റെഡ്മി 8 ന്‍റെ വില റോക്കറ്റ് പോലെ ഉയരുന്നു, ഒരു വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നത് നാലാം തവണ

By Web TeamFirst Published Jul 7, 2020, 4:10 PM IST
Highlights

റെഡ്മി 8 എംആര്‍പി വിലയായ 10,999 രൂപയില്‍ നിന്ന് കുറച്ചാണ് ഇപ്പോഴും വില്‍ക്കുന്നതെന്നും അതിനാല്‍ ഇന്ത്യയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇപ്പോഴും ഒരു ഡീല്‍ ലഭിക്കുന്നുണ്ടെന്നും ഷവോമി അവകാശപ്പെടുന്നു. 

റെഡ്മി 8 ന് ഇന്ത്യയില്‍ വീണ്ടും വില വര്‍ദ്ധനവ്. 2019 ഒക്ടോബറില്‍ പുറത്തിറങ്ങിയതിനുശേഷം ഇതു നാലാം തവണയാണ് ഈ സ്മാര്‍ട്ട് ഫോണിന് വിലവര്‍ദ്ധിക്കുന്നത്. ചരക്ക് സേവന നികുതി (ജിഎസ്ടി) മൂലമാണ് ഇപ്പോഴത്തെ വര്‍ദ്ധനവെന്നാണ് സൂചന. എന്തായാലും, ഒരു വര്‍ഷം മുമ്പ് ലോഞ്ച് ചെയ്തതിന് ശേഷം നാല് തവണയാണ് ഷവോമിയില്‍ നിന്നുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ വില ഉയര്‍ത്തിയത്. 

റെഡ്മി 8 സീരീസ് വന്‍ തോതില്‍ വിറ്റുപോയ ഫോണാണ്. ലോകമെമ്പാടുമുള്ള 19 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ ഇതു വാങ്ങിയിട്ടുള്ളത്. ഇന്ത്യന്‍ ജിഎസ്ടിയിലെ മാറ്റമാണ് റെഡ്മി 8 വിലവര്‍ദ്ധനവിനൊരു കാരണം.

റെഡ്മി 8 പുറത്തിറക്കിയപ്പോള്‍ അതിന്റെ വില, 7,999 രൂപ ആയിരുന്നു. അതിശയകരമെന്നു പറയട്ടെ, ഒക്ടാ കോര്‍ ടീഇ, കാര്യക്ഷമമായ ഡ്യുവല്‍ ക്യാമറ സജ്ജീകരണം, 5,000 എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഈ ബജറ്റ് ഫോണിനെ ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചു. തുടര്‍ന്ന് ജിഎസ്ടി അടക്കം 8,999 രൂപയിലേക്ക് ഫോണിന്റെ വില എത്തി, മെയ് തുടക്കത്തില്‍ വിലക്കയറ്റം 9,299 ലേക്കും മെയ് മാസത്തിലെ മറ്റൊരു വര്‍ധനവിനെ തുടര്‍ന്ന് 9,499 രൂപയുമായി വില. നിലവിലെ നാലാമത്തെ വര്‍ധന 9,799 രൂപയാണ്. അതായത്, ജൂലൈയിലെ ലോഞ്ചിങ് വിലയേക്കാള്‍ 22.5% കൂടുതലാണ് ഇപ്പോഴത്തെ വില.

റെഡ്മി 8 എംആര്‍പി വിലയായ 10,999 രൂപയില്‍ നിന്ന് കുറച്ചാണ് ഇപ്പോഴും വില്‍ക്കുന്നതെന്നും അതിനാല്‍ ഇന്ത്യയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇപ്പോഴും ഒരു ഡീല്‍ ലഭിക്കുന്നുണ്ടെന്നും ഷവോമി അവകാശപ്പെടുന്നു. റെഡ്മി 8 (4 ജിബി / 64 ജിബി) മാത്രമല്ല ഒന്നിലധികം വിലവര്‍ദ്ധനവ് നേരിട്ടത്; റെഡ്മി നോട്ട് 8 (4 ജിബി / 64 ജിബി) നും ഇതുതന്നെയാണ് സംഭവിക്കുന്നത്, ആ ജനപ്രിയ ഫോണിന് ലോഞ്ചിങ് സമയത്ത്, 9,999 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 11,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.
 

click me!