ഡ്രൈവിംഗ് ടെസ്റ്റ് മാറുന്നു; മാരുതിയുടെ പുതിയ ട്രാക്കുകളുമായി ഈ സംസ്ഥാനം

Published : Feb 08, 2026, 02:12 PM IST

മാരുതി സുസുക്കിയും ആന്ധ്രാപ്രദേശ് സർക്കാരും ചേർന്ന് സംസ്ഥാനത്തെ നാല് ആർടിഒ കേന്ദ്രങ്ങളിൽ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവച്ചു.  

PREV
110
ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ

ആന്ധ്രാപ്രദേശിൽ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ സ്ഥാപിക്കാൻ മാരുതി സുസുക്കിയും സംസ്ഥാന സർക്കാരും ധാരണാപത്രം ഒപ്പുവച്ചു.

210
നാല് ആർടിഒ കേന്ദ്രങ്ങൾ

എലുരു, ഓംഗോൾ, വിജയനഗരം, അനകാപ്പള്ളി എന്നീ നാല് ആർടിഒ കേന്ദ്രങ്ങളിലാണ് പുതിയ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ സ്ഥാപിക്കുക.

310
സിഎസ്ആർ പദ്ധതി

മാരുതി സുസുക്കിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം

410
മാനുവൽ ഇടപെടൽ ഉണ്ടാകില്ല

ഡ്രൈവിംഗ് ടെസ്റ്റുകൾ മാനുവൽ ഇടപെടലില്ലാതെ നടത്താൻ രൂപകൽപ്പന ചെയ്തതാണ് ഓട്ടോമേറ്റഡ് ട്രാക്കുകൾ

510
ന്യൂജെൻ ഫീച്ചറുകൾ

ഹൈ-ഡെഫിനിഷൻ ക്യാമറകൾ, RFID സെൻസറുകൾ, റിയൽ-ടൈം ഡാറ്റ അനലിറ്റിക്സ് എന്നിവ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

610
മോട്ടോർ വാഹന ചട്ടങ്ങൾ

കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ അനുസരിച്ച് ഉദ്യോഗാർത്ഥികളുടെ പ്രകടനം സ്വയം വിലയിരുത്തും

710
സുതാര്യതയും ഏകീകരണവും

ഫലങ്ങൾ ഓട്ടോമാറ്റിക്കായി തയ്യാറാക്കുന്നതിനാൽ പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും ഏകീകരണവും ഉറപ്പാക്കാം

810
മൂന്ന് വർഷം പരിപാലന ചുമതല മാരുതി സുസുക്കി

ട്രാക്കുകൾ പ്രവർത്തനം ആരംഭിച്ച ശേഷം മൂന്ന് വർഷത്തേക്ക് പരിപാലന ചുമതല മാരുതി സുസുക്കിക്കായിരിക്കും

910
81 ട്രാക്കുകൾ

ആന്ധ്രാപ്രദേശിലെ നാല് ട്രാക്കുകൾ കൂടി വരുന്നതോടെ രാജ്യത്തെ മാരുതി സുസുക്കിയുടെ എഡിടിടി നെറ്റ്‌വർക്ക് 81 ആയി ഉയരും

1010
റോഡ് സുരക്ഷ

റോഡ് സുരക്ഷ, ഡ്രൈവർ പരിശീലനം, അടിയന്തര പരിചരണം എന്നിവയിൽ രാജ്യവ്യാപകമായി മാരുതി സുസുക്കി സജീവമായി പ്രവർത്തിച്ചുവരികയാണ്

Read more Photos on
click me!

Recommended Stories