Latest Videos

Redmi 10A : റെഡ്മി 10എ എത്തി; 128 ജിബി വരെ സ്റ്റോറേജ്, വില പതിനായിരത്തിൽ താഴെ

By Web TeamFirst Published Mar 30, 2022, 5:12 PM IST
Highlights

5000എംഎഎച്ച് ബാറ്ററിയും റെഡ്മി 10എയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്

റെഡ്മി 10എ (Redmi 10A) പുറത്തിറങ്ങി. 9എ-യെക്കാള്‍ വിലക്കുറവിലാണ് റെഡ്മി ((Redmi ) ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് പ്രോസസര്‍, 128 ജിബി വരെയുള്ള ഇന്റേണല്‍ സ്റ്റോറേജ്, 5000എംഎഎച്ച് ബാറ്ററി എന്നിവ റെഡ്മി 10എയുടെ ചില പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

4 ജിബി റാം + 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ റെഡ്മി 10 എ വരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഏകദേശം 8,300 രൂപയില്‍ ആരംഭിക്കുന്നു. 4GB + 128GB, 6GB RAM + 128GB സ്റ്റോറേജ് എന്നിവയ്ക്ക് യഥാക്രമം ഏകദേശം 9,500 രൂപ, ഏകദേശം 10,700 രൂപ എന്നിങ്ങനെയാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി, സ്മാര്‍ട്ട്ഫോണ്‍ ഏകദേശം 7,700 രൂപ എന്ന പ്രാരംഭ വിലയില്‍ ലഭ്യമാകും. റെഡ്മി 10 എ അതിന്റെ മുന്‍ഗാമിയായ റെഡ്മി 9 എയെ അപേക്ഷിച്ച് വളരെ വലിയ അപ്ഗ്രേഡാണ്. സ്പെസിഫിക്കേഷനുകളുടെ കാര്യത്തില്‍, 720x1600 പിക്സല്‍ സ്‌ക്രീന്‍ റെസല്യൂഷനും 20:9 വീക്ഷണാനുപാതവുമുള്ള 6.53 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണ്‍ പായ്ക്ക് ചെയ്യുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 മെഗാപിക്‌സല്‍ സെന്‍സര്‍ അടങ്ങുന്ന വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയില്‍ ഉള്‍പ്പെടുന്നു.

പിന്‍ പാനലില്‍, സ്മാര്‍ട്ട്ഫോണില്‍ എല്‍ഇഡി ഫ്‌ലാഷിനുള്ള പിന്തുണയുള്ള 13 മെഗാപിക്‌സല്‍ സെന്‍സറുള്ള ഒരൊറ്റ ക്യാമറ ഉള്‍പ്പെടുന്നു. ഷവോമിയുടെ എഐ ക്യാമറ 5.0 ആണ് ക്യാമറയ്ക്ക് കരുത്ത് പകരുന്നത്, 27 സീനുകള്‍ വരെ സീന്‍ റെക്കഗ്‌നിഷന്‍ കൊണ്ടുവരുമെന്ന് കമ്പനി അവകാശപ്പെടുന്നു. 6ജിബി വരെ റാമും 128ജിബി ഇന്റേണല്‍ സ്റ്റോറേജ് സപ്പോര്‍ട്ടുമായി ജോടിയാക്കിയ മീഡിയാടെക് ഹീലിോയ ജി25 SoC ആണ് 10-എയ്ക്ക് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് സപ്പോര്‍ട്ടുമുണ്ട്. സോഫ്റ്റ്വെയര്‍ മുന്‍വശത്ത്, ഫോണ്‍ MIUI 12.5 ഔട്ട്-ഓഫ്-ദി-ബോക്സോടുകൂടിയ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്നു. സാധാരണ 10 വാട്‌സ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ പിന്തുണ. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 4G LTE, Wi-Fi, Bluetooth v5.0, GPS/ A-GPS, Micro-USB, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഉള്‍പ്പെടുന്നു. ഷാഡോ ബ്ലാക്ക്, സ്‌മോക്ക് ബ്ലൂ, ചൈനയിലെ മൂണ്‍ലൈറ്റ് സില്‍വര്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ റെഡ്മി 10 എ ലഭ്യമാണ്. വില്‍പ്പന മാര്‍ച്ച് 31 ന് ആരംഭിക്കും.

റെഡ്മി 10 വില്‍പ്പനയ്ക്ക്; സവിശേഷതകൾ ഏറെ, വിലയും ഓഫറുകളും എങ്ങനെ, അറിയേണ്ടതെല്ലാം

click me!