കൊറോണയിലും തളരാതെ റിയല്‍മീ എക്‌സ് 50 പ്രോ 5 ജി ഫെബ്രുവരി24ന് പുറത്തിറക്കും

By Web TeamFirst Published Feb 16, 2020, 8:38 AM IST
Highlights

65 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് ശേഷി 2.0 ഫ്‌ലാഷ് ചാര്‍ജ് സാങ്കേതികവിദ്യയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 30 മിനിറ്റിനുള്ളില്‍ 4000 എംഎഎച്ച് ബാറ്ററി പൂജ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുമെന്ന് അവകാശപ്പെടുന്നു. 

മാന്‍ഡ്രിഡ്: സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കാനിരുന്ന മൊബൈല്‍ ലോക കോണ്‍ഗ്രസ് റദ്ദാക്കിയിട്ടും, എക്‌സ് 50 പ്രോ 5ജി പുറത്തിറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിറകോട്ടില്ലെന്ന് മൊബൈല്‍ നിര്‍മ്മാതാക്കളായ റിയല്‍മീ. റിയല്‍മീ എക്‌സ് 50 പ്രോ 5 ജി മാഡ്രിഡില്‍ ഒരു ഓണ്‍ലൈന്‍ ഇവന്‍റിലൂടെ പുറത്തിറക്കുമെന്നു കമ്പനി അറിയിച്ചു. ഫെബ്രുവരി 24 ന് എക്‌സ് 50 പ്രോ 5ജി അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസറും 5 ജി സപ്പോര്‍ട്ടും 65 വാട്‌സ് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് സാങ്കേതികവിദ്യയും ഇതിലുണ്ടാവും.

65 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് ശേഷി 2.0 ഫ്‌ലാഷ് ചാര്‍ജ് സാങ്കേതികവിദ്യയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 30 മിനിറ്റിനുള്ളില്‍ 4000 എംഎഎച്ച് ബാറ്ററി പൂജ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുമെന്ന് അവകാശപ്പെടുന്നു. റിയല്‍മെ എക്‌സ് 2 പ്രോയെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ ഒന്ന് 65വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നായിരുന്നുവെങ്കിലും അതില്‍ 50വാട്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. അതു കൊണ്ടു തന്നെ പുതിയ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയാണ്.

റിയല്‍മീ എക്‌സ് 50 പ്രോ 5 ജി-യുടെ മുന്‍വശത്ത് ഇരട്ട പഞ്ച്‌ഹോള്‍ ക്യാമറ സജ്ജീകരണം നല്‍കിയിരിക്കുന്നു. റിയല്‍മീയുടെ യൂറോപ്പ് വെബ്‌സൈറ്റിലാണ് മുകളിലെ ഭാഗത്തിന്‍റെ ഒരു രൂപരേഖ കാണിക്കുന്നത്. അതില്‍ രണ്ട് തിളങ്ങുന്ന അറകള്‍ കാണാന്‍ കഴിയും. പഞ്ച്‌ഹോള്‍ സജ്ജീകരണം ഡിസ്‌പ്ലേയുടെ ഇടതുവശത്തായിരിക്കും. 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള സ്മാര്‍ട്ട്‌ഫോണിന് കുറഞ്ഞത് ഒരു മോഡലെങ്കിലും ഉണ്ടായിരിക്കുമെന്നാണു സൂചന. സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത റിയല്‍മീ യുഐ പ്രവര്‍ത്തിപ്പിക്കും.

അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, റിയല്‍മീ എക്‌സ് 50 പ്രോ 5 ജി 5 ജി സ്മാര്‍ട്ട്‌ഫോണായിരിക്കും. എന്നാല്‍ സവിശേഷതകളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പരിശോധിച്ചാല്‍ 50 പ്രോ 5ജി ഡ്യുവല്‍ മോഡ് 5ജി എന്‍എസ്എ, എസ്എ എന്നിവയുമായി വരുമെന്ന് കാണിക്കുന്നു. റിയല്‍മീ എക്‌സ് 50 പ്രോ 5 ജി ഒരു മുന്‍നിര സ്മാര്‍ട്ട്‌ഫോണായിരിക്കും, അതിനാലാണ് റിയല്‍മെയുടെ മറ്റ് സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നത്. 

click me!