Xiaomi 12 Pro : 50 എംപിയുടെ മൂന്ന് ക്യാമറ സെന്‍സറുകളോടെ ഷവോമി 12 പ്രോ, ഇന്ത്യയിലെത്തി; വില, സവിശേഷതകൾ

By Web TeamFirst Published Apr 27, 2022, 6:17 PM IST
Highlights

6.73-ഇഞ്ച് QHD+ AMOLED ഡിസ്പ്ലേയില്‍ 120Hz റിഫ്രഷ് റേറ്റ് പിന്തുണയോടെയാണ് 12 പ്രോ വരുന്നത്. സ്‌ക്രീനില്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസിന്റെ ഒരു ലെയറും 1500 നിറ്റ് പീക്ക് ബ്രൈറ്റ്നെസും ഉണ്ട്

ഷവോമി അതിന്റെ ''ഷോസ്റ്റോപ്പര്‍'' സ്മാര്‍ട്ട്ഫോണായ ഷവോമി 12 പ്രോ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷവോമിയുടെ മുന്‍നിര ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഈ വര്‍ഷം ആദ്യം ആഗോള വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ ലോകമെമ്പാടുമുള്ള ഷവോമി 12 സീരീസിലെ മുന്‍നിര സ്മാര്‍ട്ട്ഫോണാണിത്. ഇത് ക്വാല്‍കോമിന്റെ ഏറ്റവും മികച്ച സ്നാപ്ഡ്രാഗണ്‍ 8 Gen 1 SoC അവതരിപ്പിക്കുന്നു. ഷവോമി 12 പ്രോയ്ക്കൊപ്പം, ഷവോമി പാഡ് 5- ഉം ഇന്ത്യയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ടാബ്ലെറ്റില്‍ സ്നാപ്ഡ്രാഗണ്‍ 860 SoC, 11 ഇഞ്ച് ഡിസ്പ്ലേ എന്നിവയുണ്ട്.

6.73-ഇഞ്ച് QHD+ AMOLED ഡിസ്പ്ലേയില്‍ 120Hz റിഫ്രഷ് റേറ്റ് പിന്തുണയോടെയാണ് 12 പ്രോ വരുന്നത്. സ്‌ക്രീനില്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസിന്റെ ഒരു ലെയറും 1500 നിറ്റ് പീക്ക് ബ്രൈറ്റ്നെസും ഉണ്ട്. 240Hz ടച്ച് സാമ്പിള്‍ നിരക്കും ഇതിലുണ്ട്. ഹുഡിന് കീഴില്‍, ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 Gen 1 SoC ഉണ്ട്. ഇത് ഇന്ത്യയില്‍ 12 ജിബി വരെ റാമിനൊപ്പം 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമായാണ് വരുന്നത്. 4600 എംഎഎച്ച് ബാറ്ററിക്കായി 120 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും ഫോണ്‍ പിന്തുണയ്ക്കുന്നു. ഇതുകൂടാതെ, 50 വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗിനും 10 വാട്‌സ് റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗിനും പിന്തുണയുണ്ട്.

പുറകില്‍, 12 പ്രോ ക്യാമറ സജ്ജീകരണത്തില്‍ മൂന്ന് 50 എംപി സെന്‍സറുകള്‍ ഉള്‍പ്പെടുന്നു. പ്രധാന 50 എംപി സോണി IMX707 ക്യാമറയ്ക്ക് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള പിന്തുണയുണ്ട്. 50എംപി അള്‍ട്രാവൈഡ് ക്യാമറയും 50എംപി ടെലിഫോട്ടോ ക്യാമറയും ഇതിനോടൊപ്പമുണ്ട്. സെല്‍ഫികള്‍ക്കായി, 32 എംപി ഫ്രണ്ട് ക്യാമറയുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ഔട്ട് ഓഫ് ദി ബോക്സിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

പ്രീമിയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണില്‍ ഹര്‍മാന്‍ കാര്‍ഡണ്‍ ട്യൂണ്‍ ചെയ്ത ക്വാഡ് സ്പീക്കറുകളും ഡോള്‍ബി വിഷനും ഡോള്‍ബി അറ്റ്മോസും സപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഈ ഫോണ്‍ വരുന്നത് - 8GB + 256GB, 12GB + 256GB. ബ്ലൂ, ഗ്രേ, പര്‍പ്പിള്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. അടിസ്ഥാന 8 ജിബി റാം ഓപ്ഷന് 62,999 രൂപയാണ് വില. 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില 66,999 രൂപയാണ്. 12 പ്രോ വില്‍പ്പന മെയ് 2 മുതല്‍ Mi.com, Mi ഹോം സ്റ്റോറുകള്‍, ആമസോണ്‍ മുതലായവ വഴി ആരംഭിക്കും. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, ICICI ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 12 പ്രോ വാങ്ങുമ്പോള്‍ 6,000 രൂപ കിഴിവ് ലഭിക്കും. 4,000 രൂപയുടെ ആമുഖ ഓഫര്‍ കിഴിവുമുണ്ട്, അടിസ്ഥാന മോഡലിന് മൊത്തം വില 52,999 രൂപയായി ഇതോടെ കുറയും.

click me!