ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ബൈക്കിന്റെയും കാറിന്റെയും മൈലേജ് വർദ്ധിപ്പിക്കാം. എഞ്ചിൻ ഓയിൽ ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അൽപ്പം ശ്രദ്ധ ചെലുത്തിയാൽ ഇന്ധനം ലാഭിക്കാൻ സാധിക്കും.
പെട്രോൾ വില 100 കടന്നതോടെ, മൈലേജ് കൂട്ടാനുള്ള വഴികൾ തേടുകയാണ് വാഹന ഉടമകൾ. എന്നാൽ വലിയ ചെലവില്ലാതെ, ഡ്രൈവിംഗിലെ ചില ചെറിയ മാറ്റങ്ങളിലൂടെ ഇന്ധനം ലാഭിക്കാൻ സാധിക്കും.
26
ടയർ പ്രഷർ ശരിയായി നിലനിർത്തുക
ടയറിലെ കാറ്റിന്റെ അളവ് കുറഞ്ഞാൽ എഞ്ചിന് കൂടുതലായി പ്രവർത്തിക്കേണ്ടി വരും. ഇത് ഇന്ധനക്ഷമത കുറയ്ക്കും. മർദ്ദം കൂടിയാൽ ഗ്രിപ്പ് കുറയും. രണ്ടാഴ്ച കൂടുമ്പോൾ ടയർ പ്രഷർ പരിശോധിച്ച് ശരിയായ അളവ് നിലനിർത്തുക.
36
ഈ ശീലങ്ങളോട് വിട പറയൂ
ഹാഫ് ക്ലച്ച് ഡ്രൈവിംഗ്, പെട്ടെന്നുള്ള ആക്സിലറേഷൻ, ബ്രേക്കിംഗ് എന്നിവ മൈലേജ് കുറയ്ക്കും. ട്രാഫിക്കിൽ സിഗ്നൽ അടുക്കുമ്പോൾ വേഗത കുറച്ച് ബ്രേക്ക് ഉപയോഗം ഒഴിവാക്കുക. ശരിയായ ഗിയർ ഉപയോഗിക്കുക.
എയർ ഫിൽട്ടർ വൃത്തിയല്ലെങ്കിൽ എഞ്ചിന് പ്രവര്‍ത്തിക്കാൻ കൂടുതൽ ഇന്ധനം വേണ്ടിവരും. വാഹനം കൃത്യസമയത്ത് സർവീസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. എഞ്ചിൻ ഓയിൽ, വീൽ അലൈൻമെന്റ് എന്നിവ ശ്രദ്ധിച്ചാൽ മൈലേജ് കൂടും.
56
എഞ്ചിൻ ഓയിലിന്റെ ഗുണനിലവാരവും യാത്രാ വേഗതയും
വാഹന നിര്‍മ്മാതാക്കൾ ശുപാർശ ചെയ്യുന്ന ഗ്രേഡിലുള്ള എഞ്ചിൻ ഓയിൽ മാത്രം ഉപയോഗിക്കുക. ഗുണമേന്മയില്ലാത്ത ഓയിലുകൾ ഉപയോഗിക്കുന്നത് മൈലേജ് കുറയ്ക്കും. അമിത വേഗതയും വളരെ പതുക്കെയുള്ള ഡ്രൈവിംഗും ഒഴിവാക്കി മിതമായ വേഗത നിലനിർത്തുക.
66
കാർ മൈലേജ് വർദ്ധിപ്പിക്കാൻ
പെട്ടെന്നുള്ള പിക്കപ്പും ബ്രേക്കിംഗും മൈലേജ് കുറയ്ക്കും. സ്മൂത്ത് ഡ്രൈവിംഗ് ശീലിക്കുക. വാഹനത്തിലെ അനാവശ്യ ഭാരം ഒഴിവാക്കുക. ഇത് ഇന്ധനം ലാഭിക്കാൻ സഹായിക്കും. റൂഫ് റാക്കുകളും മൈലേജ് കുറയ്ക്കും.