ബുള്ളറ്റിനെ തുരത്തി പ്രമദവനം കീഴടക്കുമോ ഹിസ് ഹൈനസ് ഹോണ്ട?!

First Published Oct 3, 2020, 3:02 PM IST

രാജ്യത്ത് ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാഴുന്ന  ബൈക്ക് ശ്രേണിയാണ് 350 സിസി. ഈ ശ്രേണിയില്‍ ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്.  ഇതാ ചില ഹൈനസ് വിശേഷങ്ങള്‍

350 മുതല്‍ 500 സിസി വരെയുള്ള ശ്രേണിയിലേക്ക് ഹോണ്ട എത്തുന്നതിന്റെ ആദ്യപടിയാണ് ഹൈനസ് പുതിയ ഒന്‍പത് പേറ്റന്റുകളോടെ വരുന്ന ഹൈനസ് സി.ബി. 350 ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബി.എസ്.6 മോഡലാണ്. ക്ലാസിക്ക് സ്റ്റൈലും ആധുനിക സൗന്ദര്യശാസ്ത്രവും സംയോജിക്കുന്നു
undefined
ഹോണ്ടയുടെ ഒറിജിനാല്‍റ്റിയും രൂപകല്‍പ്പനയുടെ കാലാതീതമായ ബോധവും ഗണ്യമായ സ്വഭാവവും കൂടി ചേര്‍ന്നതാണ് ഹൈനസ് - സിബി350. ഉയര്‍ന്നു നില്‍ക്കുന്ന മുന്‍ഭാഗവും, ഹാന്‍ഡില്‍ ബാറുകളും സസ്‌പെന്‍ഷനും വലിയ വീലുകളും ഹൈനസ് - സിബി350ന് ആകര്‍ഷകമായ ലുക്ക് നല്‍കുന്നു.
undefined
അതിശയകരമായ അലോയ് വീലുകള്‍ ഹൈനസ് - സിബി350ന്റെ അളവിന് ചേരുന്നു. വ്യത്യസ്തമായ ആധുനിക റോഡ്സ്റ്റര്‍ ലുക്കും, ക്രോം പ്ലേറ്റഡ് ഭാഗങ്ങളും വീതിയുള്ള പിന്‍ഭാഗ ടയറും ഗാംഭീര്യം നല്‍കുന്നു.
undefined
വലിയ കരുത്തേറിയ 350സിസി, എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് - സിബി350ന്‍റെ ഹൃദയം. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു. യാത്ര അനായാസമാക്കാന്‍ ഇത് ഉപകരിക്കുന്നു.
undefined
ബൈക്കിന്‍റെ സിലിണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാന ഷാഫ്റ്റ് കോആക്‌സിയല്‍ ബാലന്‍സര്‍ പ്രൈമറി, സെക്കണ്ടറി വൈബറേഷന്‍ ഇല്ലാതാക്കുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ റൈഡര്‍ക്ക് ഇത് സുഖം പകരുന്നു.
undefined
മഫ്‌ളര്‍ ശേഷിയുമായി യോജിച്ചു പോകുന്ന 45എംഎം ടെയില്‍പൈപ്പുമായാണ് ഹൈനസ് - സിബി350 വരുന്നത്. ഇത് ഗാം'ീര്യമുള്ള ലോ-പിച്ച് ശബ്ദം പുറപ്പെടുവിക്കുന്നു. ചൂടിന്റെ മാറ്റങ്ങളറിയാത്ത ഇരട്ട ആവരണത്തോടെയുള്ളതാണ് എക്‌സോസ്റ്റ് പൈപ്പുകള്‍. കാഴ്ചയ്ക്കും ആകര്‍ഷകമാക്കുന്നു.
undefined
ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോളാണ് ആദ്യത്തേത്. പിന്‍ വീല്‍ ട്രാക്ഷന്‍ നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. മുന്‍ പിന്‍ വീലുകളുടെ സ്പീഡ് വ്യതിയാനം കണ്ടെത്തി സ്ലിപ് റേഷിയോ കണക്കാക്കി എഞ്ചിന്‍ ടോര്‍ക്ക് നിയന്ത്രിക്കും. മീറ്ററിന്റെ ഇടതു വശത്തുള്ള സ്വിച്ചിലൂടെ ഈ സംവിധാനം ഓണ്‍ഓഫ് ചെയ്യാം.
undefined
സ്ലിപ്പര്‍ ക്ലച്ചും ഈ വിഭാഗത്തില്‍ ആദ്യത്തേതാണ്. ഗിയറുകള്‍ അനായാസം ഷിഫ്റ്റ് ചെയ്യാനാകുന്നു. അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍ യാത്രയില്‍ ഇന്റലിജന്റ് വിവരങ്ങള്‍ നല്‍കുന്നു. സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ടേജ് മീറ്റര്‍ തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കുന്നു. ഫുള്‍ എല്‍ഇഡി സെറ്റപ്പാണ് മറ്റൊരു സവിശേഷത.
undefined
സ്‍മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റമാണ് മറ്റൊരു സവിശേഷത. റൈഡിങ് വേളയില്‍ തന്നെ ലോകവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാം. കണക്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഹാന്‍ഡില്‍ ബാറിന്റെ ഇടതുവശത്തുള്ള കണ്‍ട്രോളിങ് സംവിധാനത്തിലൂടെ നിയന്ത്രിക്കാം. കോളുകള്‍ സ്വീകരിക്കാം, നാവിഗേഷന്‍, സംഗീതം, വരുന്ന സന്ദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. റൈഡിങിലെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാന്‍ വിവരങ്ങള്‍ ഹെല്‍മറ്റ് ഹെഡ്‌സെറ്റിലൂടെ ലഭ്യാമാക്കും.
