പുതുവര്‍ഷത്തില്‍ വിപണി കൊഴുപ്പിക്കാന്‍ ഓപ്പോ എഫ്15 ഇന്ത്യയിലേക്ക്

By Web TeamFirst Published Jan 1, 2020, 6:25 AM IST
Highlights

കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതൊരു പ്രീമിയം മോഡല്‍ ആയിരിക്കുമെന്നു സൂചനയുണ്ട്. എഫ് സീരീസ് സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും പുതിയ ഫോണാണിത്. 

ദില്ലി: 2020ന്‍റെ തുടക്കത്തില്‍ തന്നെ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഓപ്പോ തയ്യാറായിക്കഴിഞ്ഞു. റിയല്‍മീ, റെഡ്മീ, വിവോ തുടങ്ങിയവരോടൊക്കെ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓപ്പോയും. ഇതിന്‍റെ ഭാഗമായി പരിഷ്‌ക്കരിച്ച പുതിയ മോഡല്‍ വൈകാതെ ഇന്ത്യയിലെത്തും. 

കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതൊരു പ്രീമിയം മോഡല്‍ ആയിരിക്കുമെന്നു സൂചനയുണ്ട്. എഫ് സീരീസ് സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും പുതിയ ഫോണാണിത്. എഫ്11 പോലെ വാട്ടര്‍ ഡ്രോപ്പ് ഡിസ്‌പ്ലേയുമായാണ് എഫ്15 വരുമെന്നാണ് സൂചന. എഫ് സീരിസ് വിപണിയില്‍ മേധാവിത്വം ഉറപ്പിച്ചത് അതിന്റെ ക്യാമറ സജ്ജീകരണം കൊണ്ടായിരുന്നു. 

ഏറ്റവും ക്രിസ്റ്റല്‍ ക്ലിയര്‍ ഷോട്ട് സമ്മാനിക്കുന്ന ഇതില്‍ ലംബമായ ട്രിപ്പിള്‍ അല്ലെങ്കില്‍ ക്വാഡ് ക്യാമറ ഉണ്ടായിരിക്കുമെന്നാണ് സൂചന. മുന്‍വശത്ത് ഒരു പോപ്പ്അപ്പ് ക്യാമറയും അമോലെഡ് ഡിസ്‌പ്ലേയും പ്രതീക്ഷിക്കുന്നു.  എഫ് 15 ന്‍റെ സവിശേഷതകള്‍ കാര്യമായി വെളിപ്പെന്നില്ലെങ്കിലും ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഇതൊരു വ്യത്യസ്ത ഡിസൈന്‍ സമ്മാനിച്ചേക്കുമെന്നാണ് സൂചന. 

മറ്റ് മോഡലുകളെ അപേക്ഷിച്ച്, കോര്‍ സ്‌പെസിഫിക്കുകളില്‍ മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കാം. എഫ് 11 പ്രോ-യില്‍ കണ്ട നോച്ച്‌ലെസ്സ് ഡിസ്‌പ്ലേ, ഡ്യുവല്‍ ക്യാമറ സജ്ജീകരണം എന്നിവ എന്തായാലും എഫ്15-ലും ഉണ്ടാവും. എഫ് 11 ഫോണുകള്‍ക്ക് 6 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉള്ള ഹെലിയോ പി 70 സോസിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയും അതു തന്നെയോ അതിലും ഒരു പടി മുകളില്‍ നില്‍ക്കുന്ന ചിപ്പ്സെറ്റോ വന്നേക്കാം. 

click me!