Latest Videos

സാംസങ് ഗ്യാലക്സി S23 എഫ്ഇ എത്തുന്നു: കിടിലന്‍ വില

By Web TeamFirst Published Oct 3, 2023, 9:39 AM IST
Highlights

സാംസങ്ങിന്റെ പുതിയപതിപ്പിന്റെ ലോഞ്ച് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

സാംസങ് ഗ്യാലക്സി S23 എഫ്ഇ നാളെ  ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സൂചന. ഫോണിന്റെ കൃത്യമായ പേര് ഈ ദിവസം പ്രഖ്യാപിക്കുമെന്നാണ് കമ്പനി പോസ്റ്റ് ചെയ്ത ടീസറുകൾ വെളിപ്പെടുത്തുന്നത്. എന്നാലിതിൽ കമ്പനി ഔദ്യോഗിക സ്ഥീരികരണം നടത്തിയിട്ടില്ല. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉപകരണത്തിന്റെ മോഡൽ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ടീസറിൽ ലോഞ്ച് തീയതിയും പിൻ ക്യാമറകളെ കുറിച്ചുമാണ് പറയുന്നത്. 5ജി ഫോണാണ് ഇതെന്നും ടീസർ സൂചിപ്പിക്കുന്നു. ഡിസൈൻ ഗാലക്‌സി എസ് 23 ന്റെ പിൻ പാനൽ ആവർത്തിക്കുന്നതായി തോന്നുന്നു, ഇത് ഗാലക്‌സി എസ് 23 എഫ്ഇ ആണെന്നും പറയപ്പെടുന്നുണ്ട്

സാംസങ്ങിന്റെ പുതിയപതിപ്പിന്റെ ലോഞ്ച് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഉപഭോക്താക്കളെ അത്ഭുതപ്പെടുത്താൻ കമ്പനി തയ്യാറായി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. വരാനിരിക്കുന്ന ഫോണിന്റെ ഫീച്ചറുകളും വിലയും സംബന്ധിച്ച ഫീച്ചറുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ് 23 എഫ്ഇ 6.3 ഇഞ്ച് എഫ്‌എച്ച്‌ഡി + ഒഎൽഇഡി ഡിസ്‌പ്ലേയുമായി വരുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. സ്‌ക്രീനിന് സാധാരണ 120Hz റിഫ്രഷിങ് റേറ്റ് ഉണ്ടായിരിക്കും. മുൻകാലങ്ങളിൽ  ഉപയോഗിച്ചിരുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 അല്ലെങ്കിൽ എക്‌സിനോസ് 2200 ചിപ്‌സെറ്റ് ആണ് ഇത് നൽകുന്നത്. ഈ പ്രീമിയം 5ജി ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ടായിരിക്കുമെന്ന്  പ്രതീക്ഷിക്കാം.

4,500mAh ബാറ്ററി കാണാൻ കഴിയും. 25W ഫാസ്റ്റ് ചാർജിംഗിന് കമ്പനി സപ്പോർട്ട് നൽകുമെന്ന് പറയപ്പെടുന്നു. കമ്പനി മിക്ക ഫോണുകൾക്കും ചാർജർ നല്കുന്നത് നിർത്തിയതിനാൽ ചാർജർ ബണ്ടിൽ പ്രതീക്ഷിക്കുന്നില്ല. ഒപ്‌റ്റിക്‌സിന്റെ കാര്യത്തിൽ, നമുക്ക് ഒരു ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം കാണാൻ കഴിയും. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ ക്യാമറ, 8 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 മെഗാപിക്സൽ ക്യാമറ സംയോജിപ്പിക്കാൻ സാംസങ്ങിന് കഴിയും. 128 ജിബി സ്റ്റോറേജ് മോഡലിന് 54,999 രൂപ വിലയിൽ സാംസങ് ഗാലക്‌സി എസ് 23 എഫ്ഇ പുറത്തിറക്കുമെന്ന് ഒരു ടിപ്‌സ്റ്റർ അവകാശപ്പെടുന്നുണ്ട്. 256 ജിബി മോഡലിന് 59,999 രൂപയാണ് വില. എന്നാൽ, ഇവ ഔദ്യോഗികമായ വിലകളല്ല.

12 വര്‍ഷത്തോളം ജോലി ചെയ്ത ജീവനക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടു; കാരണം ഇതാണ്.!

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്.!

Asianet News Live

click me!