ടാറ്റ മോട്ടോഴ്‌സ് വരും മാസങ്ങളിൽ നിരവധി പുതിയ എസ്‌യുവികൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഹാരിയർ, സഫാരി എന്നിവയുടെ പെട്രോൾ പതിപ്പുകൾ, പഞ്ചിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ്, 2026-ൽ വരാനിരിക്കുന്ന സിയറ ഇവി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ സിയറയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സിയറയുടെ ഡെലിവറികൾ അടുത്ത മാസം ആരംഭിക്കും. എന്നാൽ ടാറ്റയുടെ പദ്ധതികൾ അവിടെ അവസാനിക്കുന്നില്ല.
26
നിരവധി പുതിയ എസ്‌യുവികളും വരുന്നൂ
വരും മാസങ്ങളിൽ നിരവധി പുതിയ എസ്‌യുവികൾ ഒന്നിനുപുറകെ ഒന്നായി പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. പെട്രോൾ എഞ്ചിനുകൾ മുതൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലുകൾ, ഇലക്ട്രിക് എസ്‌യുവികൾ വരെ ഇതിൽ ഉൾപ്പെടുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പുറത്തിറങ്ങുന്ന നാല് പുതിയ ടാറ്റ എസ്‌യുവികളെക്കുറിച്ച് നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം.
36
ടാറ്റ ഹാരിയർ പെട്രോൾ
നീണ്ട കാത്തിരിപ്പിന് ശേഷം ടാറ്റ ഹാരിയർ ഇപ്പോൾ പെട്രോൾ എഞ്ചിനുകളുമായി പുറത്തിറങ്ങുന്നു. സിയറയ്‌ക്കൊപ്പം അടുത്തിടെ അവതരിപ്പിച്ച പുതിയ 1.5 ലിറ്റർ ഹൈപ്പീരിയൻ ടിജിഡഐ പെട്രോൾ എഞ്ചിൻ ഇതിൽ ഉൾപ്പെടുത്തും. ഈ എഞ്ചിൻ 158 bhp കരുത്തും 255 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
പുതിയ ടാറ്റാ ഹാരിയറിൽ നൽകുന്ന സിയറയിലെ അതേ പുതിയ 1.5 ലിറ്റർ ഹൈപ്പീരിയൻ ടിജിഡഐ പെട്രോൾ എഞ്ചിൻ ടാറ്റ സഫാരി പെട്രോൾ പതിപ്പിലും ഉൾപ്പെടുത്തും. പെട്രോൾ എഞ്ചിൻ ഒഴികെ, ഹാരിയറിന്റെയും സഫാരിയുടെയും സവിശേഷതകളും രൂപകൽപ്പനയും മാറ്റമില്ലാതെ തുടരുന്നു.
56
ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്
ടാറ്റയുടെ ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ച് ഇപ്പോൾ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിനായി ഒരുങ്ങുകയാണ്. അടുത്ത വർഷം ആദ്യം ഇത് ലോഞ്ച് ചെയ്‌തേക്കാം. പഞ്ച് ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ ബാഹ്യ ഡിസൈൻ ലഭിക്കുമെന്ന് പരീക്ഷണ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡ് മാറ്റങ്ങൾ, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സവിശേഷതകൾ എന്നിവ ക്യാബിനിൽ ഉൾപ്പെടാം. എങ്കിലും പവർട്രെയിൻ മാറ്റാൻ സാധ്യതയില്ല.
66
ടാറ്റ സിയറ ഇ വി
2026 ന്റെ ആദ്യ പാദത്തിൽ സിയറ ഇവി പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. പുതിയ ARGOS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ ഇലക്ട്രിക് എസ്‌യുവി, RWD, AWD ഓപ്ഷനുകളിൽ വരാം. ഡിസൈൻ അടിസ്ഥാനത്തിൽ, ഇത് ഐസിഇ സിയറയ്ക്ക് സമാനമായിരിക്കും. എന്നാൽ മുൻവശത്ത് ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ പോലുള്ള ഇവി നിർദ്ദിഷ്‍ട മാറ്റങ്ങളോടെ. 55kWh, 65kWh ബാറ്ററി പായ്ക്കുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് 500 കിലോമീറ്റർ വരെ റേഞ്ച് നൽകും.