സാംസങ് ഗ്യാലക്‌സി Z സിരീസ് ഫോണുകള്‍ പ്രീ-ബുക്ക് ചെയ്യാം; ചുരുങ്ങിയ ചിലവില്‍ ആയിരങ്ങള്‍ ലാഭം

Published : Jun 29, 2024, 02:17 PM ISTUpdated : Jun 29, 2024, 02:20 PM IST
സാംസങ് ഗ്യാലക്‌സി Z സിരീസ് ഫോണുകള്‍ പ്രീ-ബുക്ക് ചെയ്യാം; ചുരുങ്ങിയ ചിലവില്‍ ആയിരങ്ങള്‍ ലാഭം

Synopsis

ഇങ്ങനെ മുന്‍കൂറായി ബുക്ക് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും

പാരിസ്: ഗ്യാലക്‌സിയുടെ അടുത്ത Z സിരീസ് സ്‌മാര്‍ട്ട് ഫോണുകളുടെ വരവിനായി കാത്തിരിക്കുകയാണ് സാംസങ് പ്രേമികള്‍. പാരിസില്‍ ജൂലൈ പത്തിന് നടക്കുന്ന അണ്‍പ്യാക്‌ഡ് ഇവന്‍റിലാണ് പുതിയ ഫോണുകളും ഗാഡ്‌ജറ്റുകളും സാംസങ് അവതരിപ്പിക്കുക. ഗ്യാലക്‌സി Z സിരീസ് ഫോള്‍ഡബിള്‍, ഫ്ലിപ് സ്‌മാര്‍ട്ട് ഫോണുകളും മറ്റ് ഉല്‍പന്നങ്ങളും പുറത്തിറക്കും മുമ്പ് പ്രീ-റിസര്‍വിന് സാംസങ് അവസരമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ മുന്‍കൂറായി ബുക്ക് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും.

സാംസങ് ഗ്യാലക്‌സി Z സിരീസ് സ്‌മാര്‍ട്ട് ഫോണ്‍ 2,000 രൂപ ടോക്കണ്‍ നല്‍കി ബുക്ക് ചെയ്യാം. സാംസങ് ഡോട് കോം, സാംസങ് എക്സ്‌ക്ലുസീവ് സ്റ്റോര്‍സ്, ആമസോണ്‍, ഫ്ലിപ്‌കാര്‍ട്ട്, മറ്റ് റീടൈല്‍ ഔട്ട്‌ലറ്റുകള്‍ എന്നിവിടങ്ങളിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. 2,000 രൂപ മുടക്കി സ്‌മാര്‍ട്ട് ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌താല്‍ 7,000 രൂപ വരെയുള്ള സാമ്പത്തിക നേട്ടം ലഭിക്കും. സാംസങ് ഗ്യാലക്‌സിയുടെ ഇക്കോസിസ്റ്റം പ്രൊഡക്റ്റുകള്‍ക്കും ഓഫറുണ്ട്. 1,999 രൂപ ടോക്കണ്‍ നല്‍കി ഇവ ബുക്ക് ചെയ്താല്‍ 6,499 രൂപ വരെയാണ് വാങ്ങുമ്പോള്‍ ലാഭം കിട്ടുക. 

Read more: രണ്ട് ഫോള്‍ഡബിള്‍, ഫ്ലിപ്, പിന്നെ മറ്റെന്തൊക്കെ? സാംസങ് അണ്‍പാക്‌ഡ് ഇവന്‍റിന്‍റെ തിയതിയായി

പാരിസില്‍ ജൂലൈ പത്തിന് നടക്കുന്ന ചടങ്ങിലാണ് സാംസങ് ഗ്യാലക്‌സിയുടെ Z സിരീസ് സ്‌മാര്‍ട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും പുറത്തിറക്കുന്നത്. സാംസങിന്‍റ ഗ്യാലക്‌സി എഐ എന്തൊക്കെയാവും അവതരിപ്പിക്കുക എന്നതാണ് പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. ഗ്യാലക്‌സി Z ഫോള്‍ഡ് 6, ഗ്യാലക്‌സി Z ഫ്ലിപ് 6, ഗ്യാലക്‌സി വാച്ച് 7 സിരീസ്, ഗ്യാലക്‌സി ബഡ്‌ജ് 3 സിരീസ് എന്നിവയാണ് പാരിസില്‍ പുറത്തിറക്കുന്നത്. ഗ്യാലക്‌സി വാച്ച്, ഗ്യാലക്‌സി ബഡ്‌സ് എന്നിവയ്ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായി ഓഫറുകള്‍ സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read more: എഐയുടെ കാലമല്ലേ; ഒപ്പോയുടെ ഉടനെത്തുന്ന ഫോണുകളില്‍ ഫോട്ടോകള്‍ തകര്‍ക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV
Read more Articles on
click me!

Recommended Stories

OPPO F33 Pro റിവ്യൂ: വൈഡ് സെൽഫി, തകർപ്പൻ ക്വാളിറ്റി, ദിവസവും ഉപയോഗിക്കാൻ ഒരു ഫോൺ
വൺപ്ലസ് ഏയ്‌സ് 6 അൾട്ര: ലോഞ്ചിന് മുമ്പേ ശ്രദ്ധേയ വിവരങ്ങള്‍ പുറത്ത്