എലിസബത്ത് രാഞ്ജിയുടെ മരണവാർത്ത; ട്വിറ്റര്‍ നിശ്ചലം, സേവനങ്ങള്‍ തടസപ്പെട്ടു

Published : Sep 09, 2022, 01:19 AM IST
എലിസബത്ത് രാഞ്ജിയുടെ മരണവാർത്ത; ട്വിറ്റര്‍ നിശ്ചലം, സേവനങ്ങള്‍ തടസപ്പെട്ടു

Synopsis

അതേസമയം ഇന്ത്യയിൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ട്വിറ്റർ ലഭ്യമായിരുന്നുവെന്നും സാധാരണയായി പ്രവർത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട് പറയുന്നത്.

ദില്ലി: എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംബിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്ററ്‍ പല ഉപയോക്താക്കൾക്കും ലഭ്യമല്ലാത്ത അവസ്ഥയിലെത്തിയത്.  രണ്ടായിരത്തിലധികം ഉപയോക്താക്കൾക്ക് ഇന്നലെ ട്വിറ്റർ  ആക്സസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വെബ്‌സൈറ്റ് ഡൗൺടൈം ട്രാക്കർ ഡൗൺഡിറ്റക്ടറിലെ ഉപയോക്തൃ റിപ്പോർട്ടുകളും നെറ്റ്‌വർക്ക് ഷട്ട്ഡൗൺ മോണിറ്ററിംഗ് സേവനമായ നെറ്റ്ബ്ലോക്കുകൾ ഷെയർ ചെയ്ത വിശദാംശങ്ങൾ അനുസരിച്ചാണ് ഈ കണക്ക്. 

ഇന്ത്യയിൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ട്വിറ്റർ ലഭ്യമാകുന്നുണ്ടെന്നും സാധാരണയായി പ്രവർത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട് പറയുന്നത്. കൂടാതെ ട്വിറ്ററിന്റെ സ്റ്റാറ്റസ് പേജ് സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും നിലവിൽ കാണിക്കുന്നുമില്ല. ട്വിറ്ററിന്റെ പ്രവർത്തനരഹിതമായ സമയത്തിന് രാജ്യതലത്തിലുണ്ടാകുന്ന തടസങ്ങളുമായോ ഫിൽട്ടറിംഗുമായോ ബന്ധമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. Downdetector.com-ൽ ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ട്വിറ്ററിൽ ഇറർ റിപ്പോർട്ട് ചെയ്യുന്ന 78 ശതമാനം ഉപയോക്താക്കളും ആപ്പിൽ  ആക്സസ് സംബന്ധിച്ച പ്രശ്‌നങ്ങൾ നേരിട്ടവരാണെന്ന് പറയുന്നു. എന്നാല്‌‍ 15 ശതമാനം ഉപയോക്താക്കൾക്ക് ട്വിറ്ററിന്റെ വെബ്‌സൈറ്റിൽ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പറയപ്പെടുന്നു.

Read More : എലിസബത്ത് അലക്സാണ്ട്ര മേരി; ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരി

കിരീടധാരണം നടന്നതിന്റെ എഴുപതാം വർഷത്തിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്.ഇന്ത്യൻ സമയം ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.  96 വയസായിരുന്നു. സ്കോട്ട്ലൻറിലെ ബാൽമോറൽ കാസിലിലായിരുന്നു രാഞ്ജിയുടെ അവസാന നിമിഷങ്ങൾ. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ  രാഞ്ജി ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലിൽ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.  

അയർലൻഡ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും ലോകത്തെ അതിസമ്പന്നരായ വനിതകളിൽ ഒരാളുമായിരുന്നു രാഞ്ജി എന്ന പ്രത്യേകതയുണ്ട്. 1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടൻറെ രാജ്ഞിയായി മാറുന്നത്.

PREV
click me!

Recommended Stories

ഹാക്കര്‍മാരെ പേടിക്കണം; ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
കീശ കാലിയാവാതെ മികച്ച ഫീച്ചറുകളുള്ള ഫോണാണോ ലക്ഷ്യം; റിയൽമി പി4എക്‌സ് 5ജി ഇന്ത്യയിൽ പുറത്തിറങ്ങി