Samsung Galaxy Tab A8 : സാംസങ്ങ് ഗ്യാലക്‌സി ടാബ് എ8 ഇന്ത്യയില്‍ അവതരിപ്പിച്ചു - വിലയും ലഭ്യതയും സവിശേഷതകളും

Web Desk   | Asianet News
Published : Jan 13, 2022, 11:17 PM ISTUpdated : Jan 13, 2022, 11:18 PM IST
Samsung Galaxy Tab A8 : സാംസങ്ങ് ഗ്യാലക്‌സി ടാബ് എ8 ഇന്ത്യയില്‍ അവതരിപ്പിച്ചു - വിലയും ലഭ്യതയും സവിശേഷതകളും

Synopsis

മാലി ജി2 ജിപിയുവുമായി ചേര്‍ത്ത 12nm പ്രോസസ്സില്‍ നിര്‍മ്മിച്ച യൂണിസോക് പ്രോസസര്‍ ഇതിലുണ്ട്. ടാബ്ലെറ്റിന് ഒന്നിലധികം റാമും സ്റ്റോറേജ് വേരിയന്റുകളും കൂടാതെ ഡ്യൂറബിള്‍ ബാറ്ററിയും ഉണ്ടായിരിക്കും

റിയല്‍മി, ലെനോവോ തുടങ്ങിയ ബ്രാന്‍ഡുകള്‍ നടപ്പുവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തങ്ങളുടെ ടാബ്ലെറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ മുന്‍നിരയില്‍, വിപണിയിലെ ഏറ്റവും സീനിയറായ സാംസങ് ഇതിനകം തന്നെ ഗ്യാലക്സി ടാബ് എ8 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ടാബ്ലെറ്റിന് 20,000 രൂപയില്‍ താഴെയാണ് വില, അതേ വില ശ്രേണിയില്‍ ലഭ്യമായ റിയല്‍മി പാഡ്, നോക്കിയ ടാബ് എന്നിവ ഇതുമായി മത്സരിക്കുന്നു. മാലി ജി2 ജിപിയുവുമായി ചേര്‍ത്ത 12nm പ്രോസസ്സില്‍ നിര്‍മ്മിച്ച യൂണിസോക് പ്രോസസര്‍ ഇതിലുണ്ട്. ടാബ്ലെറ്റിന് ഒന്നിലധികം റാമും സ്റ്റോറേജ് വേരിയന്റുകളും കൂടാതെ ഡ്യൂറബിള്‍ ബാറ്ററിയും ഉണ്ടായിരിക്കും. ഇതിന്റെ പ്രാരംഭ വില 17,999 രൂപയായിരിക്കും. ടാബ്ലെറ്റ് വാങ്ങുന്നതിനായി സാംസങ് ഇ-സ്റ്റോര്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമാണ്. ആദ്യ വില്‍പ്പന 2022 ജനുവരി 17 മുതല്‍ ആരംഭിക്കും, കൂടാതെ ഗ്രേ, പിങ്ക് ഗോള്‍ഡ്, സ്ലിവര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ഇത് ഷിപ്പ് ചെയ്യും.

സ്‌പെസിഫിക്കേഷനുകള്‍

16:10 വീക്ഷണാനുപാതത്തോടൊപ്പം FHD+ റെസല്യൂഷനോടുകൂടിയ 10.5-ഇഞ്ച് ടിഎപ്റ്റി ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്നു. ടാബ്ലെറ്റില്‍ ഒരു UniSoC T618 ചിപ്സെറ്റ് ഉണ്ട് കൂടാതെ ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി വണ്‍യുഐ 3 സ്‌കിനില്‍ പ്രവര്‍ത്തിക്കുന്നു.

ആമസോണ്‍ ലിസ്റ്റിംഗ് അനുസരിച്ച്, ടാബ്ലെറ്റിന് മൂന്ന് റാമും സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ടായിരിക്കും, അതില്‍ 3 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4 ജിബി റാം 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ്, 4 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്. എന്നിരുന്നാലും, സ്റ്റോറേജ് വേരിയന്റുകളെ സംബന്ധിച്ച് സാംസങ്ങില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്.

ക്യാമറയുടെ കാര്യത്തില്‍, പിന്‍ പാനലില്‍ 8 എംപി ക്യാമറയും 5എംപി ഫ്രണ്ട് സെന്‍സറും നല്‍കുന്നു. 15 വാട്‌സ് ചാര്‍ജിംഗ് പിന്തുണയുള്ള 7,040 എംഎഎച്ച് ബാറ്ററിയാണ് ഇത് നല്‍കുന്നത്. കൂടാതെ, സാംസങ് നോക്‌സ് സുരക്ഷ, സാംസങ് ടിവി പ്ലസ്, മള്‍ട്ടി വിന്‍ഡോ സപ്പോര്‍ട്ട്, സാംസങ് കിഡ്സ്, ബില്‍റ്റ്-ഇന്‍ സ്‌ക്രീന്‍ റെക്കോര്‍ഡര്‍ തുടങ്ങിയ സവിശേഷതകളും ഈ സ്മാര്‍ട്ട്ഫോണില്‍ അടങ്ങിയിരിക്കുന്നു.

PREV
click me!

Recommended Stories

OPPO F33 Pro റിവ്യൂ: വൈഡ് സെൽഫി, തകർപ്പൻ ക്വാളിറ്റി, ദിവസവും ഉപയോഗിക്കാൻ ഒരു ഫോൺ
വൺപ്ലസ് ഏയ്‌സ് 6 അൾട്ര: ലോഞ്ചിന് മുമ്പേ ശ്രദ്ധേയ വിവരങ്ങള്‍ പുറത്ത്