undefined
അടിയന്തരമായി ബ്രേക്ക് ഇടുമ്പോള്‍ എബിഎസ് സംവിധാനം വീലുകള്‍ ലോക്കാവുന്നത് ഒഴിവാക്കുന്നു. മുന്നില്‍ 310 എംഎം ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ 240 എംഎം റിയര്‍ ഡിസ്‌ക്കും മികച്ച പ്രകടനത്തോടെ മോട്ടോര്‍സൈക്കിളിനെ നിയന്ത്രണത്തിലാക്കുന്നു. വലിയ സസ്‌പെന്‍ഷന്‍ പരുക്കന്‍ റോഡുകളില്‍ സുഖ യാത്ര പ്രദാനം ചെയ്യുന്നു. എഞ്ചിന്‍ സ്റ്റാര്‍ട്ട്സ്റ്റോപ്പ് സ്വിച്ച്, ക്രോം പ്ലേറ്റഡ് ഇരട്ട ഹോണ്‍, ഡ്യുവല്‍ സീറ്റ്, 15 ലിറ്റര്‍ ഇന്ധന ടാങ്ക് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
undefined
1.9 ലക്ഷം രൂപയോളമാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. ആറു വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും നല്‍കുന്നുണ്ട്. ഹൈനസ് - സിബി350യുടെ ബുക്കിംഹ് ഹോണ്ട തുടങ്ങിക്കഴിഞ്ഞു.
undefined
ഡിഎല്‍എക്‌സ് വേരിയന്റ് പ്രെഷ്യസ് റെഡ് മെറ്റാലിക്ക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്ക് എന്നീ നിറങ്ങളിലും, ഡിഎല്‍എക്‌സ് പ്രോ വേരിയന്റ് അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്ക്, വിര്‍ച്വസ് വൈറ്റ്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക് & സ്പിയര്‍ സില്‍വര്‍ മെറ്റാലിക്ക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്ക് & മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്ക് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.
undefined
ഹൈനസ്​ ഹോണ്ട സിബി 350 എന്ന മസിൽമാൻ ഉന്നമിടുന്നത്​ മറ്റാരെയുമല്ല, റോയൽ എൻഫീൽഡ്​ ക്ലാസിക്ക്​ 350യെ തന്നെയെന്ന് ഉറപ്പ്. റോയല്‍ എന്‍ഫീല്‍ഡിന്‍റെ തന്നെ വരാനിരിക്കുന്ന മീറ്റിയോർ 350 എന്ന മോഡലും ഹൈനസിനോട് ഏറ്റുമുട്ടും.
undefined
60 വര്‍ഷത്തിലധികമായി ഓണ്‍-റോഡ് സ്‌പോര്‍ട്ട്‌സ് മോഡലുകളായി ഹോണ്ട സിബി തുടരുന്നുവെന്നും സിബിയുടെ പരിണാമത്തില്‍ റൈഡറിനായിരുന്നു എന്നും ശ്രദ്ധ നല്‍കിയിരുന്നതെന്നും ഹൈനസ് - സിബി350ന്റെ വികസനത്തിന് പ്രചോദനമായത് ഇന്ത്യന്‍ റൈഡര്‍മാരാണെന്നും വാഹനത്തെ അവതരിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്‌സുഷി ഒഗാത്ത പറഞ്ഞത്.
undefined
ഏറ്റവും പുതിയ 9 പേറ്റന്റുകളില്‍ ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഹൈനസ് - സിബി350ലൂടെ പുതിയൊരു മോട്ടോര്‍സൈക്കിള്‍ സംസ്‌കാരം പകര്‍ന്നു നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും അത്‌സുഷി ഒഗാത്ത വ്യക്തമാക്കുന്നു.
undefined
ഹൈനസ് - സിബി350 സമാനതകളില്ലാത്ത സവാരി അനുഭവം നല്‍കുന്നുവെന്നും ഹോണ്ട സിബി ഡിഎന്‍എയുടെ ഉന്നതമായ പാരമ്പര്യം ഹൈനസ് - സിബി350 ഉം മുന്നോട്ട് കൊണ്ടു പോകുന്നുവെന്നും നഗരത്തിലെ നിത്യോപയോഗത്തിനും ദീര്‍ഘദൂര ട്രിപ്പുകള്‍ക്കും ആഹ്‌ളാദം പകരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയയും ഉറപ്പു നല്‍കുന്നു.
undefined
ബെനേലി ഇംപീരിയാലെ 400, ജാവ തുടങ്ങിയവരോടും നിരത്തിലും വിപണിയിലും ഹൈനസ് ഏറ്റുമുട്ടും
undefined
ഹൈനെസ് സിബി 350നെ ഹോണ്ടയുടെ പ്രീമിയം ബൈക്കുകൾ വിൽക്കുന്ന ബിഗ് വിങ് ഡീലർഷിപ്പുകൾ വഴിയാവും കമ്പനി വിപണിയിലെത്തിക്കുക.
undefined
അതിനായി, ഉടൻതന്നെ ബിഗ് വിങ് ഡീലര്‍ഷിപ്പുകളുടെ എണ്ണം ഹോണ്ട വർധിപ്പിച്ചേക്കും.
undefined
ഹൈനസ് CB 350 സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനായോ ഹോണ്ടയുടെ ബിഗ് വിങ്​ ഡീലർഷിപ്പുകളിലോ ബൈക്ക് ബുക്ക് ചെയ്യാം.
undefined
click me!