ഫോള്‍ഡിന് പിന്നാലെ ഫ്ലിപ്പ്; സാംസങ്ങിന്‍റെ ഇന്ദ്രജാലം തീരുന്നില്ല- വീഡിയോ

By Web TeamFirst Published Feb 9, 2020, 10:35 AM IST
Highlights

ഫോണിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ലീക്കായതോടെ ഫോണിന്‍റെ സവിശേഷതകള്‍ അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

ന്യൂയോര്‍ക്ക്: ഫോള്‍ഡ് ഫോണിന് ശേഷം ഫ്ലിപ്പ് ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി സാംസങ്ങ്. ഇതിന്‍റെ സൂചനകള്‍ നല്‍കിയ സാംസങ്ങ് ഫ്ലിപ്പ് ഫോണിന്‍റെതെന്ന് സംശയിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായിട്ടുണ്ട്. മുകളില്‍ നിന്ന് താഴേക്ക് മടക്കാനും, നിവര്‍ത്താനും സാധിക്കുന്ന തരത്തിലാണ് ഫോണ്‍ എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഗ്യാലക്സി ബ്രാന്‍റിന്‍റെ കീഴില്‍ ഗ്യാലക്സി ഫ്ലിപ്പ് എന്ന പേരിലായിരിക്കും ഈ ഫോണ്‍ ഇറങ്ങുക എന്നാണ് സൂചന.

"

ഫോണിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ലീക്കായതോടെ ഫോണിന്‍റെ സവിശേഷതകള്‍ അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗ്യാലക്സി ഫോൾഡ് പോലെ തന്നെ ഉയർന്ന വിലയാണ് പുതിയ ഫോണിനും പ്രതീക്ഷിക്കുന്നത്. വിഡിയോയിൽ കാണുന്നതനുസരിച്ചു പഴയ ഫ്ലിപ് ഫോൺ പോലെ മടക്കി വയ്ക്കാവുന്ന ഫോൺ നിവർത്തുമ്പോൾ ഡിസ്പ്ലേ നിവർന്നു സാധാരണ സ്മാർട്ഫോണായി മാറുന്നു. 

അതുപോലെ തന്നെ തിരികെ മടക്കാനും സാധിക്കും. മടക്കുമ്പോൾ കൈപ്പിടിയിലൊതുങ്ങുന്ന വലിപ്പമേയുള്ളൂ എന്നതിനാൽ ഗ്യാലക്സി ഫോൾഡിനെക്കാൾ വിപണിയിൽ സ്വീകാര്യത ഗ്യാലക്സി ഫ്ലിപ്പിനാകും. 
 

click me!