ഇവയൊന്നും ഫോട്ടോകളല്ല, വാട്ടര്‍ കളര്‍ ചിത്രങ്ങള്‍!

First Published Oct 24, 2020, 4:08 PM IST

'നല്ല ഫോട്ടോ'' എന്നാണ് താഴെ കാണുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറഞ്ഞുപോവുക. എന്നാല്‍, സൂക്ഷിച്ചു നോക്കൂ, അവ ചിത്രങ്ങളാണ്. ഫോട്ടോകളില്‍ ഉള്ളതിനേക്കാള്‍ മിഴിവുള്ള ചിത്രങ്ങള്‍. Image Courtesy: facebook.com/raghunath.sahoo.5

സൂക്ഷിച്ചു നോക്കിയാലും ചിലതൊക്കെ ചിത്രമാണെന്ന് തിരിച്ചറിയാനേ പറ്റില്ല. ഫോട്ടോ അല്ല അവയെന്ന് പറയുക ഒട്ടും എളുപ്പമേയല്ല.
undefined
വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ചിത്രങ്ങള്‍ രഘുനാഥ് സാഹു വരച്ചവയാണ്. ഒഡിഷയിലെ ഭുവനേശ്വറിലുള്ള ചിത്രകാരന്‍.
undefined
ഈ ചിത്രങ്ങളില്‍ ഭരിഭാഗവും ജലച്ചായ ചിത്രങ്ങളാണ്. വാട്ടര്‍ കളറില്‍ സാഹു സൃഷ്്ടിക്കുന്നത് മാജിക്ക് ആണ്.
undefined
ഒഡിഷയിലെ പുരി ജില്ലയിലെ ദണ്ഡമുകുന്ദപൂരിലാണ് ജനനം. കുഞ്ഞുന്നാളിലേ വരച്ചു തുടങ്ങി.
undefined
പഠനത്തില്‍ അധികം താല്‍പ്പര്യം കാണിക്കാതെ കലാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ അദ്ദേഹം പിന്നീടാണ് ആര്‍ട്ട് സ്‌കൂളില്‍ ചേര്‍ന്നത്.
undefined
1995-ല്‍ ഭുവനേശ്വറിലെ ബി കെ ആര്‍ട്ട് കോളജില്‍ പഠിച്ചിറങ്ങിയ സാഹു ജനപ്രിയ ചിത്രകാരനായി വളര്‍ന്നത് അതിവേഗത്തിലാണ്.
undefined
റിയലിസ്റ്റിക് ആണ് സാഹുവിന്റെ ചിത്രങ്ങള്‍. അവ ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്നു. ഫോട്ടോകളുമായി സാദൃശ്യം തോന്നിപ്പിക്കുന്ന വര.
undefined
മനുഷ്യരെയും പ്രകൃതിയെയും ജീവനില്ലാത്ത വസ്തുക്കളെയും ശരിക്കും യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് സാഹു വരയ്ക്കുന്നത്.
undefined
സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുന്ന ഒരാളാണ് സാഹു. സാധാരണക്കാരന്റെ കാഴ്ചയാണ് സാഹുവിന്‍േറത്.
undefined
വെളിച്ചവും നിഴലും ഉപയോഗിക്കുന്നതില്‍ അസാധാരണമായ ശേഷിയുള്ള കലാകാരനാണ് സാഹു. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവ് അങ്ങനെ വരുന്നതാണ്.
undefined
'നല്ല ഫോട്ടോ'' എന്നാണ് താഴെ കാണുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറഞ്ഞുപോവുക. എന്നാല്‍, സൂക്ഷിച്ചു നോക്കൂ, അവ ചിത്രങ്ങളാണ്. ഫോട്ടോകളില്‍ ഉള്ളതിനേക്കാള്‍ മിഴിവുള്ള ചിത്രങ്ങള്‍.
undefined
യഥാര്‍ത്ഥത്തില്‍ ഉള്ളവിധം വരയ്ക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള മീഡിയാണ് വാട്ടര്‍ കളര്‍. മെരുക്കാന്‍ ഒട്ടും എളുപ്പമല്ലാത്ത ഒന്നാണത്.
undefined
അവിടെയാണ് സാഹു ശ്രദ്ധേയനാവുന്നത്. നിഴലും വെളിച്ചവും ഇടകലര്‍ത്തി, ഫോട്ടോഗ്രാഫിയെ വെല്ലുന്ന ചിത്രങ്ങളാണ് അദ്ദേഹം വരയ്ക്കുന്നത്.
undefined
ഗ്രാമീണ ഭാരതമാണ് സാഹുവിന്റെ ചിത്രങ്ങളില്‍ തുടിച്ചു നില്‍ക്കുന്നത്. ഒഡിഷയുടെ ഗ്രാമങ്ങളിലെ അധികമാരും കാണാത്ത കാഴ്ചകളാണ് അവയില്‍ നിറയെ.
undefined
ആളുകളും പ്രകൃതിയും മൃഗങ്ങളും നിശ്ചല ദൃശ്യങ്ങളുമെല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി സാഹുവിന്റെ ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.
undefined
കുട്ടിക്കാലം മുതല്‍ വരച്ചു തുടങ്ങിയ സാഹു അക്കാലത്തുതന്നെ മണിക്കൂറുകളോളം പ്രിയപ്പെട്ട ചിത്രങ്ങള്‍ക്കു മുന്നില്‍ ചെലവഴിച്ചിരുന്നു.
undefined
കടലാസില്‍ ജലച്ചായം കൊണ്ട് വരച്ചു തുടങ്ങിയ അദ്ദേഹം ഓയില്‍, അക്രിലിക് തുടങ്ങിയ മീഡിയങ്ങളിലും വൈദഗ്ധ്യം നേടിയെങ്കിലും കൂടുതലും ഇഷ്ടം ജലച്ചായ ചിത്രങ്ങളാണ്.
undefined
20 വര്‍ഷങ്ങളോളമായി അദ്ദേഹം ഫ്രീലാന്‍സ് കലാകാരനായി ജീവിക്കുകയാണ്. ആയിരത്തിലേറെ ചിത്രങ്ങള്‍ ഈ കാലയളവില്‍ വരച്ചു.
undefined
റഷ്യയിലെ മോസ്‌കോയില്‍ നടന്ന ജലച്ചായ ശില്‍പ്പശാലയില്‍ ഇന്ത്യയില്‍നിന്നുള്ള അതിഥിയായിരുന്നു അദ്ദേഹം.
undefined
കുഞ്ഞുന്നാള്‍ മുതലേ, നിറങ്ങള്‍ മിക്‌സ് ചെയ്യുന്നതിലും പരീക്ഷണങ്ങള്‍ ചെയ്യുന്നതിലുമായിരുന്നു തന്റെ ശ്രദ്ധയെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
undefined
ചിത്രകാരന്‍മാരുടെ പ്രിയപ്പെട്ട മാധ്യമങ്ങളില്‍ ഒന്നാണെങ്കിലും ഒരിക്കല്‍വരച്ചു കഴിഞ്ഞാല്‍ അബദ്ധങ്ങള്‍ തിരുത്താനുള്ള സാദ്ധ്യത കുറവായതിനാല്‍ ജലച്ചായത്തേക്കാള്‍ മറ്റ് മീഡിയങ്ങളാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്.
undefined
അതു തന്നെയാണ് തന്നെ ജലച്ചായ ചിത്രങ്ങളില്‍ ചേര്‍ത്തുനിര്‍ത്തുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
undefined
'അധികമാളുകള്‍ ഉപയോഗിക്കാത്തത്, ഉപയോഗിക്കുന്നതിലെ വെല്ലുവിളികളും മീഡിയം എന്ന നിലയ്ക്കുള്ള പരിമിതികളും കാരണമാണ്. അതു തന്നെയാണ് എന്നെ അതില്‍ നിലനിര്‍ത്തുന്നത്'-അദ്ദേഹം പറയുന്നു.
undefined
അക്രിലിക് മീഡിയത്തിലും വരയ്ക്കാറുണ്ടെങ്കിലും റിയലിസ്റ്റിക് ചിത്രങ്ങള്‍ വരയ്ക്കാന്‍ വാട്ടര്‍ കളര്‍ തന്നെയാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറയുന്നു.
undefined
സാധാരണക്കാരുടെ കണ്ണിലുടയ്ക്കുന്ന ഏതു കാഴ്ചയും തന്റെ വിഷയമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഉപക്ഷേിക്കപ്പെട്ടതോ അവഗണിക്കപ്പെട്ടതോ ആയ വസ്തുക്കള്‍ വരയ്ക്കാനാണ് കൂടുതല്‍ ഇഷ്ടം.
undefined
ബുദ്ധ എന്ന ചിത്ര പരമ്പരയും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിട്ടുണ്ട്.
undefined
ഭഗവാന്‍ ബുദ്ധനും പല കാലങ്ങളും തമ്മിലുള്ള ബന്ധങ്ങളെ പരിശോധിക്കുന്നതാണ് അദ്ദേഹത്തിന്റെ അ ചിത്രപരമ്പര.
undefined
ഒഡിഷയിലെ പ്രമുഖ കലാകാരനായിരുന്ന മുരളീധര്‍ താലിയാണ് ചിത്രകാരന്‍ എന്ന നിലയില്‍ സാഹുവിന്റെ റോള്‍ മോഡല്‍.
undefined
ആദ്യ കാലങ്ങളില്‍ അധികമാരും അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നില്ല. പ്രദര്‍ശനങ്ങള്‍ നടന്നുവെങ്കിലും ആവശ്യമായ വിധം അവ പരിഗണിക്കപ്പെട്ടില്ല.
undefined
'നല്ല ഫോട്ടോ'' എന്നാണ് താഴെ കാണുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറഞ്ഞുപോവുക. എന്നാല്‍, സൂക്ഷിച്ചു നോക്കൂ, അവ ചിത്രങ്ങളാണ്. ഫോട്ടോകളില്‍ ഉള്ളതിനേക്കാള്‍ മിഴിവുള്ള ചിത്രങ്ങള്‍.
undefined
സോഷ്യല്‍ മീഡിയാ സാദ്ധ്യതകള്‍ മാര്‍ക്കറ്റിംഗിന് സമര്‍ത്ഥമായി ഉപയോഗിക്കുന്ന ചിത്രകാരന്‍ കൂടിയാണ് അദ്ദേഹം.
undefined
ചിത്രങ്ങള്‍ പതിവായി ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അതോടെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.
undefined
ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
undefined
2017-ല്‍ ഇറ്റലിയിലെ ഫാബ്രിയാനോയില്‍ നടന്ന ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാങ്കോക്കില്‍ നടന്ന മാസ്റ്റര്‍ ഓഫ് വാട്ടര്‍ കളര്‍ എക്‌സിബിഷനും നിരൂപക ശ്രദ്ധ പിടിച്ചുപറ്റി.
undefined
ഹൈദരാബാദിലും കൊല്‍ക്കത്തയിലും ദില്ലിയിലുമടക്കം നിരവധി സ്ഥലങ്ങളില്‍ ചിത്ര പ്രദശര്‍നങ്ങള്‍ നടത്തിയിട്ടുണ്ട്.
undefined
ഒഡിഷയില്‍ മാത്രം സാഹു 100ലേറെ പ്രദര്‍ശനങ്ങള്‍ നടത്തി.
undefined
2014 സംസ്ഥാന അവാര്‍ഡ്, നാഷനല്‍ യൂത്ത് ഫെസ്റ്റിവലില്‍ 2005-ലും 2016-ലും സ്വര്‍ണ്ണമെഡല്‍, ചിന്ത ഓ ചേതനാ ദേശീയ പുരസ്‌കാരം എന്നിവ ലഭിച്ചു.
undefined
click me!