റെഡ്മിയുടെ ആദ്യത്തെ ഗെയിമിംഗ് ലാപ്‌ടോപ്പ് പുറത്തിറക്കി; അത്ഭുതപ്പെടുത്തുന്ന വില

By Web TeamFirst Published Aug 14, 2020, 4:57 PM IST
Highlights

ഈ ലാപ്ടോപ്പിന് 16ജിബി റാം ശേഷിയും 512 ജിബി ഇന്‍റേണല്‍ മെമ്മറിയുമാണ് ഉള്ളത്. വിലയിലേക്ക് വന്നാല്‍ അടിസ്ഥാന മോഡല്‍ Core i5-10200H സിപിയുമായാണ് എത്തുന്നത് ഇതിന്  57,000 രൂപയ്ക്ക് അടുത്ത് വിലവരും. 

വോമിയുടെ ഉപ ബ്രാന്‍ഡായ റെഡ്മി ആദ്യത്തെ ഗെയിമിംഗ് ലാപ്‌ടോപ്പ് പുറത്തിറക്കി. ഇവരുടെ ബ്രാന്‍റ് നാമത്തിലുള്ള ആദ്യത്തെ ഗെയിമിംഗ് നോട്ട്ബുക്ക് പുറത്തിറക്കിയത്. റെഡ്മി ജി ഗെയിമിംഗ് ലാപ്‌ടോപ്പ് എന്ന പേരില്‍ റെഡ്മി പുതിയ ടീസര്‍ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. ടീസര്‍ അനുസരിച്ച്, റെഡ്മി ജിയില്‍ കുറഞ്ഞ ബെസലുകള്‍ ഉള്‍പ്പെടുത്തും. 

ഈ ലാപ്ടോപ്പിന് 16ജിബി റാം ശേഷിയും 512 ജിബി ഇന്‍റേണല്‍ മെമ്മറിയുമാണ് ഉള്ളത്. വിലയിലേക്ക് വന്നാല്‍ അടിസ്ഥാന മോഡല്‍ Core i5-10200H സിപിയുമായാണ് എത്തുന്നത് ഇതിന്  57,000 രൂപയ്ക്ക് അടുത്ത് വിലവരും. മിഡ് റേഞ്ച് പതിപ്പ് Core i5-10300H സിപിയുമായി എത്തുന്നു ഇതിന്  68,000 രൂപയ്ക്ക് അടുത്താണ് വില. ടോപ്പ് എന്‍റ് മോഡല്‍ Core i7-10750H സിപിയു ആണ് ഉപയോഗിക്കുന്നത് ഇതിന് 75,500 രൂപ എകദേശ വിലവരും. ഓഗസ്റ്റ് 18 മുതല്‍ ചൈനയില്‍ വില്‍പ്പന ആരംഭിക്കുന്ന ഈ ലാപ്ടോപ്പിന്‍റെ ഇന്ത്യന്‍ വിപണിയിലെ ലഭ്യത സംബന്ധിച്ച് ഇതുവരെ വിവരമില്ല.

ഒരു കാര്യമുറപ്പാണ്, അത് പ്രീമിയം ലാപ്‌ടോപ്പായിരിക്കും. ശക്തവും ആധുനികവുമായ മോഡലാണിതെന്നു റെഡ്മി പറയുന്നു. വെബ്ക്യാം ചുവടെയുള്ള ബെസലിലേക്ക് മാറ്റാനുള്ള നീക്കം ഉള്‍പ്പെടെ രസകരമായ ചില ഡിസൈന്‍ തീരുമാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

13, 14, 16 ഇഞ്ച് വലുപ്പങ്ങളില്‍ നോട്ട്ബുക്കുകള്‍ എത്തും. എങ്കിലും, പുതിയ റെഡ്മി ജി ഗെയിമിംഗ് ലാപ്‌ടോപ്പ് 15 ഇഞ്ച് ഡിസ്‌പ്ലേ വേരിയന്റില്‍ പ്രഖ്യാപിക്കും. കറുത്ത നിറത്തിലും മാറ്റ് ഫിനിഷ് ബോഡിയുമായാണ് ലാപ്‌ടോപ്പ് വരുന്നത്. ഗെയിമുകള്‍ക്കും മറ്റ് ആപ്ലിക്കേഷനുകള്‍ക്കുമായി ഒരു ഹിഗ്എന്‍ഡ് ഗ്രാഫിക്‌സ് കാര്‍ഡും ഉള്ളതിനാല്‍ ലാപ്‌ടോപ്പ് അല്‍പ്പം വലുതും സാധാരണ ഗെയിമിംഗ് ലാപ്‌ടോപ്പ് പോലെ തന്നെ കാഴ്ചയില്‍ കാണപ്പെടുന്നതുമാണ്.

റെഡ്മി ജി നോട്ട്ബുക്കിലും 144 ഹേര്‍ട്‌സ് ഡിസ്‌പ്ലേ ഉണ്ടാവാം. ഇപ്പോള്‍, റെഡ്മിയുടെ പേരില്‍ നിരവധി ലാപ്‌ടോപ്പുകള്‍ ഉണ്ട്, ഒരു പ്രത്യേക പതിപ്പ് റൈസണ്‍ നോട്ട്ബുക്കും കമ്പനി വില്‍ക്കുന്നു. എന്നാലിതൊന്നും തന്നെ 144 ഹേര്‍ട്‌സ് ഡിസ്‌പ്ലേയെ പിന്തുണയ്ക്കുന്നില്ല.
 

click me!