റിയല്‍മീയുടെ ഈ ഫോണുകള്‍ക്ക് ആയിരം രൂപ വിലക്കുറവ്!

By Web TeamFirst Published Sep 9, 2020, 3:38 PM IST
Highlights

വിലക്കയറ്റത്തിന് ശേഷം ആദ്യ മോഡലിന് 13,999 രൂപയും രണ്ടാമത്തേതിന് 15,999 രൂപയും മൂന്നാമത്തേതിന് 16,999 രൂപയ്ക്കും പുതിയതും നാലാമത്തേതുമായ മോഡലിന് ഇപ്പോള്‍ 14,999 രൂപയാണ് വില. 

റിയല്‍മീ 6 ഉം റിയല്‍മീ 6 ഐയും വില കുറയ്ക്കുന്നു. റിയല്‍മീ 7 സീരീസ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നതിനു മുന്നോടിയായാണ് ഈ ഓഫര്‍. റിയല്‍മീ 6 സീരീസ് എത്തിയിട്ട് അധികനാളായിട്ടില്ല, അതിനാല്‍ അവയെ ഘട്ടംഘട്ടമായി നിര്‍ത്തുന്നതിന് പകരം രണ്ട് റിയല്‍മീ 6-സീരീസ് ഫോണുകളുടെ വില കുറയ്ക്കുകയാണ്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളുമായാണ് റിയല്‍മീ 6 പുറത്തിറക്കിയതെങ്കിലും നാലാമത്തേത് പിന്നീട് ചേര്‍ത്തു.

തുടക്കത്തില്‍ ആരംഭിച്ച 4 ജിബി റാമിനും 64 ജിബി സ്റ്റോറേജ് പതിപ്പിനും 12,999 രൂപ വിലയുണ്ടായിരുന്നുവെങ്കിലും ജിഎസ്ടി വര്‍ദ്ധനവ് മൂലം ഇത് 13,999 രൂപയായും പിന്നീട് 14,999 രൂപയായും ഉയര്‍ത്തി. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു മോഡല്‍ 14,999 രൂപയ്ക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും അതിന്റെ വില 15,999 രൂപയായും പിന്നീട് 16,999 രൂപയായും ഉയര്‍ന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും 15,999 രൂപയില്‍ അവതരിപ്പിച്ചെങ്കിലും അതിന്റെ വില 16,999 രൂപയായും പിന്നീട് 17,999 രൂപയായും ഉയര്‍ന്നു. തുടര്‍ന്നു 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള 15,999 രൂപയ്ക്ക് റിയല്‍മീ നാലാമത്തെ വേരിയന്റ് പുറത്തിറക്കി.

വിലക്കയറ്റത്തിന് ശേഷം ആദ്യ മോഡലിന് 13,999 രൂപയും രണ്ടാമത്തേതിന് 15,999 രൂപയും മൂന്നാമത്തേതിന് 16,999 രൂപയ്ക്കും പുതിയതും നാലാമത്തേതുമായ മോഡലിന് ഇപ്പോള്‍ 14,999 രൂപയാണ് വില. പുതിയ വിലകള്‍ റിയല്‍മീ വെബ്സൈറ്റിലും അവ വില്‍ക്കുന്ന മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വന്നിട്ടുണ്ടെങ്കിലും ഓഫ്ലൈന്‍ വിലയിലും കുറവുണ്ടായോ എന്ന് ഉറപ്പില്ല.

റിയല്‍മീ അടുത്തിടെ 7, 7 പ്രോ ഇന്ത്യയില്‍ യഥാക്രമം 14,999 രൂപയ്ക്കും 19,999 രൂപയ്ക്കും അവതരിപ്പിച്ചു. സെപ്റ്റംബര്‍ 17 നാണ് റിയല്‍മെ 7i ഇന്തോനേഷ്യയില്‍ വിപണിയിലെത്തുന്നത്, എന്നാല്‍ ഇത് എപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് അറിയില്ല. 

click me!