Samsung Galaxy S21 FE : ഗ്യാലക്‌സി എസ് 21 എഫ്ഇ 5ജി വില വെട്ടിക്കുറച്ചു; ഓഫര്‍ ഇങ്ങനെ

By Web TeamFirst Published Jan 21, 2022, 10:55 PM IST
Highlights

അടുത്തിടെ ഇന്ത്യയില്‍ 54,999 രൂപയ്ക്ക് അവതരിപ്പിച്ചു. എന്നാല്‍, നിങ്ങള്‍ക്ക് ഇപ്പോള്‍ ആമസോണ്‍ വഴി 49,999 രൂപയ്ക്ക് ലഭിക്കുന്നു. ഇതിനര്‍ത്ഥം സൈറ്റ് 5,000 രൂപ കിഴിവ് നല്‍കുന്നു എന്നാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനുമാണ് ഈ വില.

മസോണില്‍ സാംസങ്ങ് ഗ്യാലക്‌സി എസ് 21 എഫ്ഇ 5ജി-ക്ക് വലിയ കിഴിവ് ലഭിച്ചു. ലോഞ്ച് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വളരെ കുറഞ്ഞ വിലയില്‍ ഇത് ലഭ്യമാണ്. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നിലവില്‍ 49,999 രൂപയ്ക്ക് വാങ്ങാം. ഈ സ്മാര്‍ട്ട്‌ഫോണിന് 10 ശതമാനം അധിക ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ട്.

അടുത്തിടെ ഇന്ത്യയില്‍ 54,999 രൂപയ്ക്ക് അവതരിപ്പിച്ചു. എന്നാല്‍, നിങ്ങള്‍ക്ക് ഇപ്പോള്‍ ആമസോണ്‍ വഴി 49,999 രൂപയ്ക്ക് ലഭിക്കുന്നു. ഇതിനര്‍ത്ഥം സൈറ്റ് 5,000 രൂപ കിഴിവ് നല്‍കുന്നു എന്നാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനുമാണ് ഈ വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിനും വിലക്കുറവുണ്ട്. ഇത് 58,999 രൂപയില്‍ നിന്ന് 53,999 രൂപയായി കുറഞ്ഞിരിക്കുന്നു. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡിനും (1,250 രൂപ വരെ), അമേരിക്കന്‍ എക്‌സ്പ്രസ് ക്രെഡിറ്റ് കാര്‍ഡിനും (1,500 രൂപ വരെ) 10 ശതമാനം കിഴിവ് വേറെയുമുണ്ട്. ഈ ഓഫര്‍ എപ്പോള്‍ കാലഹരണപ്പെടുമെന്ന് നിലവില്‍ അറിയില്ല.

സവിശേഷതകള്‍

സാംസങ്ങ് ഗ്യാലക്‌സി എസ് 21 എഫ്ഇ 5ജി ആന്‍ഡ്രോയിഡ് 12-നൊപ്പം ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണ്‍ ആണ്. ഇത് 6.4-ഇഞ്ച് ഫുള്‍-എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയോടെയാണ് വരുന്നത്. പാനലിന് 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിള്‍ നിരക്ക്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് എന്നിവയ്ക്കുള്ള പിന്തുണയുണ്ട്. ഇത് 5nm Exynos 2100 SoC ആണ് നല്‍കുന്നത്.

ഒപ്റ്റിക്സിന്റെ കാര്യത്തില്‍, f/1.8 അപ്പേര്‍ച്ചറുള്ള 12 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെന്‍സര്‍ ഉള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ സെന്‍സറും ഇതിന് സഹായകമാണ്. സെല്‍ഫികള്‍ക്കായി, നിങ്ങള്‍ക്ക് 32-മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ സെന്‍സര്‍ ലഭിക്കും. വയര്‍ലെസ് ഡെക്സിന്റെ പിന്തുണയും ഇതിനുണ്ട്, ഇത് ഫോണിനെ ഒരു വലിയ സ്‌ക്രീനിലേക്ക് കണക്റ്റുചെയ്യാന്‍ ആളുകളെ സഹായിക്കും. ഉപകരണത്തിന് IP68-സര്‍ട്ടിഫൈഡ് ബില്‍ഡും ഉണ്ട്, അതായത് ഇത് പൊടി-വെള്ളത്തെ പ്രതിരോധിക്കും. 25 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഇതി

click me!