കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് ഇലക്ട്രിക് സ്‍കൂട്ടറുകൾ

Published : Aug 16, 2025, 04:59 PM IST

2025 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് സ്‍കൂട്ടറുകളുടെ പട്ടികയിൽ ടിവിഎസ് ഐക്യൂബ് ഒന്നാമതെത്തി. ബജാജ് ചേതക്, ഓല S1, ആതർ, ഹീറോ വിഡ എന്നിവയാണ് മറ്റ് മുൻനിര സ്‍കൂട്ടറുകൾ. 

PREV
110
ടൂവീലറുകൾ എന്നും ജനപ്രിയർ

രാജ്യത്ത് ദൈനംദിന യാത്രയ്ക്കായി ആളുകൾ ഇപ്പോഴും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നു. 

210
ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് വൻ ഡിമാൻഡ്

കാലം പുരോഗമിക്കുന്തോറും ഇരുചക്ര വാഹന വിഭാഗത്തിൽ ഇലക്ട്രിക് സ്‍കൂട്ടറുകൾക്കുള്ള ഡിമാൻഡ് കൂടിക്കൊണ്ടിരിക്കുന്നു.

310
ശക്തമായ സ്‍കൂട്ടറുകൾ

ടിവിഎസ്, ആതർ തുടങ്ങിയ കമ്പനികൾ ഉപഭോക്താക്കൾക്ക് ശക്തമായ സ്‍കൂട്ടറുകൾ വാഗ്‍ദാനം ചെയ്യുന്നു.

410
ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് സ്‍കൂട്ടറുകൾ

കഴിഞ്ഞ മാസം, 2025 ജൂലൈയിൽ, ജനപ്രിയ കമ്പനിയായ ടിവിഎസിൽ നിന്നുള്ള ഐക്യൂബ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‍കൂട്ടറായി മാറി. അതേസമയം, ഹീറോ വിഡയ്ക്കും ആതറിനും ഉപഭോക്താക്കൾക്കിടയിൽ ആവശ്യക്കാർ ഏറെയാണ്

510
ടിവിഎസ് ഐക്യൂബ്

2025 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‍കൂട്ടർ ടിവിഎസ് ഐക്യൂബ് ആണ്. കഴിഞ്ഞ മാസം ഈ സ്‍കൂട്ടറിന് 22,256 ഉപഭോക്താക്കളെ ലഭിച്ചു. 2024 ജൂലൈയിൽ ഇത് 19,655 ആയിരുന്നു. വാർഷികാടിസ്ഥാനത്തിൽ, 13.23 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

610
ബജാജ് ചേതക്

റെട്രോ-മോഡേൺ ലുക്കുള്ള ജനപ്രിയ സ്‍കൂട്ടറായ ബജാജ് ചേതക് ആണ് ഈ പട്ടികയിൽ രണ്ടാമത്തേത് . 2025 ജൂലൈയിൽ കമ്പനി ഈ സ്‍കൂട്ടറിന്റെ 19,683 യൂണിറ്റുകൾ വിറ്റു. 2024 ലെ ഈ മാസത്തെ കണക്ക് 17,765 യൂണിറ്റായിരുന്നു. അതായത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.80% വർധനവ്. കമ്പനിയുടെ ഏക ഇലക്ട്രിക് സ്‍കൂട്ടറാണിത്.

710
ഓല S1

2025 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‍കൂട്ടറുകളുടെ കാര്യത്തിൽ ഒല എസ് 1 മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ഈ സ്‍കൂട്ടറിന്‍റെ 17,852 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. 2024 ജൂലൈയിൽ ഇത് 41,802 ആയിരുന്നു. അതായത് ഈ വർഷം ഈ സ്കൂട്ടറിൽ ഉപഭോക്താക്കൾക്ക് വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ല. ഇക്കാരണത്താൽ, കമ്പനിക്ക് 57% ത്തിന്റെ കനത്ത ഇടിവ് നേരിട്ടു. ഇത് മാത്രമല്ല, ഒല യുടെ വിൽപ്പന തുടർച്ചയായി കുറഞ്ഞുവരികയാണ്.

810
ആതർ

ഈ പട്ടികയിൽ നാലാം സ്ഥാനത്ത്, നിലവിൽ വിപണിയിൽ തരംഗമായി മാറിയ ഇലക്ട്രിക് സ്‍കൂട്ടറായ ഏഥർ ആണ്. കഴിഞ്ഞ മാസം ഈ ഇലക്ട്രിക് സ്‍കൂട്ടറിന് 16,251 ഉപഭോക്താക്കളെ ലഭിച്ചു. 2024 ൽ, ജൂലൈയിലെ കണക്ക് 10,218 യൂണിറ്റുകൾ ആയിരുന്നു. ഈ വർഷം, കമ്പനി 59 ശതമാനം എന്ന മികച്ച വർദ്ധനവ് രേഖപ്പെടുത്തി.

910
ഹീറോ വിദ

2025 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‍കൂട്ടറുകളുടെ പട്ടികയിൽ ഹീറോ വിഡ അഞ്ചാം സ്ഥാനത്താണ്. ജൂലൈയിൽ ഈ വാഹനത്തിന് 10,501 ഉപഭോക്താക്കളെ ലഭിച്ചു. 

1010
ഹീറോ വിദ വിൽപ്പന ഇരട്ടിയായി

2024 ജൂലൈയെ അപേക്ഷിച്ച് ഹീറോ വിദ വിൽപ്പന ഇരട്ടിയായി. കഴിഞ്ഞ വർഷം, ഈ വാഹനത്തിന്റെ 5,068 യൂണിറ്റുകൾ വിറ്റു. ഇത് ഈ വർഷം 107 ശതമാനത്തിന്‍റെ വമ്പിച്ച വർദ്ധനവാണ്.

Read more Photos on
click me!

Recommended Stories