Latest Videos

ലൈം​ഗിക അടിമയാണെന്ന കരാർ ഒപ്പിടുവിച്ചു, നേരിട്ടത് വർഷങ്ങൾ നീണ്ട ലൈം​ഗിക വൈകൃതം; സിഇഒക്കെതിരെ ആരോപണവുമായി യുവതി

By Web TeamFirst Published Dec 15, 2023, 1:53 AM IST
Highlights

ദേഷ്യമോ അസ്വസ്ഥതയോ കാണിക്കാതെ ലാങ് നല്കുന്ന ശിക്ഷകൾ സ്വീകരിക്കണമെന്നും 58 കിലോഗ്രാമിനും 70 കിലോഗ്രാമിനും ഇടയിൽ ഭാരം നിലനിർത്തണമെന്നും കരാറിൽ പറയുന്നുണ്ട്.

ന്യൂയോർക്ക്: സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡ്ഷിഫ്റ്റിന്റെ സിഇഒ ലൈം​ഗിക അടിമയാക്കി ചൂഷണം ചെയ്തെന്ന പരാതിയുമായി ജീവനക്കാരി രം​ഗത്ത്. സ്ഥാപനത്തിലെ മുൻജീവനക്കാരിയായ ജെയ്ൻ ഡോ ആണ് രം​ഗത്തെത്തിയിരിക്കുന്നത്. സിഇഒ ക്രിസ്റ്റിയൻ ലാങ്ങിനെതിരെയാണ് ജെയ്ൻ പരാതി നല്കിയത്. തന്റെ എക്സിക്യൂട്ടിവ് അസിസ്റ്റായി ജെയ്നെ നിയമിച്ച് മാസങ്ങൾക്ക് ശേഷമാണ് സംഭവം.

ഒമ്പത് പേജുള്ള കരാറിൽ ഒപ്പിടാൻ നിർബന്ധിച്ചതായി ജെയ്ൻ പറയുന്നു. കരാറിന്റെ ഉള്ളടക്കം ഏത് സമയത്തും 'ലൈംഗിക ആവശ്യങ്ങൾക്ക് ലഭ്യമാകും' എന്ന് ഉറപ്പു നൽകുകയായിരുന്നു. സിഇഒയ്ക്ക് വഴങ്ങുന്നതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങളും അതിലുൾപ്പെടുത്തിയിട്ടുണ്ട്. ശാരീരികമായി വേദനിപ്പിക്കുക, മറ്റ് വസ്തുക്കൾ ഉപയോ​ഗിച്ച് തന്നെ ഉപദ്രവിക്കുക തുടങ്ങി മാരകമായ ലൈം​ഗിക ഭീകരതയക്കാണ് ലാങ് തന്നെ വിധേയയാക്കിയതെന്നും പരാതിയിലുണ്ട്. 

ദേഷ്യമോ അസ്വസ്ഥതയോ കാണിക്കാതെ ലാങ് നല്കുന്ന ശിക്ഷകൾ സ്വീകരിക്കണമെന്നും 58 കിലോഗ്രാമിനും 70 കിലോഗ്രാമിനും ഇടയിൽ ഭാരം നിലനിർത്തണമെന്നും കരാറിൽ പറയുന്നുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന പേടി കാരണമാണ് താൻ വഴങ്ങിയതെന്നും ട്രേഡ് ഷിഫ്റ്റിലെ ജോലിയോടുള്ള ഇഷ്ടം കൊണ്ടുമാണ് താൻ കരാറിൽ ഒപ്പിട്ടതെന്നാണ് ജെയ്ൻ പറയുന്നത്. ലാങ്ങിന്റെ പെരുമാറ്റ വൈകല്യം കാരണം ഇക്കൊല്ലമാദ്യം കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. 45 കാരനായ ലാങ് ജെയിന്റെ ആരോപണങ്ങൾ പരസ്യമായി നിഷേധിച്ചിരുന്നു.

ആരോപണം വന്നതോടെ ലാങ്ങിനെതിരെ ലൈംഗികാതിക്രമത്തിന് ട്രേഡ്ഷിഫ്റ്റിന്റെ മാനേജ്‌മെന്റ്  നടപടിയെടുത്തിട്ടുണ്ട്. താൻ സിഇഒ ആയിരുന്ന സമയത്തോ ജീവിതത്തിലെ മറ്റേതെങ്കിലും സമയത്തോ ആരെയും ദുരുപയോ​ഗം ചെയ്തിട്ടില്ലെന്ന് ലാങ് പറയുന്നുണ്ട്. 2014ൽ തന്റെ സഹപ്രവർത്തകയുമായി പ്രണയബന്ധമുണ്ടായിരുന്നു എന്നും അത് ജീവിതത്തില്‌‌ സംഭവിച്ച തെറ്റായിരുന്നുവെന്നും ലാങ് കൂട്ടിച്ചേർത്തു. 

click me!