സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി

By Web TeamFirst Published Apr 12, 2019, 5:12 PM IST
Highlights

5.8 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ് ഫോണിനുള്ളത്. 1560x720 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. ഇന്‍ഫിനിറ്റി വി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്

സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി. ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ. പോളണ്ടില്‍ ഇറക്കിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് സൂചന. 12,490 ആണ് ഇപ്പോള്‍ എ20 യുടെ വില ഇതില്‍ കുറവായിരിക്കും പുതിയ ഫോണിന്‍റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. 

5.8 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ് ഫോണിനുള്ളത്. 1560x720 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. ഇന്‍ഫിനിറ്റി വി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. എക്സിനോസ് 7884 പ്രോസസ്സറാണ് ഫോണിനുള്ളത്. 3ജിബിയാണ് ഫോണിന്‍റെ റാം ശേഷി. 32ജിബിയാണ് ഫോണിന്‍റെ ഇന്‍ബില്‍ട്ട് മെമ്മറി. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. 

പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പോടെയാണ് ഫോണ്‍ എത്തുന്നത്. 16 എംപിയാണ് പ്രൈമറി സെന്‍സര്‍. രണ്ടാം സെന്‍സര്‍ 5 എംപിയാണ്. മുന്നിലെ ക്യാമറ 8എംപിയാണ്. പിന്നില്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഉണ്ട്. 3,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 

click me!