കാ‍ർ വില കുറയുമെന്ന സൂചനകൾ; വാഹന കമ്പനികളുടെ ഓഹരികൾ വാങ്ങാൻ തിരക്ക്

Published : Aug 18, 2025, 02:08 PM IST

ജിഎഎസ്‍ടി നിരക്കുകൾ കുറയ്ക്കുമെന്ന സൂചനകളെത്തുടർന്ന് രാജ്യത്തെ ഓട്ടോമൊബൈൽ കമ്പനികളുടെ ഓഹരികൾ കുത്തനെ ഉയർന്നു. 

PREV
110
വാഹന കമ്പനികളുടെ ഓഹരികൾ കുതിക്കുന്നു

രാജ്യത്തെ ഓട്ടോമൊബൈൽ കമ്പനികളുടെ ഓഹരികൾ വിപണിയിൽ കുത്തനെ ഉയർന്നു. ജിഎസ്‍ടി നിരക്കുകൾ കുറയ്ക്കുമെന്ന സൂചനകളാണ് ഓട്ടോമൊബൈൽ മേഖലയിലെ കമ്പനികളുടെ വളർച്ചയ്ക്ക് കാരണം.

210
ഈ കമ്പനികൾക്ക് വൻ കുതിപ്പ്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ ലിമിറ്റഡ്, ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ്, ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളുടെ ഓഹരികൾ ഉയർച്ച രേഖപ്പെടുത്തി.

310
അശോക് ലെയ്‌ലാൻഡ് ഓഹരികൾ അഞ്ച് ശതമാനത്തിലധികം ഉയർന്നു

ബിഎസ്ഇയിൽ കമ്പനി 125.40 രൂപയ്ക്ക് വ്യാപാരം ആരംഭിച്ചു. കുറച്ച് സമയത്തിന് ശേഷം, കമ്പനിയുടെ ഓഹരി വില 5.16 ശതമാനം ഉയർന്ന് 128.20 രൂപയിലെ ഒരു ദിവസത്തെ ഉയർന്ന നിലയിലെത്തി. കഴിഞ്ഞ 6 മാസത്തിനിടെ, കമ്പനിയുടെ ഓഹരി വില 16 ശതമാനം ഉയർന്നു.

410
ടാറ്റ മോട്ടോഴ്‌സ് ഓഹരികൾക്ക് ഉണർവ്

തിങ്കളാഴ്ച ബിഎസ്ഇയിൽ ഈ കമ്പനിയുടെ ഓഹരി വില 674.15 രൂപ നേട്ടത്തോടെയാണ് തുറന്നത്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ, ഈ ഓഹരി 2.5 ശതമാനം ഉയർന്ന് 681.40 രൂപ എന്ന ഒരു ദിവസത്തെ ഉയർന്ന നിലയിലെത്തി.

510
മഹീന്ദ്ര ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ ഓഹരി വില 3330.20 രൂപയിൽ ആരംഭിച്ചു, 4 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 3393.60 രൂപയിലെത്തി. കഴിഞ്ഞ 6 മാസത്തിനുള്ളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരികൾ 21 ശതമാനം വർധനവ് രേഖപ്പെടുത്തി.

610
ഈ ഓഹരികൾ എട്ട് ശതമാനത്തിന് മേൽ ഉയർന്നു

ഇതിനുപുറമെ, ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഓഹരി വില 5.18 ശതമാനം ഉയർന്ന് 8635.25 രൂപയിലും ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി വില 8.59 ശതമാനം ഉയർന്ന് 5110.55 രൂപയിലും  ഐഷർ മോട്ടോഴ്‌സിന്റെ ഓഹരി വില മൂന്ന് ശതമാനത്തിലധികം ഉയർന്ന് 5943.35 രൂപയിലും എത്തി. ടിവി മോട്ടോഴ്‌സിന്റെ ഓഹരികൾ ഇന്ന് 6.5 ശതമാനം ഉയർന്ന് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. അതിനുശേഷം കമ്പനിയുടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

710
ഹ്യുണ്ടായി ഇന്ത്യ

ബിഎസ്ഇയിൽ ഹ്യുണ്ടായ് മോട്ടോറിന്റെ ഓഹരി വില ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2400 രൂപയിലെത്തി. തിങ്കളാഴ്ച രാവിലെ കമ്പനിയുടെ ഓഹരികൾ 7.23 ശതമാനം വരെ ഉയർന്നു.

810
കാറുകൾക്ക് വില കുറയുമോ?

ഇരുചക്ര വാഹനങ്ങൾക്കും 350 സിസിയിൽ താഴെയുള്ള കാറുകൾക്കും 28 ശതമാനം ജിഎസ്ടി 18 ശതമാനമായി കുറയ്ക്കാനാണ് നീക്കം. 

910
നിലവിൽ 28 ശതമാനം

നിലവിൽ വാഹനങ്ങൾക്ക് 28 ശതമാനം ജിഎസ്ടി ചുമത്തുന്നു. ഇതിൽ ഒരു ശതമാനം മുതൽ മൂന്ന് ശതമാനം വരെയുള്ള ചെറിയ സെസും ചുമത്തുന്നു.

1010
ഹൈബ്രിഡ് വാഹന നികുതി

അതേസമയം, ഹൈബ്രിഡ് പാസഞ്ചർ വാഹനങ്ങൾക്ക് ചുമത്തുന്ന 28 ശതമാനം ജിഎസ്ടി 18 ശതമാനമായി കുറച്ചാൽ മാരുതി, മഹീന്ദ്ര , മഹീന്ദ്ര, അശോക് ലെയ്‌ലാൻഡ് തുടങ്ങിയ കമ്പനികൾക്ക് നേട്ടമുണ്ടാകും.

Read more Photos on
click me!

Recommended Stories