വണ്ടി ഉപയോഗശൂന്യമായാല്‍ ആര്‍സി റദ്ദ് ചെയ്യുന്നത് എങ്ങനെ?

Published : Dec 07, 2020, 04:56 PM IST

പഴയതോ ഉപയോഗശൂന്യമോ ആയ വാഹനങ്ങളുടെ ആര്‍സി ബുക്ക് റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നതിനെ സംബന്ധിച്ച് പലര്‍ക്കും വലിയ സംശയമായിരിക്കും ഉണ്ടാകുക. അതിനാവശ്യമായ അപേക്ഷ സമര്‍പ്പിക്കുന്നതും മറ്റും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ താഴപ്പെറയും വിധമാണ്. 

PREV
15
വണ്ടി ഉപയോഗശൂന്യമായാല്‍ ആര്‍സി റദ്ദ് ചെയ്യുന്നത് എങ്ങനെ?

ഉപയോഗ ശൂന്യമോ പൊളിഞ്ഞതോ ആയ വാഹനങ്ങളുടെ ആര്‍സി ബുക്ക് റദ്ദ് ചെയ്യുന്നത് വളരെ എളുപ്പത്തില്‍ തന്നെ സാധ്യമാകുന്ന കാര്യമാണ്. 

25

ആര്‍സി റദ്ദ് ചെയ്യുന്നതിന് നിങ്ങളുടെ വാഹനത്തിന്‍റെ ഒറിജിനൽ ആര്‍സി ബുക്ക് ആവശ്യമാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സാധുത വേണമെന്നില്ല) സഹിതം ആര്‍സി റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കാം.

35

മാത്രമല്ല ഇങ്ങനെ ആര്‍സി ബുക്ക് റദ്ദ് ചെയ്യുന്നതിന് അപേക്ഷാ ഫീസ് ഇല്ല. എന്നാൽ നികുതിയിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിലോ, വാഹനം ഉപയോഗിച്ച നാൾ വരെയുള്ള ഫിറ്റ്നെസ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിലോ, അതിനുള്ള പിഴ ഒടുക്കേണ്ടി വരുന്നതായിരിക്കും. 

45

ഇതിനായി ഇന്‍ഷുറന്‍സോ പുക പരിശോധനാ സര്‍ട്ടിഫിക്കേറ്റോ ആവശ്യമില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. 

55

മേൽ പറഞ്ഞവയെല്ലാം ചേര്‍ത്ത അപേക്ഷ രജിസ്ട്രേർഡ് തപാലായി ആര്‍ടി ഓഫീസിലേക്ക്‌ അയക്കുകയോ അല്ലെങ്കിൽ നേരിട്ട് സമർപ്പിക്കുകയോ ചെയ്യുക.

കടപ്പാട്: മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

click me!

Recommended Stories