ഇതാണോ അമേരിക്കയിലെ ആദ്യ വനിതാ ടാറ്റൂ ആര്‍ട്ടിസ്റ്റ്? കാണാം ചിത്രങ്ങള്‍...

First Published Aug 2, 2020, 2:28 PM IST

മൗഡ് സ്റ്റീവന്‍സ് വാഗ്നര്‍ അമേരിക്കയിലെ ആദ്യത്തെ വനിതാ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്. 1877 -ല്‍ കാന്‍സാസിലാണ് മൗഡ് ജനിച്ചത്. വെറും ടാറ്റൂ ആര്‍ട്ടിസ്റ്റ് മാത്രമായിരുന്നില്ല അവര്‍. വേറെയും ഒരുപാട് മേഖലയില്‍ കൈവച്ചിട്ടുണ്ട്, സര്‍ക്കസ് പെര്‍ഫോര്‍മര്‍, അക്രോബാറ്റ്, ഏരിയലിസ്റ്റ് തുടങ്ങിയവയെല്ലാം അതില്‍ പെടുന്നു. അവളുടെ യൗവ്വനകാലത്തെ ജീവിതമെല്ലാം രാജ്യത്താകെ സഞ്ചരിച്ച് സര്‍ക്കസ് പ്രകടനങ്ങളിലായിരുന്നു. 
 

