വാഹനങ്ങളിലെ പ്രീമിയം ഫീച്ചറായ ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD) ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. മുൻപ് ആഡംബര വാഹനങ്ങളിൽ മാത്രം കണ്ടിരുന്ന ഈ സാങ്കേതികവിദ്യ ഇപ്പോൾ മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ ബ്രാൻഡുകളുടെ ബജറ്റ് കാറുകളിലും ലഭ്യമാണ്.
വാഹനങ്ങളിലെ പ്രീമിയം ഫീച്ചറുകൾക്ക് പ്രിയമേറുകയാണ്. എന്നാൽ ഇത്തരം സവിശേഷതകൾ വാഹന വില വർദ്ധിപ്പിക്കും. ന്യൂജെൻ വാഹനങ്ങളിലെ അത്തരത്തിലുള്ള ഒരു പ്രീമിയം ഫീച്ചറാണ് ഹെഡ്-അപ്പ് ഡിസ്പ്ലേ അഥവാ എച്ച്‍യുഡി.
28
എന്താണ് ഹെഡ്-അപ്പ് ഡിസ്പ്ലേ അഥവാ എച്ച്‍യുഡി?
ഡ്രൈവിംഗിന്‍റെ അവശ്യ വിവരങ്ങൾ വിൻഡ്‌ഷീൽഡിലേക്കോ ഡ്രൈവറുടെ കാഴ്ചയിൽ ഒരു ചെറിയ സുതാര്യ സ്‌ക്രീനിലേക്കോ പ്രൊജക്റ്റ് ചെയ്യുന്ന ഒരു സാങ്കേതികവിദ്യയാണിത്. ഈ ഫീച്ചർ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു.
38
താങ്ങാവുന്ന വിലയിൽ ഹെഡ്-അപ്പ് ഡിസ്പ്ലേ
ഇന്ന് താങ്ങാവുന്ന വിലയിൽ ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD) ഫീച്ചർ ചില വാഹനങ്ങൾ ഉണ്ട്. മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ കമ്പനികൾ താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്കുകളിലും കോംപാക്റ്റ് എസ്‌യുവികളിലും ഈ സവിശേഷത ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.