചത്
ദിവസേനയുള്ള വർക് ഫ്ലോയ്ക്ക് അനുസരിച്ചാണ് Enco Air5 Pro നിർമ്മിച്ചിരിക്കുന്നത്. സ്പോട്ടിഫൈ പ്ലേലിസ്റ്റിൽ നിന്നും വർക് കോളിലേക്കും യൂട്യൂബിലേക്കും ഇനി ബി.ജി.എം.ഐയിലേക്കും പോകാൻ എളുപ്പം സാധിക്കും. Bluetooth 6.0 ആണ് സാങ്കേതികവിദ്യ. ഇത് വേഗം കണക്ഷൻ ഉറപ്പാക്കും. കണക്ഷൻ ഡ്രോപ് ആകുന്ന സാഹചര്യങ്ങൾ കുറയ്ക്കുകയും ചെയ്യും. മൾട്ടി ഡിവൈസ് ഉപയോഗത്തിന് Dual-Connect ഉണ്ട്. ആൻഡ്രോയ്ഡോ ഐഒഎസോ വിൻഡോസോ ആയി എളുപ്പം സ്വിച്ച് ചെയ്യാൻ ഇതിലൂടെ കഴിയും. മാനുവലായി വീണ്ടും പെയർ ചെയ്യേണ്ടതേയില്ല. ലാപ് ടോപ്പിൽ നിന്നും ജോലി ചെയ്യുന്നവർക്ക് ഫോണിലെ കോളുകൾ എടുക്കേണ്ട സാഹചര്യത്തിൽ ഇത് വളരെ ഉപയോഗപ്രദമാണ്.
ട്രിപ്പിൽ മൈക് എ.ഐ കോൾ നോയിസ് റിഡക്ഷനാണ് മറ്റൊരു ഫീച്ചർ. ഇത് വളരെ ക്ലിയർ ആയ സ്റ്റേബിളായ വോയിസ് ഉറപ്പാക്കും. 25 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിൽ ഇത് ഓപ്പോ പരീക്ഷിച്ചിട്ടുണ്ട്. എ.ഐ പ്രോസസിങ്ങിലൂടെ സ്പീക്കറുടെ ശബ്ദം കുറയ്ക്കുകയും സ്ഥിരതയുള്ള വോളിയം ലെവലുകൾ തരുകയും ചെയ്യും.
ഒരു എ.ഐ ട്രാൻസ്ലേഷൻ ഫീച്ചറും ഇതിലുണ്ട്. ലൈവ് ട്രാൻസ്ലേഷൻ വൺ-സൈഡഡ് കോളുകൾക്ക് ഉപയോഗിക്കാം. ഫേസ്-ടു-ഫേസ് ട്രാൻസ്ടലേഷൻ ഓരോ ടേണും അനുസരിച്ച് ട്രാൻസ്ലേഷൻ തരും.
നീണ്ട ബാറ്ററി ലൈഫ്
ഇയർബഡ്സ് ഉപയോഗിക്കുന്നവർക്ക് എപ്പോഴും ബുദ്ധിമുട്ട് ബാറ്ററി കൊണ്ടായിരിക്കും. ഇതിന് പരിഹാരമായി 54 മണിക്കൂർ ബാറ്ററി ഫുൾ ചാർജിൽ ഈ ഇയർബഡ്സ് നൽകും. 3-4 മണിക്കൂർ സ്ഥിരം ഉപയോഗിച്ചാൽ രണ്ടാഴ്ച്ചത്തേക്ക് ഇത് മതിയാകും. 4 മണിക്കൂർ വരെ പ്ലേബാക്ക് കിട്ടാൻ വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ മതി.
ബാറ്ററി ആരോഗ്യത്തിനും ഇത് ധാരാളമാണ്. 1000 ചാർജിങ് സൈക്കിളുകൾ ഇത് ഉറപ്പാക്കും. അതായത് അഞ്ച് വർഷത്തോളം ചാർജിങ് പ്രകടനത്തിൽ ഒരു കുറവും ഉണ്ടാകില്ല.
കൂടാതെ ഐപി55 പ്രതിരോധം കൂടിയുണ്ട്. അതായത് പൊടി, വെള്ളം എന്നിവയെ ഇത് പ്രതിരോധിക്കും. വെറും 4.4 ഗ്രാം മാത്രമാണ് ഒരു ഇയർബഡിന്റെ ഭാരം.
ദിവസം മുഴുവനുള്ള കൂട്ട്
OPPO Enco Air5 Pro എന്റർടെയ്ൻമെന്റ് ഓഡിയോ ഫീച്ചറുകളും എ.എൻ.സി പെർഫോമൻസും പ്രാക്റ്റിക്കൽ കംഫർട്ടും ഉറപ്പു തരുന്ന ഡിവൈസാണ്. ജോലി, ട്രാവൽ, ഗെയിമിങ്, സ്ട്രീമിങ് എല്ലാത്തിനും ഇത് ചേരും.
4,999 രൂപ വിലയിൽ ഇത് ഇന്ത്യയിൽ ഇന്ന് ലഭ്യമായ ഏറ്റവും മികച്ച ടി.ഡബ്ല്യു.എസ് പാക്കേജുകളിലൊന്നാണ്. 55dB ANC, 12mm ടൈറ്റാനിയം ഡ്രൈവർ, ബ്ലൂടൂത്ത് 6.0, ഡ്യുവൽ കണക്ട്, ട്രിപ്പിൾ മൈക് എ.ഐ ക്ലാരിറ്റി, 54 മണിക്കൂർ ബാറ്ററി, 10 മിനിറ്റ് ഫാസ്റ്റ് ചാർജിങ്, ഐ.പി55 റേറ്റഡ് ഡിസൈൻ എന്നിവയെല്ലാം വളരെ ലൈറ്റ് വെയ്റ്റായി സമ്മേളിക്കുന്നു.
ഓപ്പോ എൻകോ എയർ5 പ്രോ ഇപ്പോൾ ഫ്ലിപ്കാർട്ട്, ആമസോൺ, കൂടാതെ ഓപ്പോ ഇ-സ്റ്റോറിലും ലഭിക്കും.