റെഡ്മീ കെ20, കെ20 പ്രോ ഫോണുകള്‍ ഇന്ത്യയിലേക്ക്; കിടിലന്‍ വില

By Web TeamFirst Published Jun 4, 2019, 10:34 PM IST
Highlights

ഷവോമി കെ20 പ്രോ 6.39 ഇഞ്ച് സ്ക്രീന്‍ വലിപ്പം ഉള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലേയിലാണ് എത്തുന്നത്. നോച്ച് ഇല്ലാത്ത ഡിസ്പ്ലേയാണ് ഇത്. പോപ്പ് അപ്പ് ക്യാമറയായിരിക്കും മുന്നില്‍ ഉണ്ടാകുക. 20 എംപി ക്യാമറയായിരിക്കും സെല്‍ഫിക്കായി ഉണ്ടാകുക. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ ഫോണിനുണ്ടാകും. 

ദില്ലി: ഷവോമിയുടെ റെഡ്മീ കെ20, കെ20 പ്രോ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ ഇന്ത്യയിലേക്ക്. ജൂണ്‍ 15ന് ആയിരിക്കും ഫോണുകള്‍ ഇന്ത്യയില്‍ എത്തുക എന്നാണ് സൂചന. ചൈനയില്‍ ഇതിനകം എത്തിയ ഫോണ്‍ 6 ആഴ്ചകള്‍ക്ക് ഉള്ളില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. പ്രീമിയം ഫോണ്‍ ശ്രേണിയില്‍ ഈ ഫോണുകള്‍ ഉപയോഗിച്ച് തങ്ങള്‍ ലക്ഷ്യമിടുന്നത് വണ്‍പ്ലസിന്‍റെ 7 പ്രോയെ അടക്കമാണെന്ന് ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു ഷവോമി

ഷവോമി കെ20 പ്രോ 6.39 ഇഞ്ച് സ്ക്രീന്‍ വലിപ്പം ഉള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലേയിലാണ് എത്തുന്നത്. നോച്ച് ഇല്ലാത്ത ഡിസ്പ്ലേയാണ് ഇത്. പോപ്പ് അപ്പ് ക്യാമറയായിരിക്കും മുന്നില്‍ ഉണ്ടാകുക. 20 എംപി ക്യാമറയായിരിക്കും സെല്‍ഫിക്കായി ഉണ്ടാകുക. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ ഫോണിനുണ്ടാകും. 

പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന് ഉണ്ടാകുക. പ്രൈമറി സെന്‍സര്‍ ഐഎംഎക്സ് 486 ആയിരിക്കും. ട്രിപ്പില്‍ ക്യാമറ സെറ്റപ്പ് 48MP+13MP+8MP കോണ്‍ഫിഗ്രേഷനില്‍ ആയിരിക്കും. ലിക്വിഡ് കൂളിംഗ് സംവിധാനം ഫോണിനുണ്ട്. 4,000 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി. ഏതാണ്ട് 25,000-30000 റേഞ്ചിലുള്ള രൂപയായിരിക്കും ഈ ഫോണിന്‍റെ 6ജിബിക്ക് വില വരുക എന്നാണ് സൂചന. 8ജിബിക്ക് 28,000-32,0000 റേഞ്ചില്‍ വില വരും.

കെ 20യില്‍ എത്തിയാല്‍ ക്യൂവല്‍ കോമിന്‍റെ പുതിയ പ്രോസ്സര്‍ ആയിരിക്കും ഇതില്‍ ഉപയോഗിച്ചിട്ടുണ്ടാകുക. ഇതിലും പോപ്പ് അപ്പ് ക്യാമറ തന്നെയാണ്. ഇതിന്‍റെ 6ജിബി/64ജിബി പതിപ്പിന് 20,000 റേഞ്ചില്‍ വില പ്രതീക്ഷിക്കാം. അതേ സമയം  6ജിബി/128ജിബി പതിപ്പിന് വില 21000 രൂപയ്ക്ക് അടുത്ത് പ്രതീക്ഷിക്കാം.

click me!