കിടപ്പറ, അടുക്കള, കുളിമുറി, ബാല്‍ക്കണി; എല്ലാമുണ്ട് ഈ സുന്ദരി ഓട്ടോയിൽ!

First Published Oct 14, 2020, 11:44 AM IST

സോളോ 1.0 എന്ന തന്റെ സുന്ദരി ഓട്ടോ റിക്ഷയുമായെത്തി രാജ്യത്തെ ഡിസൈൻ പുലികളെയൊക്കെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ്നാട്ടുകാരനായ അരുൺ പ്രഭു എൻജി എന്ന ചെറുപ്പക്കാരൻ. 

ഈ ഓട്ടോറിക്ഷ തരുന്ന വെറും 36 സ്‌ക്വയർ ഫീറ്റ് സ്ഥലത്തിനുള്ളിൽ അരുൺ ഒരുക്കിയിട്ടുള്ളത് ബെഡ്‌റൂം, കിച്ചൻ, ബെഡ് റൂം,കിച്ചൻ, അറ്റാച്ച്ഡ് ബാത്ത് റൂം, ബാൽക്കണി - അങ്ങനെ എല്ലാമുണ്ട് അരുണിന്റെ ഈ സുന്ദരി ഓട്ടോയിൽ. ഇതിനെല്ലാറ്റിനും പുറമെ 250 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ടാങ്കുമുണ്ട് അരുണിന്റെ ഓട്ടോ ഭവനത്തിൽ.
undefined
ഒരു വ്യക്തിക്ക് കഴിഞ്ഞു കൂടാൻ അവശ്യം വേണ്ടുന്ന എല്ലാ സൗകര്യങ്ങളെയും ഒരു കലാകാരന്റെ കഴിവുകൾ പ്രയോജനപ്പെടുത്തി ഡിസൈനിൽ സമന്വയിപ്പിച്ചതാണ് സോളോ 1.0 എന്ന സൃഷ്ടി. വീടില്ലാത്തതോ, അല്ലെങ്കിൽ നിതാന്ത യാത്രികരോ ആയ അധികമൊന്നും സാമ്പത്തിക ശേഷി ഇല്ലാത്തവർക്ക് എന്തുകൊണ്ടും അഫോർഡബിൾ ആണ് തന്റെ സോളോ എന്ന് അരുൺ അവകാശപ്പെടുന്നുണ്ട്.
undefined
തന്റെ ഈ ഓട്ടോ വീട് ഒരു പ്രകൃതിദുരന്തം ഉണ്ടാകുന്ന സമയത്ത് താത്കാലിക ഷെൽട്ടർ ആയും പ്രയോജനപ്പെടുത്താമെന്ന് അരുൺ പറയുന്നു
undefined
70 ലിറ്റർ കപ്പാസിറ്റിയുള്ള വേസ്റ്റ് വാട്ടർ സ്റ്റോറേജ് ടാങ്ക്, ടോയ്‌ലെറ്റിൽ നിന്നുള്ള മലിനജലം ശേഖരിക്കാൻ പര്യാപ്തമാണ്. അത് നിറയുന്ന മുറയ്ക്ക് മാനുവൽ ആയി നീക്കം ചെയ്യണം.
undefined
തലയ്ക്കു മീതെ ഒരു 600 വാട്ട്സ് സോളാർ പാനലും, 250 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ടാങ്കും സ്ഥാപിച്ചിട്ടുണ്ട് അരുൺ.
undefined
സോളാർ പാനലിന്റെ ഒരു സൈഡിൽ ആയി വലിയൊരു കുടക്കീഴിൽ വെയിൽ കാഞ്ഞുറങ്ങാൻ ഒരു നീളൻ ചെറുകിടക്കയും അരുണിന്റെ വകയായിട്ടുണ്ട്
undefined
ഉപേക്ഷിക്കപ്പെട്ട ബസ്സുകളിൽ നിന്നും മറ്റു വാഹനങ്ങളിൽ നിന്നും ഒക്കെ ശേഖരിച്ച സ്ക്രാപ്പ് മെറ്റൽ പരിചരിച്ച ശേഷം അരുൺ തന്റെ വാഹനത്തിന്റെ നിർമാണത്തിൽ പ്രയോജനപ്പെടുത്തുകയാണുണ്ടായത്. ഈ പ്രവർത്തന രീതി അരുണിന്റെ ചെലവ് വല്ലാതെ കുറച്ചിട്ടുണ്ട് എന്ന് അദ്ദേഹം അവകാശപ്പെടുന്നു.ഇന്ത്യയിലെ കൊമേർഷ്യൽ വാഹനങ്ങളുടെ നിറവുമായി താദാത്മ്യം പ്രാപിക്കാൻ വേണ്ടി മഞ്ഞ നിറത്തിലാണ് അരുൺ തന്റെ സ്വപ്ന ഓട്ടോ ഭവനം വിഭാവനം ചെയ്തിട്ടുള്ളത്.
undefined
വലിപ്പം കുറവായതുകൊണ്ട് ഇന്ത്യയിലെ ഏത് മുക്കിലെയും മൂലയിലെയും ഏത് ഇടുങ്ങിയ വഴികളിലൂടെയും അരുൺ സോളോയുമായി പോകും.
undefined
ഈ സുന്ദരഭവനം അരുൺ തന്റെ ഓട്ടോയുമായി ബന്ധിപ്പിച്ചിട്ടുള്ളത് ആറേ ആറു ബോൾട്ടുകൾ കൊണ്ടാണ്. അവ ഇളക്കിമാറ്റിയാൽ ഒരു ക്രെയിൻ കൊണ്ടെടുത്ത് ഏത് നിലത്തും ബോൾട്ട് ചെയ്തുറപ്പിച്ച് സുരക്ഷിതമായി നിർത്താവുന്ന ഡിസൈൻ ആണ് അരുണിന്റെ സോളോയുടെത്.
undefined
2019 മുതൽ ബിൽബോർഡ്സ് കളക്ടീവ് എന്ന ഡിസൈൻ സ്ഥാപനത്തിൽ ഡിസൈൻ ഹെഡ് ആയി ജോലി ചെയ്തു വരികയാണ് അരുൺ പ്രഭു എൻജി. തമിഴ്‌നാട്ടിലെ നാമക്കലിനടുത്തുള്ള വേലൂർ നിവാസിയാണ് അരുൺ
undefined
click me!