
ദില്ലി: പ്രശസ്‍ത ഫ്രഞ്ച് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ തോംസൺ, ഫ്ലിപ്‍കാർട്ടിന്‍റെ ബൈ ബൈ 2025 സെയിലിൽ തങ്ങളുടെ ഉൽപ്പന്ന നിരയിലുടനീളം വമ്പിച്ച ഓഫറുകൾ പ്രഖ്യാപിച്ചു. 4,590 രൂപ മുതൽ വിലയിൽ ആരംഭിക്കുന്ന വാഷിംഗ് മെഷീനുകളും 5999 രൂപ മുതൽ ടിവികളും ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകൾ ഈ ഫ്ലിപ്‍കാർട്ട് സെയിലിൽ വാഗ്‍ദാനം ചെയ്യുന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
തോംസണ്‍ പുതുതായി പുറത്തിറക്കിയ ജിയോ ടെലി ഒഎസ് ടിവികൾ, മെമെക് ടിവികൾ, മിനി ക്യുഡി എൽഇഡി ടിവികൾ എന്നിവയും ഓഫറിൽ ലഭ്യമാണ്. മത്സരാധിഷ്‌ഠിത വിലയിൽ പ്രീമിയം സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഈ പുതുതലമുറ ടിവികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. അൾട്രാ ബ്രൈറ്റ് വിഷ്വലുകൾ, അസാധാരണമായ കളർ കൃത്യത എന്നിവ നൽകുന്നതിനായി ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയും മിനി എൽഇഡി ബാക്ക്‌ലൈറ്റിംഗും സംയോജിപ്പിച്ചാണ് ഈ ടിവികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇത് ഈ സീസണിലെ സ്‌മാർട്ട് ടിവി വിഭാഗത്തിലെ ഏറ്റവും ആവേശകരമായ ലോഞ്ചുകളിൽ ഒന്നാക്കി മാറ്റുന്നു.
തോംസൺ അക്വാ മാജിക് ഗ്രാൻഡ് സീരീസ് സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ വിപണിയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. സ്റ്റൈലിഷ് ടഫൻഡ് ഗ്ലാസ് ലിഡ്, ഡ്യുവൽ വാട്ടർഫാൾ, 3D റോളറുകൾ, മാജിക് ഫിൽട്ടർ, ടർബോ ഡ്രൈ സ്‌പിൻ, സോക്ക് ഓപ്ഷൻ എന്നീ സാങ്കേതികവിദ്യകളാൽ മികച്ചതാണ് ഈ വാഷിംഗ് മെഷീനുകൾ. 5-സ്റ്റാർ ബീ റേറ്റിംഗും ഇവയ്ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച മൊത്തത്തിലുള്ള പ്രകടനത്തിന് സഹായിക്കുന്ന സിക്‌സ് ആക്ഷൻ പൾസേറ്റർ വാഷ് പോലുള്ള ചില സവിശേഷതകൾ വാഷിംഗ് മെഷീനുകളിൽ നൽകിയിരിക്കുന്നു.
വസ്ത്രങ്ങൾ വേഗത്തിൽ ഉണക്കുന്നതിനുള്ള എയർ ഡ്രൈ ഫംഗ്ഷനും ചൈൽഡ് ലോക്ക് സവിശേഷതയും ആന്‍റി-വൈബ്രേഷൻ രൂപകൽപ്പനയും ഇതിനുണ്ട്. ഈ വാഷ്‍ഗ് മെഷീനുകൾ കുറഞ്ഞ ശബ്ദവും പുറപ്പെടുവിക്കുന്നു. 840 RPM, അക്വാ റിസ്റ്റോർ, എനർജി എഫിഷ്യന്‍റ്, ഡിജിറ്റൽ കൺട്രോൾഡ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് അസന്തുലിതാവസ്ഥ തിരുത്തൽ, ഓട്ടോമാറ്റിക് പവർ സപ്ലൈ കട്ട് ഓഫ്, ടബ് ക്ലീൻ തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്ന പുതിയ മെഷീനുകൾ തുരുമ്പില്ലാത്ത പ്ലാസ്റ്റിക് ബോഡി, ശക്തമായ മോട്ടോറുകൾ, സംരക്ഷിത ടഫൻഡ് ഗ്ലാസ്, ബസർ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് വരുന്നതെന്നും കമ്പനി പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇലക്‌ട്രോണിക്‌സ് ബ്രാൻഡുകളിൽ ഒന്നായ തോംസൺ മേക്ക് ഇൻ ഇന്ത്യ ഉൽപ്പാദനം, നവീകരണം, ആകർഷകമായ വില എന്നിവയുമായി ശക്തമായ വിപുലീകരണത്തിലാണെന്നും ഈ സീസണിലെ ഏറ്റവും വലിയ ഓഫറുകളോടെ ഇന്ത്യയിലെ കൂടുതൽ വീടുകളിൽ എത്തുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യമെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.