Latest Videos

ആദ്യത്തെ ഐ ഫോണിന് 13 വയസ്; ചരിത്ര സംഭവവും, ചില കൌതുകങ്ങളും

By Web TeamFirst Published Jun 29, 2020, 7:11 AM IST
Highlights

ഐഫോണിന് പതിമൂന്ന് വയസ്. 2007, ജൂണ്‍ 29 നാണ് ആദ്യ ഐഫോണ്‍ പുറത്തിറങ്ങിയത്. ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കടന്നുവരവ് ഇന്നുവരെയുള്ള ലോകത്തിലെ ഫോണ്‍ രീതികളെ അപ്പാടെ മാറ്റി. 

ഫോണിന് പതിമൂന്ന് വയസ്. 2007, ജൂണ്‍ 29 നാണ് ആദ്യ ഐഫോണ്‍ പുറത്തിറങ്ങിയത്. ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കടന്നുവരവ് ഇന്നുവരെയുള്ള ലോകത്തിലെ ഫോണ്‍ രീതികളെ അപ്പാടെ മാറ്റി. അന്നുവരെ നിലനിന്ന സ്മാര്‍ട്ട്ഫോണ്‍ രീതികളില്‍ നിന്നും മാറി നടന്ന ആപ്പിളിന്‍റെ ഈ രീതി പിന്നീട് ലോകം ഏറ്റെടുത്തു. ട്രില്ലന്‍ കോടി ഡോളര്‍ കമ്പനി എന്ന രീതിയിലേക്ക് ആപ്പിളിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണയകമായിരുന്നു. ആപ്പിള്‍ ഐഫോണിന്‍റെ കടന്നുവരവ്. 

ആദ്യമായി ആപ്പിള്‍ ഐഫോണ്‍ ഇറക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ പ്രസ്താവന ഇറക്കിയത് 2007 ജനുവരി 9ന് നടന്ന മാക് വേള്‍ഡ് കോണ്‍ഫ്രന്‍സിലാണ്. അന്ന് തന്നെ ഫോണ്‍ ഈ വര്‍ഷം ജൂണ്‍ 29ന് പുറത്തിറക്കും എന്നും ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്സ് അറിയിച്ചു. ഒരു ഐഫോണ്‍ മോഡലും അന്ന് മാക് കോണ്‍ഫ്രന്‍സില്‍ പ്രദര്‍ശിപ്പിച്ചു. 

ആ വര്‍ഷം ജൂണില്‍ നടന്ന ഔദ്യോഗിക പുറത്തിറക്കല്‍ ചടങ്ങിന്‍റെ ഭാഗമായി ഐഫോണ്‍ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട ആദ്യത്തെ പരസ്യം വന്നത് അമേരിക്കയിലെ എബിസി ടെലിവിഷനിലായിരുന്നു. അതും ആ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ് വിതരണത്തിന്‍റെ തല്‍സമയ പ്രക്ഷേപണത്തിനിടെ 'ഹലോ' എന്നായിരിക്കും ഈ പരസ്യത്തിലെ വാചകം.

ഐഫോണ്‍ എന്ന പേര് കിട്ടാന്‍ ഇതിന്‍റെ ഡൊമൈന്‍ ഐഫോണ്‍.കോം കൈയ്യിലുണ്ടായിരുന്ന മൈക്കിള്‍ കൊവാച്ച് എന്ന വ്യക്തിക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ നല്‍കിയത്. ഈ ഡൊമൈല്‍ 1995 മുതല്‍ ഇയാള്‍ കൈയ്യില്‍ വച്ചിരിക്കുകയായിരുന്നു.

പിന്നീട് വലിയ ടെസ്റ്റുകള്‍ക്കും ട്രയലുകള്‍ക്കും ശേഷം ആദ്യത്തെ ഐഫോണ്‍ 2007 ജൂണ്‍ അവസാനം ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ആദ്യത്തെ ഐഫോണ്‍ തുടക്കത്തില്‍ യുഎസ്എ, യുകെ, ജര്‍മ്മനി, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ലഭ്യമായത്.

ആപ്പിള്‍ പുതിയ ഐഫോണ്‍ ഇറക്കുന്നതിന് മുന്‍പ് തന്നെ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഐഫോണില്‍ സഫാരി എഞ്ചിന്‍ വഴി ആക്സസ് ചെയ്യാം എന്ന് അറിയിച്ചിരുന്നു. ഇത്  പ്രകാരം തേര്‍ഡ് പാര്‍ട്ടി  ആപ്പുകള്‍ വെബ് 2.0 ആപ്പുകള്‍ യൂസര്‍ക്ക് ഇന്‍റര്‍നെറ്റ് വഴി ഉപയോഗിക്കാന്‍ സാധിക്കും. എല്ലാം ആപ്പുകളായ ഇന്നത്തെ അവസ്ഥയുടെ തുടക്കം തന്നെ ഇത്തരത്തിലായിരുന്നു. 

ഐട്യൂണ്‍സിന്‍റെ പുതിയ പതിപ്പ് അടക്കം അവതരിപ്പിച്ചാണ് അന്ന് ആദ്യത്തെ ഐഫോണ്‍ അവതരണം ആപ്പിള്‍ അവസാനിപ്പിച്ചത്. ടെക് ലോകത്തെ നാഴികക്കല്ലായിരുന്നു ആദ്യത്തെ ഐഫോണ്‍ അവതരണം. ആപ്പിള്‍ ജീവനക്കാര്‍ക്ക് ആ വര്‍ഷം ജൂലൈ മാസത്തോടെ ഒരു വര്‍ഷത്തേക്ക് സൌജന്യമായി ആപ്പിള്‍ ഐഫോണ്‍ ആപ്പിള്‍ വിതരണം ചെയ്തിരുന്നു. 4ജിബി, 8ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിലാണ് ഐഫോണുകള്‍ ആദ്യം എത്തിയത്. ഇവയുടെ വില യഥാക്രമം 37737 രൂപ, 45300 രൂപ എന്നിങ്ങനെയായിരുന്നു.

ഇതേ സമയം ആദ്യത്തെ ഐഫോണിനെ ഐഫോണ്‍ 2ജി എന്ന് ടെക് ലോകം വിളിക്കാറുണ്ട്. പക്ഷെ ഔദ്യോഗികമായി ആപ്പിള്‍ ഈ പേര് ഉപയോഗിക്കാറില്ല. ആദ്യഘട്ടത്തില്‍ അമേരിക്കയിലും ചില രാജ്യങ്ങളിലും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ ഐഫോണ്‍ വാങ്ങുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ഐഡന്‍റിറ്റി വെളിപ്പെടുത്താതെ ഐഫോണ്‍ വാങ്ങുവാനുള്ള ശ്രമം തടയുന്നതിന്‍റെ ഭാഗമായിരുന്നു ഇത്.

ആദ്യ ഐഫോണ്‍ 2008 ജൂലൈ 11 ന് ആപ്പിള്‍ വിതരണം നിര്‍ത്തി. തുടര്‍ന്നും 35 മാസങ്ങള്‍ ആപ്പിള്‍ ഇതിന് സാങ്കേതിക പിന്തണ നല്‍കിയിരുന്നു. ഇത് ജിപിആര്‍എസിനൊപ്പം സെല്ലുലാര്‍ കണക്റ്റിവിറ്റിയും ഡാറ്റ കൈമാറ്റത്തിനായുള്ള എഡ്ജ് പിന്തുണയും നല്‍കിയ ആദ്യകാല ഫോണുകളില്‍ ഒന്നായിരുന്നു.

click me!