പുതിയ ആപ്പിള്‍ ഐഫോണ്‍ വളച്ച് പൊട്ടിക്കാന്‍ സാധിക്കുമോ?; പരീക്ഷണം നടത്തിയപ്പോള്‍ സംഭവിച്ചത്

Web Desk   | Asianet News
Published : Oct 27, 2020, 05:19 PM IST
പുതിയ ആപ്പിള്‍ ഐഫോണ്‍ വളച്ച് പൊട്ടിക്കാന്‍ സാധിക്കുമോ?; പരീക്ഷണം നടത്തിയപ്പോള്‍ സംഭവിച്ചത്

Synopsis

ഒരു പുതിയ ഫോണ്‍ രംഗത്ത് എത്തിയാല്‍ അത് ഒടിച്ചു നോക്കിയാണ് ഇദ്ദേഹത്തിന്‍റെ റിവ്യൂകള്‍. ഫോണിന്‍റെ നിര്‍മ്മാണ ഗുണനിലവാരം ആളക്കാനാണ് ഈ പരിപാടി.

ന്യൂയോര്‍ക്ക്: പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഫോണുകള്‍ ഫോണ്‍ കമ്പനികള്‍ ഇറക്കുമ്പോള്‍ അതിനെ സംബന്ധിച്ച് നിരവധി വീഡിയോകള്‍ വരാറുണ്ട്. ആണ്‍ബോക്സിംഗ് വീഡിയോകളും, റിവ്യൂ വീഡിയോകളും നമ്മുക്ക് സുപരിചിതമാണ്. എന്നാല്‍ ഇതിലും വ്യത്യസ്തത കണ്ടെത്തുന്നവര്‍ ഏറെയാണ്. അതില്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ലൂയിസ് ഹില്‍സ്റ്റിംഗര്‍.

ഒരു പുതിയ ഫോണ്‍ രംഗത്ത് എത്തിയാല്‍ അത് ഒടിച്ചു നോക്കിയാണ് ഇദ്ദേഹത്തിന്‍റെ റിവ്യൂകള്‍. ഫോണിന്‍റെ നിര്‍മ്മാണ ഗുണനിലവാരം ആളക്കാനാണ് ഈ പരിപാടി. ഏതാണ്ട് 1.7 കോടി സബ്സ്ക്രൈബേര്‍സ് ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ റിവ്യൂ പുതിയ ഐഫോണിനെ സംബന്ധിച്ചാണ്.

ഐഫോണ്‍ 12,ഐഫോണ്‍ 12 പ്രോ എന്നിവ ഒടിച്ചും വളച്ചും എല്ലാം ലൂയിസ് ഹില്‍സ്റ്റിംഗര്‍ പരീക്ഷണം നടത്തുന്നു. ഒടുവില്‍ ആപ്പിള്‍ ഐഫോണിന്‍റെ ബില്‍ഡ് ക്വാളിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു ഇദ്ദേഹം.

വീഡിയോ കാണാം..

PREV
click me!

Recommended Stories

ഈ വർഷം പുറത്തിറങ്ങിയ 'തകർപ്പൻ' സ്മാർട്ട്ഫോണുകൾ!
2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും