ഇറാനിൽ നൃത്തത്തിൽ ചിറകുകൾ വിടർത്തി ബൊഷ്റയും സംഘവും, കാണാം ആ മനോഹര ചിത്രങ്ങൾ

First Published Mar 18, 2021, 4:35 PM IST

തീരെ പ്രതീക്ഷിക്കാതെ ലോകത്തെയാകെ നിശ്ചലമാക്കിക്കളഞ്ഞു കൊവിഡ് 19 എന്ന മഹാമാരി. എല്ലാത്തരം കലാപരിപാടികളും താൽക്കാലികമായി നിർത്തി വച്ചപ്പോൾ നിസ്സഹായരായിപ്പോയ വിഭാ​ഗമാണ് കലാകാരന്മാരുടേത്. എന്നാൽ, പയ്യെ പയ്യെ വേദികളോരോന്നായി തുറക്കപ്പെടുകയും കലകളും കലാകാരന്മാരും അവരുടെ ചിറകുകൾ വീണ്ടും വിടർത്തി തുടങ്ങുകയുമാണ്. ഇറാനിൽ വർഷങ്ങളായി നൃത്തം അവതരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു കലാകാരിയുടെയും അവളുടെ വിദ്യാർത്ഥികളുടെയും അതിമനോഹരങ്ങളായ ചിത്രങ്ങളാണിത്. കല, കാണുന്നവന്റെ കണ്ണിന് കൂടി ജീവൻ നൽകും. അവർക്ക് കൂടി പ്രതീക്ഷ പകരും. പ്രത്യേകിച്ച് ബല്ലറ്റ്, സൂഫിസവുമായി ബന്ധപ്പെട്ട സാമ തുടങ്ങിയ നൃത്തരൂപങ്ങളൊക്കെയാകുമ്പോൾ അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. കാണാം ചിത്രങ്ങൾ. 

ബൊഷ്റ ഇറാനിലെ ടെഹ്റാനിൽ നിന്നുള്ള 33 വയസുള്ള കലാകാരിയാണ്. അവൾ സ്ത്രീകളെ നൃത്തം പരിശീലിപ്പിക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി പ്രൊഫഷണലായി നൃത്തം ചെയ്യുന്ന വ്യക്തി കൂടിയാണ് ബൊഷ്റ.
undefined
ബല്ലറ്റ്, സാമ തുടങ്ങിയ നൃത്തങ്ങളെല്ലാം ബൊഷ്റ ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥനയായി അവതരിപ്പിക്കുന്ന സൂഫി നൃത്തമാണ് സാമ.
undefined
കുട്ടിയായിരിക്കെ ഒരു സുഹൃത്ത് നൃത്തം ചെയ്യുന്നത് കണ്ടതിനെ തുടര്‍ന്നാണ് അവള്‍ക്കും നൃത്തം ചെയ്യണമെന്ന മോഹമുണ്ടാകുന്നത്. അങ്ങനെയാണ് നൃത്തം പഠിച്ചെടുത്തതും പരിശീലിച്ചതും എല്ലാം. ആ ഇഷ്ടം തന്നെ അവളിന്നും അവളുടെ കൂടെ കൂട്ടിയിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളായി അവള്‍ സ്ത്രീകളെ നൃത്തം പരിശീലിപ്പിക്കുന്നുണ്ട്.
undefined
എന്നാല്‍, പ്രതീക്ഷിക്കാതെ കടന്നു വന്ന കൊവിഡ് -19 മഹാമാരിയെ തുടര്‍ന്ന് ഡാന്‍സ് ക്ലാസുകള്‍ എല്ലാം തന്നെ ഓണ്‍ലൈനില്‍ ആക്കേണ്ടി വന്നു. അതോടെ വിദ്യാർത്ഥികളെ നേരിൽ കണ്ട് ക്ലാസ് നൽകുന്നത് നിലച്ചു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കേണ്ടി വന്ന വിദ്യാർത്ഥികളിൽ ടെഹ്റാനിലെ അവളുടെ വീടിനടുത്തുള്ള വിദ്യാര്‍ത്ഥികളും പെടുന്നു.
undefined
എന്നാലിപ്പോള്‍ നമ്മുടെ നാട്ടിൽ നടക്കുന്നതു പോലെ തന്നെ കൊവിഡ് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നേരില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. എങ്കിലും കൊവിഡിനെ തുടര്‍ന്ന് പരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ് ബൊഷ്റയും സംഘവും. പക്ഷേ, പരിശീലനത്തിൽ വിട്ടുവീഴ്ചകളൊന്നും തന്നെ അവൾക്കോ വിദ്യാർത്തികൾക്കോ ഇല്ല.
undefined
ബൊഷ്റയും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഇറാനിലെ കള്‍ച്ചര്‍ ആന്‍ഡ് മിനിസ്ട്രിയുടെ അനുമതിയോടെ ഒരു പെര്‍ഫോര്‍മന്‍സ് സംഘം രൂപീകരിച്ചിട്ടുണ്ട്. സാമ എന്ന പാരമ്പര്യ നൃത്തമാണ് അവിടെ അവര്‍ ചെയ്യുന്നത്. പ്രാർത്ഥനയെന്നോണം അവതരിപ്പിക്കുന്ന ഈ നൃത്തരൂപത്തിന് അവിടുത്തെ മനുഷ്യരുടെ ഇടയിൽ വലിയ പ്രാധാന്യം തന്നെ ഉണ്ട്.
undefined
എന്നാൽ, ഇറാനിൽ ഔപചാരിക നൃത്ത പരിശീലനവും പ്രത്യേക നൃത്ത വിദ്യാലയങ്ങളും ഒന്നും തന്നെയില്ല. അതിനാൽ തന്നെ വിശാലമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ഇറാനിലെ നൃത്തം അനുവദിക്കുകയും ചെയ്യൂ. അങ്ങനെ അവതരിപ്പിക്കുന്ന നൃത്തത്തിൽ പെടുന്നതാണ് സാമ അടക്കമുള്ള നൃത്തരൂപങ്ങൾ.
undefined
അതിനാൽ തന്നെ മറ്റ് നൃത്തരൂപങ്ങളേക്കാൾ ഈ നൃത്തരൂപത്തിൽ താല്‍പര്യമുള്ള സ്ത്രീകളെ മാത്രമേ ബൊഷ്റയ്ക്ക് തന്റെ നൃത്തം പഠിപ്പിക്കാൻ കഴിയൂ. മാത്രമല്ല അവളുടെ സംഘത്തിന് മറ്റ് സ്ത്രീകൾക്കായി മാത്രമേ പ്രകടനം നടത്താനും കഴിയൂ. സാധാരണയായി സ്ത്രീകളുടെ സംഘത്തിന് മുന്നിലാണ് ഇവർ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നത്.
undefined
ബൊഷ്റയും സംഘവും
undefined
ബൊഷ്റയും സംഘവും
undefined
ബൊഷ്റ
undefined
ബൊഷ്റ
undefined
ബൊഷ്റ
undefined
നൃത്തത്തിനുള്ള ചെരിപ്പ്
undefined
ബൊഷ്റ
undefined
ബൊഷ്റ പരിശീലനത്തില്‍
undefined
ബൊഷ്റയും സംഘവും
undefined
ബൊഷ്റയും സംഘവും(ചിത്രങ്ങൾ: REUTERS)
undefined
click me!