കുട്ടിമാമ ഞെട്ടും 100 കിമി മൈലേജ്; യോദ്ധാവാകാന്‍ മെയിഡിന്‍ കേരള 'അക്കോസോട്ടോ' നേപ്പാളിലേക്ക്!

First Published Oct 26, 2020, 1:12 PM IST

കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയാണ് 'നീം ജി'. ഒരു വര്‍ഷം മുമ്പ് നിരത്തിലെത്തിയ വാഹനം ഇപ്പോള്‍ ഏറെ ജനപ്രിയമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ നേപ്പാള്‍ നിരത്തുകളിലേക്കും ഓടാനൊരുങ്ങുകയാണ് ഈ വാഹനം. ഇതാ ചില നീംജി വിശേഷങ്ങള്‍

2019 നവംബറിലാണ് വാഹനം ആദ്യമായി നിരത്തില്‍ ഇറങ്ങിയത്. തിരുവനന്തപുരത്ത് എംഎൽഎമാരെ നിയമസഭാ മന്ദിരത്തില്‍ എത്തിച്ചായിരുന്നു ആദ്യയാത്ര.
undefined
15 ഓട്ടോകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങിയത്. സാധാരണഓട്ടോക്ക് സമാനമായി തന്നെയാണ് നീംജിയുടെ രൂപകൽപ്പന
undefined
മൂന്നര മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ യാത്ര ചെയ്യാം. വീട്ടിൽ തന്നെ ചാർജ് ചെയ്യാം
undefined
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ (കെഎഎൽ) നെയ്യാറ്റിൻകരയിലെ പ്ലാന്റിലാണ്‌ വാഹനത്തിന്‍റെ നിർമാണം.
undefined
രണ്ട് ലക്ഷത്തി എൺപതിനായിരമാണ് വില. 30000 രൂപ സർക്കാർ സബ്സിഡിയും ഉണ്ട്. ഒപ്പം പലിശരഹിതവായ്‌പയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്‌.
undefined
കാഴ‌്ചയിൽ സാധാരണ ഓട്ടോ പോലെ. എന്നാൽ, സാധാരണ ഓട്ടോയിൽ ഒരുകിലോമീറ്റർ പിന്നിടാൻ രണ്ട‌് രൂപ ചെലവാകുമ്പോൾ ഇ ഓട്ടോയുടെ ചെലവ‌് വെറും 50 പൈസ മാത്രം. ഡ്രൈവർക്കും മൂന്ന‌് യാത്രക്കാർക്കും സഞ്ചരിക്കാം.
undefined
സംരക്ഷണചെലവും കുറവ്‌. ഏകദേശം നാലു മണിക്കൂർകൊണ്ട‌് വീട്ടിൽ നിന്നുതന്നെ ബാറ്ററി ചാർജ് ചെയ്യാം. ഒരുതവണ ചാർജ് ചെയ‌്താൽ 100 കിലോമീറ്റർ സഞ്ചരിക്കും. ഗാർഹികവൈദ്യുതി നിരക്ക‌് മാത്രമേ ഈടാക്കുകയുമുള്ളു.
undefined
ആദ്യ ഘട്ട കയറ്റുമതി നേപ്പാ‌ളിലേക്ക്. പിന്നാലെ മറ്റുള്ള രാജ്യങ്ങളിലും എത്തും. 25 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാൾ വിപണിയിലേക്ക് എത്തുക. ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് കേരള സർക്കാരിന്റെ പ്രതീക്ഷ.
undefined
കൊവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്.
undefined
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നേപ്പാളിലേക്കുള്ള കയറ്റുമതി വ്യക്തമാക്കിയത്. നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേയ്ക്കും കയറ്റുമതി ചെയ്യുന്നതിനുള്ള ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി
undefined
കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിപുലമായ വിതരണ ശൃംഖല തയ്യാറായി വരുകയാണ്.
undefined
click me!