ഓഫറുകളുടെ കാലമല്ലേ; സ്വന്തമാക്കാം ഈ മികച്ച വയർലെസ് ഇയർബഡ്‍സുകള്‍

Published : Oct 17, 2024, 12:08 PM ISTUpdated : Oct 17, 2024, 12:11 PM IST
ഓഫറുകളുടെ കാലമല്ലേ; സ്വന്തമാക്കാം ഈ മികച്ച വയർലെസ് ഇയർബഡ്‍സുകള്‍

Synopsis

വയർലെസ് ഇയർബഡ്സുകളുടെ കാലമാണിത്, എന്നാല്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അനേകം കാര്യങ്ങളുണ്ട് 

വയർലെസ് ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണ് ഇന്ന് ഏറെയും. ചെറിയ തുക മുടക്കിയാൽ അത്യാവശ്യം സവിശേഷതകളുള്ള ഇയർബഡ്‌സ് സ്വന്തമാക്കാനാകും. കുറച്ചുകൂടി തുക മുടക്കിയാൽ മികച്ച ശബ്ദാനുഭവവും ലഭിക്കും. പ്രീമിയം ലെവലിലുള്ള ഇയർബഡ്‌സ് സ്വന്തമാക്കാൻ ആഗ്രഹമുള്ളവർ‍ക്ക് പറ്റിയ സമയമാണിത്. ഉത്സവ സീസണായതുകൊണ്ട് തന്നെ മികച്ച ഓഫറുകളുമുണ്ട്. പ്രധാനപ്പെട്ട പ്രീമിയം ഓഫറുകൾ പരിചയപ്പെടാം.

1.നത്തിങ് ഇയർ (എ)

ആകർഷകമായ നിറങ്ങൾ മാത്രമല്ല വ്യത്യസ്തമായ ഡിസൈനും ഇതിന്റെ പ്രത്യേകതയാണ്. വില 5,000 രൂപയിൽ താഴെയാണ്. ട്രാൻസ്‌പെരന്റ് കേസ്, ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാൻ സാധിക്കും, 42 മണിക്കൂർ ബാറ്ററി ലൈഫ്, ആക്ടീവ് നോയിസ് ക്യാൻസലേഷൻ (എഎൻസി) എന്നിവയാണ് മറ്റ് സവിശേഷതകൾ.

2.ജെബിഎൽ ലൈവ് ബീം 3

1.4 ഇഞ്ച് വരുന്ന ടച്ച് സ്ക്രീൻ ഡിസ്പ്ലെ, 48 മണിക്കൂർ പ്ലേ ബാക്ക്, നോയിസ് ക്യാൻസലേഷൻ തുടങ്ങി സ്മാർട്ടാണ് ജെബിൽ ലൈവ് ബീം 3. 13,998 രൂപയാണ് ഈ എയർപോഡ്‌സിന്റെ വിപണി വില.

3. ആപ്പിൾ എയർപോഡ്‌സ് പ്രൊ

പ്രീമിയം ലുക്ക്, മികച്ച ഓഡിയോ നിലവാരവും നോയിസ് ക്യാൻസലേഷനുമൊക്കെയാണ് ഇതിന്‍റെ സവിശേഷതകൾ. ഐഫോൺ ഉപയോക്താക്കളുടെ കൂടുതല്‍ തിരഞ്ഞെടുക്കുന്ന മോഡലും എയർപോഡ്‌സ് പ്രൊ തന്നെയാണ്.13,999 രൂപയാണ് നിലവിൽ ആപ്പിൾ എയർപോഡ്‌സ് പ്രൊയുടെ ഓൺലൈൻ വില.

4. സാംസങ് ഗ്യാലക്സി ബഡ്‌സ് 2 പ്രൊ

നിലവിൽ 7,999 രൂപയാണ് ഇതിന്റെ വില. ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാനാകും. പ്രീമിയം ഇയർബഡ്‌സിൽ ലഭിക്കുന്ന എല്ലാ സവിശേഷതകളും ഈ മോഡലിൽ ലഭിക്കുമെന്നതും ശ്രദ്ധേയം.

5. വൺ പ്ലസ് ബഡ്‌സ് പ്രൊ 2

ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാനാകുന്നതാണ് വൺ പ്ലസ് ബഡ്സ് പ്രൊ 2.നിലവിൽ 6,599 രൂപയാണ് ഇതിന്റെ വില. വൺ പ്ലസ് ഫോണുമായി പെയർ ചെയ്യുമ്പോഴായിരിക്കും മികച്ച അനുഭവം ലഭിക്കുക. 48 ഡെസിബൽ ആക്ടീവ് നോയിസ് ക്യാൻസലേഷൻ, സ്പെഷ്യൽ ഓഡിയോ സപ്പോർട്ട്, ഗൂഗിൾ ഫാസ്റ്റ് പെയറിന്റെ സപ്പോർട്ട് എന്നിവയുമുണ്ട്.

Read more: ഐഫോണ്‍ 17 പ്രോ മാക്സ് ഇപ്പോഴേ കൊതിപ്പിച്ച് കൊല്ലും, 12 ജിബി റാം, പുതിയ ചിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കീശ കാലിയാവാതെ മികച്ച ഫീച്ചറുകളുള്ള ഫോണാണോ ലക്ഷ്യം; റിയൽമി പി4എക്‌സ് 5ജി ഇന്ത്യയിൽ പുറത്തിറങ്ങി
ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