ഗ്യാലക്സി എ10 ഇ വരുന്നു; വിലയും പ്രത്യേകതകളും

Published : Jun 16, 2019, 12:53 PM IST
ഗ്യാലക്സി എ10 ഇ വരുന്നു; വിലയും പ്രത്യേകതകളും

Synopsis

സാംസങ്ങ് ഗ്യാലക്സി എ10 ഇയുടെ സ്ക്രീന്‍ വലിപ്പം 5.83 ഇഞ്ചാണ്. ഇത് ഇന്‍ഫിനിറ്റി വി-ഡിസ്പ്ലേയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിന്നിലെ സിംഗിള്‍ റെയര്‍ ക്യാമറ 8 എംപിയാണ്.

ദില്ലി: സാംസങ്ങ് തങ്ങളുടെ എ സീരിസ് സ്മാര്‍ട്ട്ഫോണ്‍ പരമ്പരയിലെ പുതിയ ഫോണ്‍ പുറത്തിറക്കി സാംസങ്ങ് ഗ്യാലക്സി എ 10ഇ അമേരിക്കന്‍ മാര്‍ക്കറ്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഗ്യാലക്സി എ10 ന്‍റെ ഒരു എളിയ വേര്‍ഷനാണ് പുതിയ 10 ഇ എന്ന് പറയാം. എ സീരിസിലെ എ20, എ50 എന്നിവ ഇതിനകം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. 

സാംസങ്ങ് ഗ്യാലക്സി എ10 ഇയുടെ സ്ക്രീന്‍ വലിപ്പം 5.83 ഇഞ്ചാണ്. ഇത് ഇന്‍ഫിനിറ്റി വി-ഡിസ്പ്ലേയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിന്നിലെ സിംഗിള്‍ റെയര്‍ ക്യാമറ 8 എംപിയാണ്. എക്സോസ് 7884 എസ്ഒസിയാണ് ഈ ഫോണിലെ പ്രോസസ്സര്‍. റാം ശേഷി 2ജിബിയാണ്. 32ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. 3000 എംഎഎച്ചാണ് ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. സാംസങ്ങ് വണ്‍ യൂസര്‍ ഇന്‍റര്‍ഫേസ് പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുക.

ഇന്ത്യയില്‍ ഈ ഫോണിന് 12,500 രൂപ എങ്കിലും വില വരും എന്നാണ് സൂചന. ഇത് അമേരിക്കന്‍ വിലവച്ചുള്ള കണക്കുകൂട്ടലാണ്. യഥാര്‍ത്ഥ ഇന്ത്യന്‍ വില ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും ഈ ഫോണിനും ഇന്ത്യയില്‍ ആരാധകരുണ്ടാകും എന്ന് തീര്‍ച്ചപ്പെടുത്താം. ഇറങ്ങി 70 ദിവസത്തിനുള്ളില്‍ സാംസങ്ങ് എ സീരിസിലെ 5 ദശലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റു എന്നാണ് സാംസങ്ങ് അവകാശവാദം.

PREV
click me!

Recommended Stories

ഐഫോണ്‍ 18 പ്രോ വാങ്ങാന്‍ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത, വലിയ അപ്‍ഗ്രേഡുകള്‍ക്കിടയിലും ഫോണിന് വില കൂടില്ല
കീശ കീറാതെ വാങ്ങാം, ഓപ്പോ കെ14എക്സ് ഇന്ത്യയിൽ, വിലയും സവിശേഷതകളും വിശദമായി