1900 -കളുടെ തുടക്കകാലത്താണ്, മൗഡ് ഗസ് വാഗ്നറെ കണ്ടുമുട്ടുന്നത്. സൂലിയാന പര്‍ച്ചേസ് എക്സ്പൊസിഷനില്‍ വച്ചായിരുന്നു അത്. ആ കണ്ടുമുട്ടല്‍ അവളുടെ വ്യക്തിജീവിതത്തിനുമാത്രമല്ല മാറ്റം വരുത്തിയത്. മറിച്ച് അവളെ ഇന്നത്തെ ലോകം പോലും ഓര്‍മ്മിക്കുന്ന അമേരിക്കയിലെ ആദ്യ വനിതാ ടാറ്റൂ ആര്‍ട്ടിസ്റ്റെന്ന നിലയിലെത്തിച്ചതും ടാറ്റൂവിന്‍റെ ലോകത്തേക്കുള്ള അവളുടെ യാത്ര തുടങ്ങുന്നതുമെല്ലാം ആ കണ്ടുമുട്ടലോടനുബന്ധിച്ചാണ്.
undefined
ഓഗസ്റ്റസ് 'ഗസ്' വാഗ്നര്‍ അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരനായിരുന്നു. അറിയപ്പെട്ടതാകട്ടെ 'ടാറ്റൂഡ് ഗ്ലോബ്‌ട്രോട്ടർ' എന്നും. അമേരിക്കയിലെ അറിയപ്പെടുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റായിരുന്നു ഗസ്. എപ്പോഴാണ് മൗഡും ഗസും സെന്‍റ്. ലൂയിസില്‍ വച്ച് കണ്ടുമുട്ടിയന്നെതിനെക്കുറിച്ച് ഒരുപാട് ഊഹോപോഹങ്ങളുണ്ട്. ചിലര്‍ പറയുന്നത് ഒരു ഡേറ്റിന് സമ്മതിച്ചാല്‍ പകരമായി സൗജന്യമായി ടാറ്റൂ ചെയ്യുന്നത് പഠിപ്പിക്കാം എന്ന് ഗസ് പറഞ്ഞുവെന്നാണ്. ചിലര്‍ പറയുന്നതാകട്ടെ ടാറ്റൂ പാഠങ്ങള്‍ പഠിപ്പിച്ചാല്‍ പകരമായി ഡേറ്റിന് സമ്മതിക്കാമെന്ന് പറഞ്ഞത് മൗഡാണ് എന്നാണ്. ഏതായാലും ഗസിന് മൗഡിനെ എങ്ങനെയാണ് ടാറ്റൂ ചെയ്യുന്നതെന്ന് പഠിപ്പിക്കാന്‍ ഒരവസരം കിട്ടി. മറ്റുള്ളവരുടെ ദേഹത്ത് ചെയ്യുന്നതിനോടൊപ്പം തന്നെ സ്വന്തം ശരീരത്തിലും അവള്‍ ടാറ്റൂ ചെയ്‍തു. ഏതായാലും ഇരുവരും തമ്മിലുള്ള ഡേറ്റിംഗ് മനോഹരമായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ അവര്‍ അടുക്കുകയും ഒരുമിച്ച് ജോലി ചെയ്യാന്‍ തുടങ്ങുകയും ചെയ്‍തു.
undefined
ആദ്യത്തെ ടാറ്റൂ ചെയ്‍ത് കഴിഞ്ഞ് അധികകാലം കഴിയുന്നതിനുമുമ്പ് തന്നെ അവളുടെ ദേഹമാകെ ടാറ്റൂ പതിഞ്ഞുകഴിഞ്ഞു. അത് അവളെ സര്‍ക്കസിലെ ആകര്‍ഷകമായ ഒരാളാക്കി മാറ്റി. അന്നത്തെ കാലത്തെ പ്രാഥമികമായ ചില ഡിസൈനുകളായിരുന്നു അവളുടെ ടാറ്റൂവിലധികം. മരങ്ങള്‍, സിംഹം, പൂമ്പാറ്റകള്‍, പാമ്പ് തുടങ്ങിയവയെല്ലാം അവളുടെ ശരീരത്തിലിടം പിടിച്ചു.
undefined
ആ സമയത്ത് അമേരിക്കയില്‍ ടാറ്റൂ ചെയ്യുന്നത് ഇത്ര പ്രചാരം നേടിയിരുന്നില്ല. പൊതുജനങ്ങളൊന്നും തന്നെ ടാറ്റൂ അധികം ചെയ്യാതിരുന്ന കാലത്താണ് മൗഡ് ടാറ്റൂ ചെയ്യുന്നത്. അന്ന് സര്‍ക്കസിന്‍റെയും അതുപോലെയുള്ള ഷോകളുടെയും മറ്റും ഭാഗമായിരിക്കുന്നവരായിരുന്നു സാധാരണയായി ടാറ്റൂ ചെയ്‍തിരുന്നത്. മാത്രവുമല്ല, അന്നത്തെ ജനങ്ങള്‍ ടാറ്റൂ ചെയ്യുന്നത് താഴേക്കിടയിലുള്ളവരാണ് എന്നാണ് കരുതിപ്പോന്നത്. മാത്രവുമല്ല, അന്ന് ടാറ്റൂ ചെയ്യുന്ന പ്രത്യേകം ഷോപ്പുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നന്നായി ജോലി ചെയ്യുന്ന മര്യാദയോടെ പെരുമാറുന്ന ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെ കണ്ടെത്തുക എന്നത് പ്രയാസം തന്നെയായിരുന്നു. പലപ്പോഴും ആളുകള്‍ വഴി ആളുകളിലേക്ക് എന്ന രീതിയിലാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രചാരം കിട്ടിപ്പോന്നത്.
undefined
മൗഡിന്‍റെ കാലത്തും അത്ര സജീവമായിരുന്നില്ല ടാറ്റൂ. ഇരുപതാം നൂറ്റാണ്ടിലും ടാറ്റൂ ചെയ്യുന്നത് അത്ര സാധാരണമല്ലായിരുന്നു. 1936 -ലെ ഒരു ലൈഫ് മാഗസിനില്‍ പറയുന്നത് വെറും ആറ് ശതമാനം ആളുകള്‍ മാത്രമാണ് ടാറ്റൂ ചെയ്‍തവരായിട്ടുള്ളത് എന്നാണ്. എന്നാല്‍, അപ്പോഴും വിവിധ കാര്‍ണിവലുകളുടെയും സര്‍ക്കസുകളുഡടെയും ഭാഗമായിട്ടുള്ള ആളുകള്‍ ടാറ്റൂ ചെയ്‍തുപോന്നിരുന്നു.
undefined
ഏതായാലും കുറച്ചുകാലം ഒരുമിച്ച് ജോലി ചെയ്‍തശേഷം ഗസും മൗഡും വിവാഹിതരായി. പിന്നീടും സര്‍ക്കസിലെ പ്രകടനം മുതല്‍ ചെറിയ ചെറിയ മേളകളിലേക്കും മറ്റും അവര്‍ യാത്ര ചെയ്‍തു. ഏതായാലും നഗരങ്ങളില്‍ മാത്രമല്ല, അമേരിക്കയിലെ തീരദേശനഗരങ്ങളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്ക് ടാറ്റൂ എന്ന കലയെ എത്തിക്കുന്നതില്‍ വാഗ്നര്‍ ദമ്പതിമാര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
undefined
click me!