Samsung Galaxy S22 series price : സാംസങ്ങ് ഗ്യാലക്സി എസ്22 സീരിസ് വില വിവരം ചോര്‍ന്നു

By Web TeamFirst Published Jan 23, 2022, 5:40 PM IST
Highlights

പല പുതിയ ഫീച്ചറുകളും ഗ്യാലക്‌സി എസ്‌ 22 സീരിസിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരുത്തുറ്റ ഡിസ്‌പ്ല ആയിരിക്കും ഗ്യാലക്‌സി സീരിസിന്‍റേതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 

സാംസങ്ങ് ഗ്യാലക്സി എസ്22 സീരിസ് ഫോണുകള്‍ അടുത്തമാസം ഇറങ്ങും എന്ന കാര്യം സംസാങ്ങ് തന്നെയാണ് സ്ഥിരീകരിച്ചത്. ഇതിന്റെ ഓണ്‍ബോക്സിംഗ് ഈവന്‍റിന്‍റെ ടീസര്‍ ഇവര്‍ തന്നെ പുറത്തുവിട്ടിരുന്ന. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പില്‍ എത്തുന്ന ആദ്യത്തെ സാംസങ്ങ് ഫ്ലാഗ്ഷിപ്പ് ഫോണുകളായിരിക്കും ഇവ എന്നാണ് ലഭിക്കുന്ന സൂചന. ഇപ്പോള്‍ ഇതാ ഈ ഫോണിന്‍റെ വില സംബന്ധിച്ച സൂചനകളും ലഭിക്കുന്നുണ്ട്.

ടിപ്പ്സ്റ്റെര്‍ റോണാല്‍ഡ് ക്വാണ്ടിന്‍റെ വെളിപ്പെടുത്തല്‍ പ്രകാരം എസ് 22 സീരിസ് ഫോണുകള്‍ 71,660 രൂപയ്ക്കും 1,22,300 രൂപയ്ക്കും ഇടയില്‍ വിലയാണ് വരുക എന്നാണ് സൂചന. മൂന്ന് എസ്22 മോഡലുകളായിരിക്കും സാംസങ്ങ് ഇറക്കുക ഇതില്‍ 8 ജിബി റാം പതിപ്പ് മുതല്‍ 12 ജിബി റാം പതിപ്പ് വരെ ഉണ്ടാകും എന്നാണ് സൂചന. 

സാംസങ്ങ് ഗ്യാലക്സി എസ്22 8GB/128GB പതിപ്പിന് വില 71,600 ആയിരിക്കും, 8GB/256GB പതിപ്പിന് വില 75,900 രൂപയായിരിക്കും. അതേ സമയം എസ്22 പ്ലസ് മോഡലിന്‍റെ  8GB/128GB പതിപ്പിന്  88,500 രൂപയ്ക്ക് അടുത്തായിരിക്കും വില. ഇതേ മോഡലിന്‍റെ  8GB/256GB പതിപ്പിന് 92,800 രൂപയായിരിക്കും വില. ഇതേ സമയം ഹൈ എന്‍റ് മോഡലായി S22 Ultraയുടെ 8GB/128GB പതിപ്പിന് വില 1,05,400 രൂപയായിരിക്കും. ഇതിന്‍റെ തന്നെ 12GB/256GB, 12GB/512GB പതിപ്പുകള്‍ക്ക് യഥാക്രമം 1,13,900 രൂപ,  1,22,300രൂപ എന്നിങ്ങനെയായിരിക്കും വില എന്നാണ് ടിപ്പ്സ്റ്റെര്‍ റോണാല്‍ഡ് ക്വാണ്ടിന്‍റെ വെളിപ്പെടുത്തല്‍.

ഏറ്റവും വിലമതിപ്പുള്ള എസ് സീരിസ് ഡിവൈസ് എന്നാണ് പുറത്തിറങ്ങാനിരിക്കുന്ന ഫോണിനെ സാംസങ്ങ് പ്രസിഡന്‍റ് വിശേഷിപ്പിക്കുന്നത്. അള്‍ട്ടിമെറ്റ് ഡിവൈസ് എന്നും ഇദ്ദേഹം പുതിയ ഫോണിനെ വിശേഷിപ്പിക്കുന്നു. അടുത്തിടെ സാംസങ്ങ് നിര്‍മ്മാണ് അവസാനിപ്പിച്ച നോട്ട് സീരിസിന്‍റെ പ്രത്യേകതകള്‍ കൂടി സംയോജിപ്പിച്ചായിരിക്കും പുതിയ എസ് സീരിസ് ഫ്ലാഗ്ഷിപ്പ് ഫോണ്‍ പുറത്തിറങ്ങുക എന്നാണ് വിവരം. 

എസ് 22 അള്‍ട്ര എന്ന പേരിലായിരിക്കും ഫോണ്‍ ഇറങ്ങുക എന്ന അഭ്യൂഹം ശക്തമാണ്. ക്യാമറയിലും, ചാര്‍ജിംഗിലും പുതിയ അപ്ഡേറ്റോടെയായിരിക്കും ഈ ഫോണ്‍ പുറത്തിറങ്ങുക എന്നാണ് സൂചന.  ഗ്യാലക്‌സി എസ്‌ 22 പല പുതിയ ഫീച്ചറുകളും ഗ്യാലക്‌സി എസ്‌ 22 സീരിസിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരുത്തുറ്റ ഡിസ്‌പ്ല ആയിരിക്കും ഗ്യാലക്‌സി സീരിസിന്‍റേതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

click me!