ആലുവ യുസി കോളേജിനെ ആവേശഭരിതമാക്കി ശ്രീനാഥ് ഭാസിയും 'കൊറോണ ധവാൻ' ടീമും

Published : Aug 14, 2023, 03:32 PM IST
ആലുവ യുസി കോളേജിനെ ആവേശഭരിതമാക്കി ശ്രീനാഥ് ഭാസിയും  'കൊറോണ ധവാൻ' ടീമും

Synopsis

ചിത്രത്തിന്റെ പ്രൊമോഷന്‍റെ ഭാഗമായി ടീം 'കൊറോണ ധവാൻ' ആലുവ യുസി കോളേജിൽ എത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്

ആലുവ: ശ്രീനാഥ് ഭാസിയും ലുക്മാനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'കൊറോണ ധവാൻ' പ്രേക്ഷകപ്രീതി നേടി നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നു. സിനിമ റിലീസ് ചെയ്ത് ഒരു വാരം പിന്നിടുന്നതിനുള്ളിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകരണമാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനികാന്ത് ചിത്രം'ജയിലർ' തിയറ്ററുകളിൽ എത്തിയിട്ടും 'കൊറോണ ധവാൻ'ന്റെ ഹൗസ്ഫുൾ ഷോകൾ കൂടിയ സാഹചര്യമാണ് കാണാൻ സാധിക്കുന്നത്.  

ചിത്രത്തിന്റെ പ്രൊമോഷന്‍റെ ഭാഗമായി ടീം 'കൊറോണ ധവാൻ' ആലുവ യുസി കോളേജിൽ എത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭാസിയെ കണ്ട് ആവേശഭരിതരായ വിദ്യാർത്ഥികൾ ടീം 'കൊറോണ ധവാൻ'നൊടൊപ്പം പാട്ടും ഡാൻസുമായി കോളേജ് ഇളക്കി മറിച്ചിട്ടുണ്ട്.

നവാഗതനായ നിതിൻ സി.സി സംവിധാനം ചെയ്ത ചിത്രം കൊറോണകാലത്തിന്റെ പശ്ചാത്തലത്തിൽ, ആനത്തട്ടം ദേശത്തെ മദ്യപാന്മാർക്ക് ലോക്ക്ഡൗണിൽ മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് അവർ നേരിടുന്ന അവസ്ഥകളും പ്രതിസന്ധികളുമാണ് കാഴ്ചവെക്കുന്നത്. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമ്മിച്ച ചിത്രം ഓഗസ്ത് 4 നാണ് തിയറ്റർ റിലീസ് ചെയ്തത്.

ഭോല ശങ്കര്‍ ഫ്ലോപ്പിലേക്ക്: അനിയത്തിയായി കീര്‍ത്തിക്ക് രാശിയില്ലെന്ന് ചര്‍ച്ച.!

കൊച്ചിയില്‍ സാമ്പത്തിക തട്ടിപ്പിനിരയായ യുകെ വനിതയെ സഹായിച്ച് സുരേഷ് ഗോപി

asianet news

PREV
click me!

Recommended Stories

OPPO F33 Pro റിവ്യൂ: വൈഡ് സെൽഫി, തകർപ്പൻ ക്വാളിറ്റി, ദിവസവും ഉപയോഗിക്കാൻ ഒരു ഫോൺ
വൺപ്ലസ് ഏയ്‌സ് 6 അൾട്ര: ലോഞ്ചിന് മുമ്പേ ശ്രദ്ധേയ വിവരങ്ങള്‍ പുറത്ത്